മാവൂര്‍ : SKSSF മാവൂര്‍ ക്ലസ്റ്റര്‍ സമ്മേളനത്തിന്റെ സമാപനം മാവൂര്‍ ടൗണില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.സ്വാഗത സംഘം ചെയര്മാന് എന്‍.വി. കെ മുഹമ്മദ് ഫൈസി അധ്യക്ഷനായി.
കെ.മുഹമ്മദ് ബാഖവി,ചിറ്റടി അഹ്മദ് കുട്ടി ഹാജി, എന്‍.പി അഹ്മദ്.പാട്ടാപ്പില്‍ അബ്ദുറഹ്മാന് ഹാജി, അലവിക്കുട്ടി ഹാജി, ജാഫര്‍ മാവൂര്‍,അഷ്റഫ് റഹ്മാനി, അബ്ദുന്നാസര്‍ അന്‍വരി,അബ്ദുല്‍ കരീം നിസാമി,അബ്ദുസ്സമദ് ഹാജി കല്‍പ്പള്ളി, തയ്യില്‍ ഹംസ ഹാജി,അഷ്കര്‍ പൂവാട്ടുപറമ്പ്,റഊഫ് പാറമ്മല്‍, സൈദ് അലവി ആയംകുളം, സയ്യിദ് മുസമ്മില്‍ തങ്ങള്‍, ഷമീര്‍ മാവൂര്‍,മുനീര്‍ മാവൂര്‍,അര്‍ഷദ്,അസീസ് മാവൂര്‍,ബാസിത് പാട്ടപ്പില് സംബന്ധിച്ചു. ജസീം മാവൂര്‍ സ്വാഗതവും ശുകൂര്‍ പാറമ്മല്‍ നന്ദിയും പറഞ്ഞു.