News

ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ സമന്‍സ്

  • 18th November 2019
  • 0 Comments

ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ സമന്‍സ്. കുറ്റാരോപിതരും ഐ.ഐ.ടി അധ്യാപകരുമായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കാണ് ക്രൈംബ്രാഞ്ച് സമന്‍സ് നല്‍കിയിട്ടുള്ളത്. ചോദ്യം ചെയ്യാന്‍ കമ്മീഷണര്‍ ഓഫീസില്‍ ഹാജരാവണമെന്ന് ആവശ്യം. അധ്യാപകരെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫാത്തിമ തന്റെ മൊബൈല്‍ ഫോണില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ കാമ്പസ് […]

National

ശരദ് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

  • 18th November 2019
  • 0 Comments

ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെ (സിജെഐ) ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ്‌സത്യവാചകം ചൊല്ലിക്കൊടുത്തു. 1 ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പിന്‍ഗാമിയായിട്ടാണ് ജസ്റ്റിസ് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ കാലാവധി ഏകദേശം 17 മാസമാണ്, 2021 ഏപ്രില്‍ 23 ന് ഔദ്യോഗിക സ്ഥാനം അവസാനിപ്പിക്കും. അയോദ്ധ്യയിലെ തര്‍ക്ക സ്ഥലത്ത് ഒരു രാമക്ഷേത്രം പണിയുന്നതിനുള്ള ചരിത്രപരമായ വിധി പുറപ്പെടുവിച്ച അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് […]

Local

സിഡബ്യുആര്‍ഡിഎം മുതല്‍ പെരിങ്ങളം വരെ റോഡ് താറുമാറായ അവസ്ഥയില്‍

  • 18th November 2019
  • 0 Comments

കുന്ദമംഗലം; മുണ്ടിക്കല്‍താഴത്തുനിന്നും മുക്കം, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ എളുപ്പമാര്‍ഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ വേണ്ടി ഉപയോഗിക്കുന്ന റോഡാണ് അതീവ ദയനീ അവസ്ഥയിലുള്ളത്. പല ഭാഗങ്ങളിലും വന്‍ ഗര്‍ത്തങ്ങള്‍ തന്നെയുണ്ട്. മാസങ്ങളായി ഈയൊരു യാത്ര പ്രശ്‌നത്തിന്ന് യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്നതാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പരാതി. പെരിങ്ങളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് പോകുന്ന കാല്‍നട യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് റോഡിന്റെ ഈ ശോചനീയാവസ്ഥ ഏറെ പ്രയാസം സൃഷ്ടിക്കുന്നത്.

Local

ഗ്യാസില്‍ നിന്ന് തീ പടര്‍ന്നു; രക്ഷയായത് അഞ്ചാം ക്ലാസുകാന്റെ നിശ്ചയദാര്‍ഡ്യം

  • 18th November 2019
  • 0 Comments

ഗ്യാസ് അടുപ്പ് കത്തിക്കുമ്പോള്‍ പടര്‍ന്നുപിടിച്ച തീ കെടുത്തി അഞ്ചാം ക്ലാസുകാരന്‍. ഫെയ്‌സ്ബുക്കില്‍ അഗ്‌നിരക്ഷാസേനയുടെ ബോധവല്‍ക്കരണ വിഡിയോ കണ്ടതാണ് അപകടമൊഴിവാക്കാന്‍ മുതുകുളം സന്തോഷ് ഭവനത്തില്‍ സജിയുടെയും പ്രീതയുടെയും ഇളയമകനായ അഖിലിന് (കിച്ചാമണി -10) തുണയായത്. ചുനക്കരയിലെ അമ്മവീട്ടിലെത്തിയ അഖില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അമ്മൂമ്മയുടെ നിലവിളി കേട്ടത്.കോമല്ലൂര്‍ പ്രീതാലയം വീട്ടില്‍ അമ്മിണി അടുക്കളയില്‍ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.ഓടിയെത്തിയ അഖില്‍ അടുക്കളയില്‍ കിടന്ന തുണി വെള്ളത്തില്‍ മുക്കി കത്തിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് മുകളിലിട്ടു. ഇതോടെയാണ് തീ അണഞ്ഞത്. മുതുകുളം […]

News

നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടത്തില്‍ യൂത്ത് ലീഗിന്റെ ഇടപെടല്‍ മാതൃകാപരം; എംകെ മുനീര്‍

  • 18th November 2019
  • 0 Comments

കെട്ടാങ്ങല്‍: നീതി നിഷേധത്തിനെതിരെയും ഭരണകൂടത്തിന്റെ സ്വേഛാധിപത്യത്തിനെതിരെയും യൂത്ത് ലീഗ് നടത്തുന്ന ഇടപെടല്‍ മാതൃകാപരമാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ പറഞ്ഞു. അനിവാര്യ ഘട്ടത്തില്‍ പോലും പ്രതികരിക്കാന്‍ കഴിയാതെ പ്രഗല്‍ഭ യുവജന സംഘടനകള്‍ ഭരണ വര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാരായി അധപതിച്ചിരിക്കയാണെന്ന് അദ്ദേഹം പരിഹസിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം.ബാബുമോന്‍ അധ്യക്ഷത വഹിച്ചു.ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമന്‍ ,ജില്ലാ […]

പ്രവാചക ചര്യ പിൻപറ്റി സമൂഹത്തിന് സ്നേഹത്തിന്റെ മാതൃക സൃഷ്ടിക്കുക

  • 17th November 2019
  • 0 Comments

കുന്ദമംഗലം : പ്രവാചക ചര്യ പിൻപറ്റലാണ് പ്രവാചക സ്നേഹത്തിന്റെ അടിത്തറ എന്ന് ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി. ജമാഅത്തെ ഇസ്‌ലാമി കുന്നമംഗലം ഏരിയ ‘മാതൃകയാണ് തിരുനബി’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുബൈർ കുന്നമംഗലം സ്വാഗതവും കെ.പി. നൗഷാദ് നന്ദിയും പറഞ്ഞു.

കൊടുവള്ളിയിൽ ഷമീർമാർ ഒത്തുകൂടി

  • 17th November 2019
  • 0 Comments

കൊടുവള്ളി: ക്ലബ്മീ ഷമീറിയൻസ്ഫൗണ്ടേഷൻ രൂപം നൽകി. സംസ്ഥാന കമ്മിറ്റി ഓഫീസ് കൊടുവള്ളിയിൽ പ്രമുഖ പാട്ടുകാരൻ ഷമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തന വിതരണം, ഒഫിഷ്യൽ എബ്ലം ലോഞ്ചിങ്ങ്, വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾനടന്നു.. ഷമീർ പട്ടുറമാലിനെ ബ്രാൻഡ്അംബാസിഡറായി പ്രഖ്യാപിച്ചു.. ഇ.സി ഷമീർ അധ്യക്ഷത വഹിച്ചു.. പാട്ടുകാരൻ സിയാദ് മുഹമ്മദ് മുഖ്യാത്ഥിയായിരുന്നു.. അഡ്വ: ഷമീർ കുന്ദമംഗലം, ഷമീർ കൊല്ലം, ഷമീർ വയനാട്, ഷമീർ ചിറക്കൽ,ഷമീർ മoത്തിൽ,ഷമീർ കുഞ്ഞോം, ഷമീർ ലുലു തുടങ്ങിയവർ സംസാരിച്ചു.. ഷമീർ പറപ്പാറ […]

മാവൂർ പോലീസിലെ ഹോം ഗാർഡുകളെ ആദരിച്ചു

  • 17th November 2019
  • 0 Comments

മാവൂർ ജി.എം യു .പി സ്കൂൾ ആധുനിക സംവിധാനങ്ങൾ ഉള്ള കെട്ടിടത്തിലേക്ക് മാറ്റി.സ്കൂൾ കുട്ടികൾ അങ്ങാടിയിൽ എത്തുമ്പോൾ അവരെ വേണ്ട വിധം സ്ഥിരമായി സഹായം ചെയ്യുന്ന ഹോം ഗാഡുകളെ ആദരിക്കാൻ പി.ടിഎ തീരുമാനിക്കുകയായിരുന്നു. . കുന്ദമംഗലം എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കൊ.ടി.ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. മാവൂർ സ്റ്റേഷനിലെ പോലീസുകാരായ പി.സഹദേവൻ, രാജേന്ദ്രർ, വിശ്വനാഥൻ എൽ എൽ എ യിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

മർക്കസ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു സൗഹൃദം പങ്കുവെച്ചു

  • 17th November 2019
  • 0 Comments

കുന്ദമംഗലം:  മർക്കസ് ഹയർ സെക്കന്ററി സ്കൂൾ 2008 – 13 വര്‍ഷങ്ങളില്‍പഠിച്ചവർ ഒത്തുകൂടി. വിവിധ ബാച്ച് കളിലായി പഠിക്കുകയും ദേശീയ ഹരിത സേന എൻ.ജി.സി (പ്രകൃതി-പരിസ്ഥിതി പഠന) ക്ലബ്ബ് അംഗം ആവുകയും ചെയ്ത പൂർവവിദ്യാർഥികളാണ് ഒത്തുചേര്‍ന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഒരുമിച്ചു കൂടിയപ്പോൾ പഴയ കലാലയ അനുഭവങ്ങളും പ്രകൃതി പഠന ക്യാമ്പ് അനുഭവങ്ങളും പങ്കുവെച്ചു, അത് ജീവിതത്തിൽ സൃഷ്ടിച്ച സ്വാധീനവുമൊക്കെ വൈകാരികമായി ചർച്ച ചെയ്താണ്ട്സംഗമം അവസാനിച്ചത്. അകാലത്തിൽ മരണപ്പെട്ട ബോട്ടണി അധ്യാപകൻ ജലീൽ മാഷിന്റെ സ്മരണയ്ക്കായി എൻ.ജി […]

കർമ്മ വീഥിയിലെ മഹാവിസ്മയം

  • 17th November 2019
  • 0 Comments

മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്‌ ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാ‌അത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന സെക്രറട്ടെറി . ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായിരൂന്നു.പ്രബോധനം വാരിക ചീഫ് എഡിറ്റർ ആയിരുന്നു’, ഡയലോഗ് സെൻറർ കേരള ഡയറക്ടർ,കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്നു. എൺത്തിരണ്ട് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന്‌ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനിച്ചു. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് […]

error: Protected Content !!