Kerala News Trending

സിലി വധക്കേസ്: ജോളി ജോസഫിനെയും എം.എസ് മാത്യുവിനേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ പ്രതി ജോളി ജോസഫിനെയും എം.എസ് മാത്യുവിനേയും സിലിയുടെ കൊലപാതകത്തിലും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് തീരുകയാണ്. വൈകുന്നേരം ജോളിയേയും മറ്റ് പ്രതികളേയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിലി കേസിലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി രാവിലെ അനുമതി നല്‍കിയത്. ഇതോടെ പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഇന്ന് കോടതി തീരുമാനമുണ്ടാകും. തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കുന്ന മുറയ്ക്ക് അറസ്റ്റ് […]

News

താമരശേരി മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടനം നാളെ

താമരശേരി: പുതുതായി അനുവദിച്ച താമരശേരി മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 19-ശനിയാഴ്ച) രാവിലെ 9.30ന് താമരശേരി കോര്‍ട്ട് കോംപ്ലക്‌സില്‍ ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നിര്‍വഹിക്കും. കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും. താമരശേരിയില്‍ രണ്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നത്. മുക്കം, കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെയും താമരശേരി, കോഴിക്കോട് താലൂക്കുകളിലെ 15 ഓളം വില്ലേജുകളിലെ സിവില്‍ കേസുകളാണ് […]

Kerala News

ദുരന്ത ലഘൂകരണ ദിനാചരണം; സൈക്കിൾ റാലി സംഘടിപ്പിച്ചു

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, യു.എൻ.ഡി.പി, സ്ഫിയർ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ മാസ്സ് സൈക്കിൾ റാലി സംഘടിച്ചു. ഒരേ സമയം കളക്ടറേറ്റിൽ നിന്നും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റാലി മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ അവസാനിച്ചു. കളക്ടറേറ്റിൽനിന്ന് തുടങ്ങിയ റാലി എ.ഡി.എം തങ്കച്ചൻ ആന്റണിയും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് തുടങ്ങിയ റാലി ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഇ. മുഹമ്മദ് യൂസഫും ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ […]

News

സബ്കളക്ടർ ആരോഗ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം സബ്കളക്ടറായി ചുമതലയേറ്റ ഭിന്നശേഷിക്കാരിയായ പ്രാഞ്ജൽ പാട്ടീൽ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറെ സന്ദർശിച്ചു. തന്റെ പരിമതികൾക്കെതിരെ പോരാടി ഈ നേട്ടം കൈവരിച്ച പ്രാഞ്ജൽ ഏവർക്കും മാതൃകയും പ്രചോദനവുമാണെന്ന് മന്ത്രി പറഞ്ഞു. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത പദവി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്നും സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന അനുയാത്ര പദ്ധതി സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു. അധ്യാപക, ബാങ്കിംഗ് മേഖലകളൊഴികെ മറ്റു മേഖലകളിലേക്ക് ഭിന്നശേഷിക്കാർ കടന്നുവരുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും പ്രാഞ്ജൽ […]

Kerala Local

മലപ്പുറത്ത് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ യുവാവിനെ അന്വേഷിച്ച് പൊലീസ്

മൂന്നിയൂരിൽ യുവാവ് പശുക്കളെ ലൈംഗീക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തലയും കാലുകളും കെട്ടിയിട്ട നിലയിലായിരുന്ന പശുക്കളെ മൃഗഡോക്ടർ പരിശോധന നടത്തിയതോടെയാണ് വിവരം പുറത്തുവന്നത്. മുന്നിയൂർ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. ഫാമിലെ രണ്ട് പശുക്കളെയാണ് യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന ഉടമയുടെ പരാതി. പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായിൽ വൈക്കോലുകൾ നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃഗഡോക്‌ടർ പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പൊലീസിൽ പരാതി […]

Kerala News

ജോളിയുടെ മക്കളെ ഞങ്ങൾ നോക്കും; റോജോയും രഞ്ജിയും

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ മക്കളെ തങ്ങൾ സംരക്ഷിക്കുമെന്ന് റോജോ തോമസും രഞ്ജി തോമസും വ്യക്തമാക്കി. തങ്ങളുടെ സഹോദരൻ റോയി തോമസിന്റെ മക്കളാണ് റോമോയും റൊണാൾഡും. റോയി തോമസ്- ജോളി ദമ്പതികളുടെ മക്കളാണ് റോമോയും റൊണാൾഡും. അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിഷമവും അവർക്ക് അനുഭവപ്പെടില്ലെന്നും റോയിയുടെ സഹോദരങ്ങളായ റോജോയും രഞ്ജിയും വ്യക്തമാക്കി. കുട്ടികളുടെ പഠനത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. മൂത്തമകൻ റോമോ ഷിംലയിൽ കോളേജിൽ പഠിക്കുകയാണ്. നവംബർ ആദ്യ ആഴ്ചയിൽ റോമോ പഠനത്തിനായി ഷിംലയിലേക്ക് […]

Kerala Local

സേവനാവകാശ നിയമം; നിയമസഭാ സബോര്‍ഡിനേറ്റ കമ്മിറ്റി യോഗം 22 ന്

സേവനാവകാശ നിയമം സംബന്ധിച്ച് നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി ഒക്ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ സേവനാവകാശ ചട്ടങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശ സ്വയംഭരണം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. 2012 ലെ സംസ്ഥാന സേവനാവകാശ നിയമത്തിന്റെ കീഴില്‍ വരുന്ന 750/2012, 751 / 2012 എന്നീ എസ്ആര്‍ഒ കളുടെ അടിസ്ഥാനത്തില്‍ സേവനാവകാശ ചട്ടങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചാണ് […]

Sports

ഐഎസ്എല്‍ ഉദ്ഘാടനം; ദാദ കൊച്ചിയിലേക്ക്

കൊച്ചി; ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായി സൗരവ് ഗാംഗുലി 20 ന് കൊച്ചിയിലെത്തും. ഐഎസ്എല്‍ 6ാം സീസണ്‍ ഉദ്ഘാടന മല്‍സരത്തിനു മുഖ്യാതിഥികളില്‍ ഒരാളായാണ് ദാദ കൊച്ചിയിലെത്തുക. നിയുക്ത ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയുടെ വരവ് ആവേശത്തോടെയാണ് ക്രികറ്റ് പ്രേമികളും ഒപ്പം ഫുട്‌ബോള്‍ പ്രേമികളും കാണുന്നത്. ‘ഫെയ്‌സ് ഓഫ് ഐഎസ്എല്‍’ എന്ന നിലയിലാണു ദാദായുടെ വരവ്. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് നേരില്‍ക്കാണുന്നത് ഒഴിവാക്കിയാണു കൊച്ചിയിലേക്കുള്ള യാത്ര. കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ ഉദ്ഘാടന മല്‍സരം കണ്ടതിനുശേഷം 21നു […]

Kerala

സ്വർണ്ണത്തിന് ഇന്ന് റൊക്കോഡ് വില

കേരളത്തിൽ സ്വർണ്ണത്തിന് ഇന്ന് റൊക്കോഡ് വില. ചരിത്രത്തിൽ ആദ്യമായി ഗ്രാമിന് 3560രൂപ. പവന് 28,480 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങൾ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവൻ 27520 രൂപയാണ്. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

News

ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. നിലവില്‍ ചീഫ് ജസ്റ്റിസ് ആയ രഞ്ജന്‍ ഗൊഗോയി ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ച് കത്തയച്ചു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ. അടുത്ത മാസം 17നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. മധ്യപ്രദേശ് മുന്‍ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെയെ 2013 ഏപ്രില്‍ 12 നാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്.1978 ല്‍ ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ […]

error: Protected Content !!