Kerala

രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണം: ഗവർണ്ണർ

കൊച്ചി: രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. തോപ്പുംപടിയിൽ പ്രൊഫ കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കർഷക മിത്രം കറിവേപ്പില തൈ വിതരണ പരിപാടി, തോപ്പുംപടി സെയ്ന്റ് സെബാസ്റ്റിൻ സ്കൂളിലെ സയൻസ് റിസർച്ച് സെന്റർ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളിലെ കാർഷിക വാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്കാണ് കാർഷിക വിജ്ഞാൻ കേന്ദ്രം, ഐ.സി.എ.ആർ എന്നീ സർക്കാർ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത കറിവേപ്പില തൈകൾ വിതരണം ചെയ്യുന്നത് എന്ന് വിദ്യാധനം ട്രസ്റ്റ് ചെയർമാൻ പ്രൊഫ. കെ.വി.തോമസ് പറഞ്ഞു.
ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ബിഷപ്പ് ഡോ ജോസഫ് കരിയിൽ, സി.എം.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ.പി. കലാധരൻ, കൃഷി വിജ്ഞാൻ കേന്ദ്ര സീനിയർ സയന്റിസ്റ്റ് ഡോ. ഷിനോയ് സുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുത്തു.
പൗരാണിക പ്രാധാന്യമുള്ള തോപ്പുംപടി സെയ്ന്റ് സെബാസ്റ്റിൻ ദേവാലയും ഗവർണ്ണർ സന്ദർശിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!