information

നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി യോഗം മാറ്റി

നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി സേവനാവകാശ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒക്‌ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചു.

സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി യോഗം മാറ്റി

സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി സേവനാവകാശ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്ന് (ഒക്‌ടോബര്‍ 22) രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചതായി സെക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9446614243.

ക്ലര്‍ക്ക് : താല്‍ക്കാലിക നിയമനം

കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിലെ താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയില്‍ ക്ലാര്‍ക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ്രതിമാസം 19,950 രൂപ. പ്രായം – പരമാവധി 60 വയസ്സ്.

യോഗ്യത – അപേക്ഷകര്‍ അതാത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവ. സര്‍വ്വീസിലോ സംസ്ഥാന ഗവ. സര്‍വ്വീസിലോ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരായിരിക്കണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെളളക്കടലാസില്‍ തയ്യാറാക്കി അയക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ 2020 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ രണ്ടിന് അഞ്ച് മണി വരെ. യോഗ്യരായ അപേക്ഷകരെ ഇന്റര്‍വ്യൂ തീയതി നേരിട്ട് അറിയിക്കും. അപേക്ഷകള്‍ അയക്കേണ്ട വിലാസം – ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, കോഴിക്കോട് – 673032. ഫോണ്‍ : 0495 2366404.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!