Kerala Local

ദീപാവലി മിഠായി : ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍

ദീപാവലി മിഠായി നിര്‍മാതാക്കളും വിതരണക്കാരും ഭക്ഷ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ക്ക് മാത്രമേ ദീപാവലി മിഠായി നിര്‍മാണത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളു. താത്കാലിക സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് /രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധന നടത്തി ശുദ്ധമാണെന്ന് ഉറപ്പു വരുത്തിയതായിരിക്കണം. ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. സ്ഥാപനവും പരിസരവും വൃത്തിയുള്ളതും സ്ഥാപനം അടച്ചുറപ്പുള്ളതുമായിരിക്കണം. […]

information

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പി.ജി വരെയുള്ള കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഹയര്‍സെക്കണ്ടറി മുതലുള്ള കോഴ്‌സുകള്‍ക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാര്‍ക്ക് /ഗ്രേഡ് ലഭിച്ചിരിക്കണം. അപേക്ഷ ഫോം ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്. (kmtwwfb.org) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- നവംബര്‍ 15. ഫോണ്‍ : 0495-2767213.

information

നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി യോഗം മാറ്റി

നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി സേവനാവകാശ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒക്‌ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചു. സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി യോഗം മാറ്റി സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി സേവനാവകാശ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്ന് (ഒക്‌ടോബര്‍ 22) രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചതായി സെക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9446614243. ക്ലര്‍ക്ക് : താല്‍ക്കാലിക നിയമനം കോഴിക്കോട് […]

Kerala

സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ പ്രതിരോധ സംവിധാനം നവകേരള നിര്‍മ്മാണത്തിന് ഊര്‍ജ്ജം പകരും – മന്ത്രി ടി.പി രാമകൃഷ്ണന്‍

സാമൂഹ്യനീതിവകുപ്പ് ആവിഷ്‌കരിച്ച സാമൂഹ്യ പ്രതിരോധ സംവിധാനം നവകേരള നിര്‍മ്മാണത്തിന് ഊര്‍ജ്ജം പകരുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇത് സാമൂഹ്യനവീകരണ പ്രക്രിയ കൂടിയായി വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊബേഷന്‍ സംവിധാനവും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യപുനരധിവാസവും സ്ഥാപനേതര പരിവര്‍ത്തനമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം പ്രൊബേഷനും മറ്റ് സാമൂഹ്യ പ്രതിരോധ സംവിധാനങ്ങളും സംബന്ധിച്ച നയം പ്രഖ്യാപിക്കുന്നത്. പ്രൊബേഷന്‍ ഉള്‍പ്പെടെ നിലവിലുള്ള […]

Kerala

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: ഓവറോള്‍ കിരീടം മലപ്പുറത്തിന്

ഒറ്റപ്പാലം എന്‍.എസ്.എസ്. കെ. പി. ടി. എച്ച്. എസ്. എസ്. സ്‌കൂളില്‍ നടന്ന 22 – മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ 340 പോയിന്റ് നേടി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. 310 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനവും 301 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി 1500 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാനസിക വെല്ലുവിളി നേരിടുന്നവര്‍( എം.സി), കാഴ്ചവൈകല്യമുള്ളവര്‍( വി.ഐ.) കേള്‍വി […]

information

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ്

നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കില്‍ അപ്ഗ്രഡേഷന്‍ പരിശീലനത്തിന്റെ ഭാഗമായി ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ് കോഴിക്കോട് എല്‍. ബി. എസ്. സെന്റര്‍ മേഖലാ കേന്ദ്രത്തില്‍ നടത്തും. കോഴ്‌സ് ഫീസ്, പട്ടികജാതി, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യവും മറ്റുള്ളവര്‍ക്ക് കോഴ്‌സ് ഫീസിന്റെ 25 ശതമാനവുമാണ്.വിശദവിവരങ്ങള്‍ക്ക് : 0495 2720250. റീ ടെണ്ടര്‍ ക്ഷണിച്ചു മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനു കീഴിലെ എല്‍എസ്എസില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കരിമ്പാലക്കണ്ടി നീര്‍ത്തടം – മണ്ണിടിച്ചില്‍ പ്രതിരോധ പദ്ധതി ഡിഎല്‍ടി പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 18 […]

Kerala

അഴിമതിയെന്ന ശീലത്തില്‍ നിന്ന് മാറാന്‍ പറ്റാത്തവര്‍ക്ക് വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാതെ വരും: മുഖ്യമന്ത്രി

അഴിമതിയെന്ന ശീലത്തില്‍ നിന്ന് മാറാന്‍ പറ്റാത്തവര്‍ക്ക് വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാതെ വരുമെന്ന് മുഖ്യമന്ത്രി. അത്തരക്കാര്‍ക്കു സര്‍ക്കാര്‍ ഭദ്രമായി കെട്ടിയ കെട്ടിടത്തില്‍ പോയി കിടക്കേണ്ട അവസ്ഥയാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂരില്‍ റവന്യു ടവറിന്റെയും സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഇപ്പോള്‍ കേരളത്തിനുണ്ട്. അതിനര്‍ത്ഥം എല്ലായിടത്തും അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളിലുണ്ട്. ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതായിട്ടുണ്ട്. ഭരണ നേതൃതലത്തില്‍ അഴിമതിയുടെ ലാഞ്ചനേയില്ല […]

Kerala Trending

മരണ ശേഷം റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ; ജോളിയും ജോൺസണും തമ്മിൽ അടുത്ത ബന്ധം

മരണ ശേഷം റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോൺസൺ. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ, റോയിയുടെ മരണ ശേഷം മൊബൈൽ നമ്പർ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. ഇതിലൂടെ ജോൺസൺ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ക്രൈം ബ്രാഞ്ച് വിശദമയ അന്വേഷനം നടത്തുന്നുണ്ട്. ജോൺസണിന്റെ മൊബൈൽ നമ്പരാണ് ജോളി ഉപയോഗിച്ചിരുന്നത്. ഇരുവരും പലപ്പോഴായി ഒരുമിച്ച് യാത്രകൾ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽഫോൻ ടവർ വിശദാംശങ്ങൾ പരിശോധിച്ചതോടെയാന് ഇക്കാര്യങ്ങൾ വ്യക്തമായത്. ജോളിയുമായി നല്ല […]

Kerala News

എറണാകുളത്ത് കനത്ത മഴ: തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന

എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ച് കനത്ത മഴ. വെള്ളം കയറിയ മണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. 64,65,68 ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. കനത്ത മഴയായതിനാല്‍ എറണാകുളത്തെ ബൂത്തുകളില്‍ വലിയ ആള്‍ത്തിരക്ക് പ്രകടമല്ല. മഴ തുടരുന്നതിനാൽ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജില്ലാ കളക്ടറുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. വോട്ടേടുപ്പ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നാൽ മറ്റൊരു ദിവസത്തെക്ക് മാറ്റേണ്ടിവരും. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെന്നും മീണ വ്യക്തമാക്കി […]

Kerala Local

റോഡുകളുടെ നിർമ്മാണം ഉൾപ്പടെ വിവിധ മേഖലകളിൽ ഉണ്ടാവുന്നത് വലിയ മുന്നേറ്റം – മന്ത്രി എ കെ ശശീന്ദ്രൻ

റോഡുകളുടെ നിർമ്മാണ കാര്യത്തിൽ മാത്രമല്ല ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസമേഖലയിലും, പാർപ്പിട നിർമ്മാണ മേഖലയിലും, കാർഷികമേഖലയിലും വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ആസൂത്രിതമായ വിധത്തിൽ നടപ്പിലാക്കുന്നതിന് കൃഷിവകുപ്പുമായും കൃഷി വികസന ഓഫീസർമാരുമായും ബന്ധപ്പെട്ട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് തന്നെ മുൻകൈയ്യെടുത്ത് ഒരു സമയബന്ധിത പരിപാടി നടപ്പിലാക്കണമെന്ന് ഉദ്ദേശിക്കുന്നു. ഈ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ ജനതയുടെ കൈകളിലേക്ക് […]

error: Protected Content !!