കുന്ദമംഗലം; സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ചക്കാലക്കല്‍ നിസാറിന് വാട്ട്‌സപ്പ് കൂട്ടായ്മയായ വോയ്‌സ് ഓഫ് ചക്കാലക്കല്‍ നിര്‍മ്മിക്കുന്ന വീടിന്റെ വയറിങ് ആവശ്യമായ സാധനങ്ങള്‍ കുന്ദമംഗലം ഐശ്വര്യ അസോസിയേറ്റ്‌സ് കുന്ദമംഗലം എസ്‌ഐ മുഹമ്മദ് കാളിയേരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
സീനിയര്‍ പോലീസ് ഓഫീസര്‍ ഫിറോസ് പുല്‍പ്പറമ്പ്, ജനമൈത്രി ഓഫീസര്‍ വിജേഷ്,ലനേഷ്, കൂടാതെ ഷജില്‍ ആരാമ്പ്രം, അന്‍വര്‍ ചരുവില്‍, മമ്മി കുളിപ്പുറത്ത്, സിദ്ദിഖ് ചക്കാലക്കല്‍, റഷീദ് പൊയിലില്‍, നജീബ് ചക്കാലക്കല്‍, ലുക്ക്മാന്‍ ചക്കാലക്കല്‍, റാഷിദ് കൊടുവള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

