കൊടുവള്ളി; പേരിനേ സ്നേഹിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ സംസ്ഥാന കമ്മറ്റി രൂപീകരണ യോഗം കൊടുവള്ളിയില്‍ നടന്നു. ജീവകാരുണ്യ, ആരോഗ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കരുതലുമായി മുന്നോട്ട് പോകുവാനും നിയമപരമായ അംഗീകാരത്തിന് ശേഷം ഉടന്‍ തന്നെ കൊടുവള്ളിയില്‍ സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് തുറക്കാനും തീരുമാനിച്ചു. കേരളത്തിലെ 11 ജില്ലകളില്‍ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ജില്ലകളിലും ,ഗള്‍ഫ് നാടുകളിലും ചാപ്റ്ററുകള്‍ രൂപീകരിക്കാനും തീരുമാനമുണ്ട്.
യോഗത്തില്‍ ഷമീര്‍ ഈസി, ഷമീര്‍ പരപ്പാറ, അഡ്വ. ഷമീര്‍ കുന്നമംഗലം, ഷമീര്‍ എടവലം ,ഷമീര്‍ വൈറ്റ് ലൈന്‍ എന്നിവര്‍ പ്രസംഗിച്ചു.