Kerala Local

മലപ്പുറത്ത് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ യുവാവിനെ അന്വേഷിച്ച് പൊലീസ്

മൂന്നിയൂരിൽ യുവാവ് പശുക്കളെ ലൈംഗീക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തലയും കാലുകളും കെട്ടിയിട്ട നിലയിലായിരുന്ന പശുക്കളെ മൃഗഡോക്ടർ പരിശോധന നടത്തിയതോടെയാണ് വിവരം പുറത്തുവന്നത്.

മുന്നിയൂർ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. ഫാമിലെ രണ്ട് പശുക്കളെയാണ് യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന ഉടമയുടെ പരാതി. പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായിൽ വൈക്കോലുകൾ നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു.

തുടർന്ന് മൃഗഡോക്‌ടർ പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫാമിൽ നിന്നും ബാങ്കിടപാട് നടത്തിയ സ്ലിപ്പ് കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നിൽ സമീപവാസിയായ തമിഴ് യുവാവാണെന്ന സംശയം ഉയർന്നത്. ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറ്റം സമ്മതിച്ചതായും ഇവർ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!