News

മിനിമം 10 രൂപയാക്കണം; നവംബര്‍ 20 ന് ബസുടമകളുടെ സൂചന പണിമുടക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് 10 രൂപയാക്കി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ബസ്സുടമകള്‍ മുന്നോട്ടുവെക്കുന്നത്. ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസ്സുടമകള്‍ ആവശ്യമുന്നയിക്കുന്നുണ്ട്.

News

വീട് നിര്‍മാണത്തിന് ഭൂമി തരം തിരിക്കുന്നതിലെ അപാകത; പരിഹാരമാവുന്നു

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നിരവധി വാര്‍ഡുകളില്‍ ഡാറ്റാ ബാങ്കില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി ഭൂമികള്‍ തരം തിരിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനം ഒരുങ്ങിയിട്ടും വീടുകള്‍ നിര്‍മിക്കുന്നതിനായുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലുമായി ഏകദേശം 680 ഓളം അപേക്ഷകളാണ് മാസങ്ങളായി കെട്ടിക്കിടന്നിരുന്നത്. ഇതിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് കെ.പി കോയ, പാടശേഖര സമിതി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോദന സംവിധാനം ആരംഭിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് വാര്‍ഡുകളിലാണ് നടത്തുന്നത്. ശേഷം മുഴുവന്‍ […]

Kerala News

കൂടത്തായ് കൊലപാതകം: ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട്‌

നാടിനെ നടുക്കിയ സംഭവം കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പതമാക്കി ഒരുക്കുന്ന ചിത്രം ‘കൂടത്തായ്’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ മുഖ്യകഥാപാത്രമായി ഡിനി ഡാനിയലാണ് എത്തുക. ചിത്രത്തില്‍ ജോളിയായി എത്തുന്നത് ഡിനി ഡാനിയേല്‍ ആണ്. ‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ രണ്ട് മുഖവുമായി ഡിനി ഡാനിയേല്‍ എത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസംബറോടെ ചിത്രം തീയറ്ററുകളിലെത്തുമെന്നും ഡിനി ഡാനിയേല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നെന്ന് ആന്റണി പെരുമ്പാവൂർ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ […]

National

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനായുള്ള മാര്‍ഗരേഖ ജനുവരിയിൽ നടപ്പാകും

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനായുള്ള മാര്‍ഗരേഖ ജനുവരി 15 നകം നടപ്പാക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ജനുവരി 15നകം മാര്‍ഗരേഖ കൊണ്ടുവരും. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി കൊണ്ടുവരുന്ന മാര്‍ഗരേഖ ആരുടെയും സ്വകാര്യത തടസ​െപ്പടുന്നതാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തസുപ്രീംകോടതിയെ അറിയിച്ചു. ദേശീയസുരക്ഷയും ദേശതാല്പര്യവും കൂടി പരിഗണിച്ചായിരിക്കണം സ്വകാര്യത എന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത, മതവിദ്വേഷം തുടങ്ങിയവ പ്രചരിപ്പിക്കുന്നതും […]

Local

പ്രവൃത്തി പരിചയ മേള; മുക്കം ഉപജില്ല ജേതാക്കള്‍

അത്തോളി; പ്രവൃത്തി പരിചയ മേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 570 പോയിന്റോടെ മുക്കം ഉപജില്ല ജേതാക്കളായി. 468 പോയിന്റോടെ സിറ്റി ഉപജില്ല രണ്ടാമതും 467 പോയിന്റുമായി തോടന്നൂര്‍ ഉപജില്ല മൂന്നാമതുമാണ്. ശാസ്ത്രമേള, ഗണിതശാസ്ത്ര മേള, പ്രവൃത്തി പരിചയമേള, സാമൂഹ്യശാസ്ത്ര മേള, ഐടി മേള എന്നിങ്ങനെ രണ്ടു ദിവസമായി തുടരുന്ന മേള ഇന്ന് സമാപിക്കും. ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര മേളയില്‍ കോഴിക്കോട് സിറ്റി ഉപജില്ല 113 പോയിന്റുമായി ഒന്നാമതുണ്ട്. കൊടുവള്ളി (110), തോടന്നൂര്‍(107) എന്നീ ഉപജില്ലകളാണ് തൊട്ടു […]

Kerala News

സ്ത്രീകൾക്കായി ‘അതിജീവിക’ പദ്ധതി

തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്ബോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച ‘അതിജീവിക’പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതിയുടെ സുഗമമായി നടത്തിപ്പിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ പ്രകൃതി ക്ഷോഭത്താലോ മറ്റ് കാരണത്താലോ […]

News

വില്ലേജ് ഓഫീസ് നവീകരണം ഭൂരേഖകള്‍ സംരക്ഷിക്കാൻ: മന്ത്രി

പൊതുജനത്തിന്റെ ഭൂ രേഖകള്‍ സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരിഗണന നല്‍കുന്നതെന്ന്പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ,നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ .കെ ബാലന്‍ പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു നവീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ടും എംഎല്‍എ ഫണ്ടും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷംരൂപ വിനിയോഗിച്ചു നിര്‍മ്മിക്കുന്ന കുത്തന്നൂര്‍ 1 വില്ലേജ് ഓഫീസ് പുതിയ കെട്ടിടം നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Kerala

സമയനിഷ്ഠ: ഗോ എയറിന് വീണ്ടും അംഗീകാരം

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയറിന് വീണ്ടും സമയനിഷ്ഠയ്ക്കുള്ള അംഗീകാരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2019 സെപ്തംബറിലും ഗോ എയര്‍ ഓണ്‍-ടൈം പെര്‍ഫോമന്‍സില്‍ (ഒടിപി) ഒന്നാമതായി. തുടര്‍ച്ചയായ 13ാം തവണയാണ് ഗോ എയര്‍ ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 85.4 ശതമാനം ഒടിപി നിലനിര്‍ത്തിയാണ് ഗോ എയര്‍ ഇത്തവണയും ഈ നേട്ടം കരസ്ഥമാക്കിയത്. സെപ്തംബറില്‍ 13.27 ലക്ഷം യാത്രക്കാരാണ് ഗോ എയറിന്റെ സേവനം ഉപയോഗിച്ചത്. ഒടിപിയില്‍ […]

Kerala News

സ്ത്രീ സുരക്ഷിതത്ത്വം സാമൂഹിക ഉത്തരവാദിത്വം : വനിതാ കമ്മീഷന്‍

വയനാട്: സ്തീകളോടുളള പെരുമാറ്റത്തിലും സമീപനത്തിലും സമൂഹം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്റെ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്തീകളെ ആക്രമിക്കുന്നതില്‍ മതമോ സമുദായമോ സാമ്പത്തികമോ നിറമോ ആയ ഘടകങ്ങളൊന്നും വേറിട്ട് നില്‍ക്കുന്നില്ല. സ്ത്രീ അവനവന്റെ സ്വകാര്യ സ്വത്താണെന്ന ധാരണയിലാണ് പുരുഷ മേധാവിത്വത്തിന്റെ പെരുമാറ്റം. ഈ ധാരണ തിരുത്തപ്പെടേണ്ടതാണ്. കന്യാസ്ത്രീയായാലും പോലീസായാലും നീതി ലഭിക്കേണ്ടത് ആവശ്യമാണ്. സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ പാടിലെന്ന പൊതുബോധം ഉയര്‍ന്ന് […]

Kerala News

കാര്‍ഷിക മേഖലയില്‍ ഇനി വനിതാ തൊഴില്‍ സേനയും

കൊല്ലം: ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വു നല്‍കാന്‍ വനിതാ തൊഴില്‍സേന തയ്യാര്‍. യന്ത്രവല്‍കൃത കൃഷിരീതിയില്‍ പ്രാവീണ്യം നേടിയ വനിതകളാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. നിലമൊരുക്കാനും തെങ്ങുകയറാനുമൊക്കെ ഇനി ഇവരെ ആശ്രയിക്കാം. ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇവരുടെ സേവനം ലഭ്യമാക്കും. തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് സേന രൂപീകരിച്ചത്. യന്ത്രവല്‍കൃത ഞാറ് നടീല്‍ മുതല്‍ തെങ്ങ് കയറ്റത്തില്‍വരെ പരിശീലനം നല്‍കി. വിളയിറക്കാനും വിളവെടുക്കാനുമാവശ്യമായ യന്ത്രങ്ങളും നല്‍കി.ഓരോ […]

error: Protected Content !!