information

വാക്ക് ഇൻ ഇന്റർവ്യു

ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവർ ചേർന്നു നടത്തുന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിദ്ധമെഡിസിൻ ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എ ക്ലാസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 29ന് രാവിലെ പത്തിന് ആയുർവേദ കോളേജിനു സമീപമുള്ള ആരോഗ്യ ഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന […]

Kerala News

ലൈഫ് മിഷൻ: ജില്ലയിൽ ഭവന നിർമ്മാണം പൂർത്തിയാക്കിയ ആദ്യ പഞ്ചായത്തായി കോടിക്കുളം

ഇടുക്കി: കേരള സർക്കാരിന്റെ ലൈഫ് ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽപെടുത്തി നിർമാണം പൂർത്തിയാക്കിയ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും താക്കോൽ ദാനം കോടിക്കുളം സെന്റ് ആൻസ് പള്ളി പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവഹിച്ചു. ജില്ലയിൽ ആദ്യമായി ലൈഫ് മിഷൻ പദ്ധതിയിൽ100% ഭവന നിർമ്മാണം പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി കോടിക്കുളത്തിന് ലഭിച്ചു. ഇതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. പരിപാടിയിൽ പി ജെ […]

News

അഞ്ചു ലക്ഷം രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സ; വീഡിയോ വൈറല്‍

സാമൂഹ്യ മാധ്യമങ്ങളില്‍ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സാപദ്ധതിയായ മാസ്‌കെയറിന്റെ വീഡിയോ വൈറല്‍. എം.വി.ആര്‍ സി.സി.ആര്‍.ഐയുടെ സൗജന്യ ചികിത്സാ പദ്ധതിയാണ് ‘മാസ്‌കെയര്‍’. കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി ചേര്‍ന്നാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എം.വി.ആര്‍.സി.സി.ആര്‍.ഐ) മാസ്‌കെയര്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചത്. കാന്‍സറിനെ അതിജീവിച്ച ഇന്നസെന്റാണ് വീഡിയോയിലുള്ളത്. കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 10,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നതിലൂടെ മാസ്‌കെയറില്‍ അംഗമാകാം. ഈ ഡെപ്പോസിറ്റ് എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാവുന്നതാണ്. […]

information

ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്ലർക്ക്

കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താത്കാലിക സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുളളത്. 19950 രാപയാണ് പ്രതിമാസ വേതനം. 60 വയസ്സിൽ താഴെയായിരിക്കണം പ്രായം. അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാവണം. ഹൈക്കോടതി/നിയമവകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് […]

Trending

നിയമസഭാ സമ്മേളനം 28 മുതൽ

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒക്‌ടോബർ 28ന് ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂർണമായും നിയമനിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 28ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും തുടർന്ന് പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും. 2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങൾ […]

Kerala News

ഉപതിരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ്

സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിംഗ് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തിമകണക്കുപ്രകാരം മഞ്ചേശ്വരത്ത് 75.78, എറണാകുളത്ത് 57.9, അരൂരിൽ 80.47, കോന്നിയിൽ 70.07, വട്ടിയൂർക്കാവിൽ 62.66 ശതമാനം പോളിംഗ് നടന്നു. അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളിൽ ആകെയുണ്ടായിരുന്ന 9,57,509 വോട്ടർമാരിൽ 6,69,596 പേർ വോട്ടു രേഖപ്പെടുത്തി. ഇതിൽ 3,26, 038 പേർ പുരുഷൻമാരും, 3,43,556 പേർ സ്ത്രീകളും, രണ്ടുപേർ ട്രാൻസ്ജെൻഡറുകളുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ […]

News

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി നടപടി പിന്‍വലിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കോഴിക്കോട്: സാമ്പത്തിക ഭാരത്തിന്റെ പേര് പറഞ്ഞു വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി സിയിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച് സംഘടിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി യുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തീരുമാനം ഉടന്‍ പിന്‍വലിക്കണം. കെ എസ് ആര്‍ ടി സി യുടെ തീരുമാനം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കൂടുതല്‍ ഗുരുതരമായി ബാധിക്കുക. കെ എസ് ആര്‍ ടി സി യുടെ ഭരണ നിര്‍വഹണത്തിലെ കാര്യക്ഷമതയില്ലായ്മയുടെ ഭാരങ്ങള്‍ […]

Local

ഹജ് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു

കുന്ദമംഗലം; സംസ്ഥാന ഹജ് കമ്മറ്റി മുഖേന ഹജ്ജിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനായി ഹജ് കമ്മറ്റിയുടെ കീഴില്‍ കുന്നമംഗലത്ത് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. കുന്നമംഗലം മുക്കം റോഡില്‍ കസര്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ (ഇന്‍ഡൈന്‍ ഗ്യാസിന് സമീപം )രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സമയം. ബന്ധപ്പെടേണ്ട നമ്പര്‍. LIC മുഹമ്മദ് (9745252404), കബീര്‍ (9846065776)

Kerala

കയറ്റിറക്ക് കൂലി പുതുക്കി നിശ്ചയിച്ചു

കോഴിക്കോട് ജില്ലയിലെ ഗാര്‍ഹിക/കെട്ടിട നിര്‍മ്മാണ മേഖലകളിലും ചുമട്ടു തൊഴിലാളി നിയമത്തിലെ വകുപ്പ് 2(ജെ) പ്രകാരമുള്ള ഷെഡ്യൂളില്‍ ഉള്‍പ്പെടാത്ത സ്ഥാപനങ്ങളിലെയും സാധന സാമഗ്രികളുടെ കയറ്റിറക്ക് കൂലി പുതുക്കി നിശ്ചയിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവായി. കൂലി നിരക്കുകള്‍ക്ക് 2019 ആഗസ്റ്റ് ഒന്ന് മുതല്‍ 2021 ജൂലായ് 31 വരെ പ്രാബല്യമുണ്ടായിരിക്കും. കൂലി പട്ടിക ജില്ലാ ലേബര്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 0495 2370538.

information

റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മീറ്റിംഗ് നവംബര്‍ 20 ന്

കോഴിക്കോട്, വടകര റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗം നവംബര്‍ 20 ന് രാവിലെ 10.30 ന് തന്നെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു. പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിവര ശേഖരണം പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുടെ കംപ്യൂട്ടര്‍ വത്ക്കരണത്തിന്റെ ഭാഗമായി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും പദ്ധതിയില്‍ അംഗത്വമുള്ളവരുടെയും വിവരശേഖരണം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി നിലവില്‍ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവരും പദ്ധതിയില്‍ അംശദായം അടച്ചു വരുന്നവരും വിശദ വിവരങ്ങള്‍ അടങ്ങിയ പ്രൊഫോര്‍മയും […]

error: Protected Content !!