കോഴിക്കോട്; കേരള മദ്രസ്വാദ്ധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വര്‍ഷം നല്‍കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 2 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് കാര്യ മന്ത്രി ഡോ.കെ .ടി. ജലീല്‍ നിര്‍വ്വഹിക്കും. തേഞ്ഞിപ്പാലം കലിക്കറ്റ് യൂണിവേഴസിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.അബ്ദുള്‍ ഹമീദ് എം എല്‍ എ അധ്യക്ഷത വഹിക്കും. കലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ് മുഖ്യ പ്രഭാഷണം നടത്തും. തേഞ്ഞിപ്പാലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫിയ തോട്ടത്തില്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.എ ബിമൊയ്തീന്‍ കുട്ടി, കലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെ കെ ഹനീഫ,തേഞ്ഞിപ്പാലം പഞ്ചായത്തംഗം കെ ഷിജു ,കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം പി അബ്ദുള്‍ ഗഫൂര്‍, ഉമര്‍ ഫൈസി മുക്കം, ഹാജി പി കെ മുഹമ്മദ്, അഡ്വ.ഇസ്മാഈല്‍ വഫ, സിദ്ദീഖ് മൗലവി അയിലക്കാട്, പാങ്ങോട് എ കമറുദ്ദീന്‍ മൗലവി, പി സി സഫിയ ടീച്ചര്‍ പാലത്ത്, ഒ പി ഐ കോയ, ഒ ഒ ശംസു തുടങ്ങി രാഷ്ട്രീയ- സാമൂഹ്യ- സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന പരിപാടിയില്‍ 200 അംഗങ്ങള്‍ക്ക് വിവാഹ ധനസഹായവും 70 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡും 30 അംഗങ്ങള്‍ക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്യും.
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വ്വഹിക്കും

