ആരാമ്പ്രം; കേരള പിറവി ദിനത്തില്‍ ആരാമ്പ്രം ഗവ:യു .പി .സ്കൂളില്‍ സജ്ജീകരിച്ച ഓപ്പണ്‍ കാന്‍വാസില്‍ പൂര്‍വ വിദ്യാര്‍ത്ഥികളായ ചിത്രകാരന്മാരോടൊപ്പം വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും പങ്കെടുത്ത കൂട്ട ചിത്രരചന സംഘടിപ്പിച്ചു.കേരളത്തിന്റെ തനിമയാര്‍ന്ന കലാരൂപങ്ങളും പ്രകൃതി ദൃശ്യങ്ങളും സാംസ്കാരിക പൈതൃകവും ചിത്ര രൂപത്തില്‍ ആവിഷ്കരിക്കപ്പെട്ടു.
കേരള പിറവിയുടെ ഭാഗമായി കേരള ഗാനാലാപനം, എക്സിബിഷന്, നാടന്‍പാട്ട്, പോസ്റ്റര്‍ ഡിസ്പ്ലേ എന്നിവയും നടന്നു.
പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.സജീവന് അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ ഷാജി പുതുക്കുടി, സുലൈമാന്‍ കരിപ്പൂര്‍, ദേവന് പി.ടി.എ വൈസ് പ്രസിഡണ്ട് എ.കെ.ജാഫര്‍, പി.കെ.ഹരിദാസന്, കെ.അബ്ദുല്‍ ശുക്കൂര്‍, ഷീജ സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.