News

ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. നിലവില്‍ ചീഫ് ജസ്റ്റിസ് ആയ രഞ്ജന്‍ ഗൊഗോയി ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ച് കത്തയച്ചു.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ. അടുത്ത മാസം 17നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്.

മധ്യപ്രദേശ് മുന്‍ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെയെ 2013 ഏപ്രില്‍ 12 നാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്.1978 ല്‍ ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അഭിഭാഷകനായി നിയമരംഗത്തെത്തിയ അദ്ദേഹം 2000ലാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ചാന്‍സലറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!