തെങ്ങോല കൊണ്ട് ‘കേരളം @63 എഴുതി; കേരളപ്പിറവി ആഘോഷിച്ചു

0
269

പുള്ളന്നൂര്‍ ; കേരള സംസ്ഥാനത്തിന്റെ പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ തെങ്ങോല കൊണ്ട് ‘കേരളം @ 63’ എന്ന് എഴുതിയും വര്‍ണ്ണ ഭൂപടം കൈകളിലേന്തിയും സംസ്ഥാനത്തിത്തിന്റെ ജന്‍മദിനം ആഘോഷിച്ചു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് പുഷപലത ടീച്ചര്‍, ഷാനിബ, ഫസ്‌ന, ഫസ്‌ന ലുബാബ എന്നിവര്‍ സംബന്ധിച്ചു. മഞ്ജുഷ, രസില സിദ്ധീഖ്, രജിത, നസ്‌റീന, ദിവ്യ എന്നിവര്‍ കുട്ടികളെ തയ്യാറാക്കി.സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശാന്തകുറ്റിപ്പാല പറമ്പില്‍ ‘നവകേരളം എങ്ങോട്ട് ‘ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. കുട്ടികള്‍ കേരളത്തിനെക്കുറിച്ചുള്ള നാടന്‍ പാട്ടുകള്‍ പാടി.

LEAVE A REPLY

Please enter your comment!
Please enter your name here