information

റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മീറ്റിംഗ് നവംബര്‍ 20 ന്

കോഴിക്കോട്, വടകര റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗം നവംബര്‍ 20 ന് രാവിലെ 10.30 ന് തന്നെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിവര ശേഖരണം

പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുടെ കംപ്യൂട്ടര്‍ വത്ക്കരണത്തിന്റെ ഭാഗമായി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും പദ്ധതിയില്‍ അംഗത്വമുള്ളവരുടെയും വിവരശേഖരണം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി നിലവില്‍ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവരും പദ്ധതിയില്‍ അംശദായം അടച്ചു വരുന്നവരും വിശദ വിവരങ്ങള്‍ അടങ്ങിയ പ്രൊഫോര്‍മയും പാസ് ബുക്കിന്റെ പകര്‍പ്പും ഒക്ടോബര്‍ 25 നകം ഐ-പി.ആര്‍.ഡി കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അംശദായം അടച്ചു വരുന്നവര്‍ പെന്‍ഷന്‍ പാസ്ബുക്കിന്റെയും പെഷന്‍ കൈപ്പറ്റുന്നവര്‍ ബാങ്ക്/ട്രഷറി പാസ്ബുക്കിന്റെയും എല്ലാ പേജുകളുടെയും പകര്‍പ്പാണ് പ്രൊഫോര്‍മയോടൊപ്പം സമര്‍പ്പിക്കേണ്ടത്. പ്രൊഫോര്‍മ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, പ്രസ്‌ക്ലബ്ബ് എന്നിവിടങ്ങളില്‍ ലഭിക്കും. പത്രസ്ഥാപനങ്ങളിലേക്ക് ഇ-മെയില്‍/വാട്സാപ്പ് വഴിയും പ്രൊഫോര്‍മ അയച്ചിട്ടുണ്ട്.

ടെണ്ടര്‍ ക്ഷണിച്ചു

മേലടി ബ്ലോക്കിലെ തിക്കോടി ഗ്രാമപഞ്ചായത്തില്‍ കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവൃത്തിപദ്ധതിയില്‍ ഉള്‍പ്പെട്ട  പാലൂര്‍ പള്ളി – പനാട്ടുതാഴെ റോഡ് പ്രവൃത്തി നടപ്പിലാക്കുന്നതിന്  പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറിനൊപ്പം ആവശ്യമുള്ള തുകയ്ക്കുള്ള നിരതദ്രവ്യവും  200 രൂപ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട രൂപത്തില്‍ എഴുതി ഒപ്പിട്ട പ്രാഥമിക കരാര്‍ ഉടമ്പടിയും അടക്കം ചെയ്തിരിക്കണം.   ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 24 ഉച്ചയ്ക്ക് ഒരു മണി. ദര്‍ഘാസ് സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍  ഓഫീസില്‍ നിന്നും  ലഭ്യമാണ്. ഫോണ്‍ 0496 -202031. ഇമെയില്‍ – bdomelady@rediffmail.com.

കേരളത്തിലെ മണ്‍പാത്ര നിര്‍മ്മാണ വ്യവസായ വികസനം;ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
 കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകളില്‍ നിന്നു രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം, ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കോര്‍പ്പറേഷന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളില്‍ നിന്നുളള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുളള യന്ത്രവല്‍ക്കരണം/പൂത്തന്‍ വിപണന സംവിധാനങ്ങള്‍  എന്നി പ്രയോജനം ലഭ്യമാക്കുന്നതിനായാണ് രജിസ്ട്രേഷന്‍ നടപടികള്‍ നടത്തുന്നത്. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ/ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോം www.keralapottery.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ, കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ലഭിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് 0471 2727010, 9947038770. 
കയറ്റിറക്ക് കൂലി  പുതുക്കി നിശ്ചയിച്ചു 

കോഴിക്കോട് ജില്ലയിലെ ഗാര്‍ഹിക/കെട്ടിട നിര്‍മ്മാണ മേഖലകളിലും ചുമട്ടു തൊഴിലാളി നിയമത്തിലെ വകുപ്പ്  2(ജെ) പ്രകാരമുള്ള ഷെഡ്യൂളില്‍ ഉള്‍പ്പെടാത്ത സ്ഥാപനങ്ങളിലെയും സാധന സാമഗ്രികളുടെ കയറ്റിറക്ക് കൂലി  പുതുക്കി നിശ്ചയിച്ച്   ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവായി.  കൂലി നിരക്കുകള്‍ക്ക് 2019 ആഗസ്റ്റ് ഒന്ന് മുതല്‍ 2021 ജൂലായ് 31 വരെ പ്രാബല്യമുണ്ടായിരിക്കും.  കൂലി പട്ടിക ജില്ലാ ലേബര്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഫോണ്‍: 0495 2370538.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് (ജിസിഎംഎസ്) ഉപകരണങ്ങള്‍ വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.
പന്നി  വളര്‍ത്തല്‍ പരിശീലനം

   കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ പന്നി വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. താല്‍പ്പര്യമുളളവര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 23) മുതല്‍  രാവിലെ 10  മണി മുതല്‍ അഞ്ച് മണി വരെ പേര് രജിസ്റ്റര്‍  ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ്  പ്രവേശനം.  ഫോണ്‍: 04972- 763473.

റാങ്ക് ലിസ്റ്റ് റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി.ക്ലര്‍ക്ക് (പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുമാത്രമായുളള പ്രത്യേക നിയമനം) (കാറ്റഗറി നം. 698/14) റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ 2019 ഒക്ടോബര്‍ നാല് മുതല്‍ ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് (ജിസിഎംഎസ്) ഉപകരണങ്ങള്‍ വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

പന്നി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ പന്നി വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. താല്‍പ്പര്യമുളളവര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 23) മുതല്‍ രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 04972- 763473.


Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!