Local

കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

  • 15th November 2019
  • 0 Comments

കുന്ദമംഗലം; മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റും കാലിക്കറ്റ് ബീച്ച് ലയണ്‍സ് ക്ലബ്ബും സംയുക്തമായി കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലo ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവ് ഉല്‍ഘാടനം ചെയ്തു. ‘പ്രിന്‍സിപ്പാള്‍ ടി.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് എന്‍.പി സുരേഷ് എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി ജ്യോതിഷ് സ്വാഗതവും നാസിഹ് നന്ദിയും പറഞ്ഞു

Trending

പ്രമേഹം ശ്രദ്ധപുലർത്തേണ്ട രോഗം -ആരോഗ്യമന്ത്രി

  • 15th November 2019
  • 0 Comments

വിവിധ ശരീരഭാഗങ്ങളെ ബാധിക്കുന്നതിനാൽ ഒരുപാട് ശ്രദ്ധപുലർത്തേണ്ട രോഗമാണ് പ്രമേഹമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ലോക പ്രമേഹദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.നേരത്തെ കണ്ടെത്തിയാൽ നിയന്ത്രിക്കാൻ കഴിയുന്ന രോഗമാണ് പ്രമേഹം. കഴിക്കുന്ന ഭക്ഷണത്തിന്, പോഷകാഹാരത്തിന്, കഴിക്കുന്ന സമയത്തിന് ഒക്കെ പ്രാധാന്യമുണ്ട്. വ്യായാമവും അത്യന്താപേക്ഷിതമാണ്. പകർച്ചവ്യാധികളും ജീവിതശൈലിരോഗങ്ങളുമൊക്കെ വരുമ്പോൾ ഇടപെടലും കൂട്ടായ പ്രവർത്തനവും നടത്തുന്നു എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്ന പേര് മാറ്റാൻ വിവിധ കോണുകളിൽനിന്നുള്ള ഇടപെടൽ വേണം. എത്ര തിരക്കാണെങ്കിലും […]

News

ശിശുദിനം കലക്ടര്‍ക്കൊപ്പം ആഘോഷിച്ച് ചില്‍ഡ്രന്‍സ് ഹോം കേഡറ്റുകള്‍

  • 15th November 2019
  • 0 Comments

ശിശുദിനത്തില്‍ ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ക്യാംപയിനിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥി കേഡറ്റുകള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ കലക്ട്രേറ്റിലെത്തി. കലക്ടര്‍ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും 30 മിനുട്ട് നേരം കലക്ടറെ അടുത്തുകിട്ടിയ അവസരം കുട്ടികള്‍ പാഴാക്കിയില്ല. ചോദ്യങ്ങളും സംശയങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം കലക്ടറോട് പേടിയേതും കൂടാതെ കുട്ടികള്‍ തുറന്നു പറഞ്ഞു. സാറിന്റെ കരിയറില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന അനുഭവം ഏതാണെന്ന ചോദ്യത്തിന് ഓരോ ദിവസവും ഒരുപാട് അനുഭവങ്ങള്‍ നല്‍കുന്നുണ്ടെന്നും അതെല്ലാം താന്‍ നന്നായി […]

Trending

നിര്യാതനായി

  • 15th November 2019
  • 0 Comments

കട്ടാങ്ങല്‍:മലയമ്മ മലയമ്മ മഹല്ല് കാരണവരും പൗരപ്രമുഖനും ആയിരുന്ന പുതിയ റമ്പത്ത് അഹമ്മദ് കുട്ടി ഹാജി(63) അന്തരിച്ചു. ഭാര്യ : കെ എം കദീജ മുണ്ടോട്ട്. മക്കള്‍: സിറാജ് ദുബൈ, റസീല വെണ്ണക്കോട്, ബന്‍സീറ കളരാന്തിരി, ഹൈഷം ദുബൈ. മരുമക്കള്‍: സുല്‍ഫിയ ബാനു കരുവന്‍ പൊയില്‍, ഹനീഫ വെണ്ണക്കോട്, സംസീര്‍ കളരാന്തിരി, ഫാത്തിമ ജുമാന അമ്പലക്കണ്ടി. സഹോദരങ്ങള്‍: അബ്ദുള്ള വെണ്ണക്കോട്, ഹുസൈന്‍ മലയമ്മ, ഇബ്രാഹീം വെണ്ണക്കോട്, അബൂബക്കര്‍ വെണ്ണക്കോട്,അബ്ബാസ് വെണ്ണക്കോട്, അബ്ദുറഹ്മാന്‍വെണ്‌ക്കോട്,മറിയ മുണ്ടോട്ട്, ഖദീജ മലയമ്മ, ബുഷ്‌റ താമരശ്ശേരി.

Local

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാറിന് നിയമോപദേശം

  • 15th November 2019
  • 0 Comments

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാറിന് നിയമോപദേശം. സുപ്രീം കോടതി വിധി വന്ന ശേഷം സര്‍ക്കാര്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയോട് നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് വിധിയില്‍ അവ്യക്തതയുണ്ടെന്നും ഏഴംഗ ബഞ്ച് ഭരണഘടനാപ്രശ്‌നങ്ങള്‍ തീര്‍പ്പ് കല്‍പിക്കുംവരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നും ജയദീപ് ഗുപ്ത നിയമോപദേശം നല്‍കുകയായിരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെയാണ് തുറക്കുക. യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ യുവതികള്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. […]

Local

കാരന്തൂരില്‍ വന്‍ മദ്യവേട്ട

  • 15th November 2019
  • 0 Comments

കാരന്തൂര്‍; കാരന്തൂരില്‍ നിന്ന് വന്‍ വ്യാജ മദ്യശേഖരം പിടികൂടി. കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡിലെ അശോകന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ നിന്നാണ് മദ്യം എക്സൈസ് സംഘം പിടികൂടിയത്. ആയിരത്തിനടുത്ത് ലിറ്റര്‍ വ്യാജമദ്യമാണ് പിടികൂടിയിരിക്കുന്നത്. മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 150 ലിറ്ററോളം പഞ്ചസാര ലായനിയും മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും, ഇയാളുടെ രണ്ട് ജീപ്പുകളും ഒപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഐബി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി ബാലചന്ദ്രന്‍, ഐബി ഇന്‍സ്‌പെക്ടര്‍ സുധാകരന്‍, കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്‍് […]

Kerala

കൂടത്തായ് കൊലപാതകം; വീണ്ടും മെഡിക്കല്‍ യോഗം ചേരും

  • 15th November 2019
  • 0 Comments

കൂടത്തായി; കൂടത്തായി കൂട്ടകൊലപാതക കേസില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് വീണ്ടും ചേരും. മരണപ്പെട്ട എല്ലാവരും വിഷം ഉള്ളില്‍ ചെന്നാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായാണ് യോഗം ചേരുന്നത്. മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍മാര്‍ ഫൊറന്‍സിക് സര്‍ജന്‍മാര്‍, ജനല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍, ന്യൂറോളജി വകുപ്പ് വിദഗ്ധര്‍ കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കഴിഞ്ഞ ദിവസം ടോം തോമസ് വധക്കേസില്‍ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വടകര ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, ടോം തോമസ് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി […]

Local

കൊളായ് എല്‍.പി സ്‌ക്കൂളില്‍ ശിശുദിനാഘോഷ പരിപാടികള്‍ നടത്തി

  • 15th November 2019
  • 0 Comments

കുന്ദമംഗലം; കൊളായ് എല്‍.പി സ്‌ക്കൂളില്‍ ശിശുദിനാഘോഷ പരിപാടികള്‍ നടത്തി. ശിശുദിനാഘോഷവും, ജനാര്‍ദ്ധനന്‍ നായര്‍ മൊമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണവും സ്‌ക്കൂളിലേ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ: ഷമീര്‍ കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സനില കുമാരി അധ്യക്ഷത വഹിച്ചു. മനേജര്‍ സി.കെ ദാമോദരന്‍ നായര്‍, ലക്ഷമി കുട്ടി ടീച്ചര്‍, റജിന്‍ ദാസ്, റോഷ്‌നി, സ്വര്‍ണ്ണ ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.. പ്രധാനാധ്യാപിക കെ.അജിതകുമാരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.സഫിയ നന്ദിയും പറഞ്ഞു. വിദ്യാലയം – പ്രതിഭകളൊടൊപ്പം […]

Local

സ്‌ക്കൂള്‍ മുറ്റത്ത് നാടന്‍ കളികള്‍ അരങ്ങേറിയത് കൗതുകമായി

  • 15th November 2019
  • 0 Comments

കുന്ദമംഗലം: ശിശുദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ മുറ്റത്ത് നാടന്‍ കളികള്‍ അരങ്ങേറിയത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗതുകമായി ‘കാരന്തൂര്‍ എ എം എല്‍ പി സ്‌കൂളിലാണ് പഴയ നാടന്‍ കളികളായ ടയര്‍ ചരമുരട്ടല്‍, തൊണ്ടുരുട്ടല്‍, ഇരുമ്പു ചക്രമുരട്ടല്‍, കവുങ്ങിന്‍ പാളവണ്ടി, ഗോലി കളി, കൊത്തങ്കല്ല് കളി, മണ്ണപ്പം ചുടല്‍, തുടങ്ങിയവ കളി, വണ്ടി’ എന്ന പേരില്‍ പുതിയ തലമുറയെ പരിചയപ്പെടുത്തി ക്കൊണ്ട് സംഘടിപ്പിച്ചത്. കൂടാതെ അമ്മമാര്‍ക്ക് വേണ്ടി കുട്ടികളെ അറിയല്‍, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, ഷര്‍ട്ടിനു ബട്ടനിടല്‍, കസേരകളി, സൂചി കോര്‍ക്കല്‍, […]

Local

കൊച്ചു കൂട്ടുകാരൊടൊപ്പം ശിശുദിനാഘോഷം നടത്തി

  • 14th November 2019
  • 0 Comments

മടവൂര്‍: ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും മടവൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ശിശുദിനാഘോഷം ‘കൊച്ചു കൂട്ടുകാരോടൊപ്പം’ നടത്തി. പഞ്ചായത്തിലെ വിവിധ അംഗനവാടിയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, നിറം കൊടുക്കല്‍ മത്സരം എന്നിവ നടത്തി. നെഹ്‌റുവിന്റെ സ്‌നേഹ സന്ദേശങ്ങളുയര്‍ത്തിയ ചടങ്ങ് മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കീന മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബൈത്തുല്‍ ഇസ്സ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. […]

error: Protected Content !!