Local

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെ ബസ് ബേ ഉദ്ഘാടനം നടന്നു

മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണർ എ വി ജോർജ് മുഖ്യാതിഥിയായിരുന്നു.

 ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ബസ്‌ബേ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മാവൂര്‍ റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാന്‍ ബസ്‌ബേ സഹായകമാവും. ഒരേ സമയം നാല് ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും വിധമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

നാല് ബസുകൾ ഒര സമയത്ത് നിർത്തുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. മഴവെള്ളം ഒഴിയുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട് . 60 മീറ്റർ ഡ്രയിൻ നിർമ്മാണം, ബസ് ബേ നിർമ്മാണം, ബസ് ബേ റൂഫ് നിർമ്മാണം എന്നിവയടക്കം മൊത്തം ചെലവ് 9600000 രൂപയാണ്. ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസിൽ നിന്നുമാണ് ബസ് ബേയുടെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. എഞ്ചിനീയർമാരുടെ നേതൃത്വത്തിലുള്ള മിഡ്കോസ് (മലബാർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫ് എഞ്ചിനീയേർസ് ആണ് ഇതിന്റെ നിർമാണവും ഡിസൈനിംഗും ചെയ്തത്.

ഡെപ്യൂട്ടി മേയർ മീര ദർശക്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വി ബാബുരാജ്, പി സി രാജൻ, അനിതാ രാജൻ, ടി വി ലളിത പ്രഭ, ആശാ ശശാങ്കൻ, എം രാധാകൃഷ്ണൻ മാസ്റ്റർ, കൗൺസിലർമാരായ ജയശ്രീ കീർത്തി,സി അബ്ദുറഹിമാൻ, നമ്പിടി നാരായണൻ, എൻ പി പത്മനാഭൻ, പി കിഷൻ ചന്ദ്, മിഡ് കോസ് ചെയർമാൻ പി.സി അബ്ദുൾ റഷീദ്, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് ,നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൻ എം സി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യുട്ടീവ് എഞ്ചിനീയർ രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!