Sports

സഞ്ജുവിന് പിന്നാലെ വിഷ്ണുവും സന്ദീപും ഇന്ത്യന്‍ ടീമിലേക്ക്

സഞ്ജുവിന് പിന്നാലെ വിഷ്ണുവും സന്ദീപും ഇന്ത്യന്‍ ടീമിലേക്ക്. ദിയോദര്‍ ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമുകളിലാണ് കേരള താരങ്ങള്‍ ഇടംപിടിച്ചത് ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി എന്നീ ടീമുകളെയാണ് പ്രഖ്യാപിച്ചത്.

വിജയ് ഹസാര ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരങ്ങള്‍ക്ക് ഇന്ത്യ എ ടീമിലേക്ക് വഴിയൊരുക്കിയത്. സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ് എന്നിവര്‍ ഇന്ത്യ എ ടീമിലാണ്. ഹനുമ വിഹാരിയാണ് ടീമിനെ നയിക്കുക.
മറ്റൊരു കേരള താരമായ ജലജ് സക്‌സേന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ സി ടീമിലാണ്. ഇന്ത്യ ബി ടീമിന്റെ നായകന്‍ പാര്‍ത്ഥിവ് പട്ടേലാണ്. ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് പ്രവേശിക്കാന്‍ സുവര്‍ണാവസരമാണ് മലയാളി യുവതാരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!