Trending

കർമ്മ വീഥിയിലെ മഹാവിസ്മയം

മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്‌ ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാ‌അത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന സെക്രറട്ടെറി . ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായിരൂന്നു.പ്രബോധനം വാരിക ചീഫ് എഡിറ്റർ ആയിരുന്നു’, ഡയലോഗ് സെൻറർ കേരള ഡയറക്ടർ,കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്നു. എൺത്തിരണ്ട് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന്‌ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനിച്ചു. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.മലപ്പുറം ജില്ലയിലെ മൊറയൂർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. എടവണ്ണ ഇസ്ലാഹിയാ ഓറിയൻറൽ ഹൈസ്കൂളിൽ ഒമ്പതു കൊല്ലം ജോലിചെയ്തു.1982 ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. 1982 മുതൽ 2007 വരെ 25 വർഷം ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്..തുടർന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീറായി സേവനമനുഷ്ടിച്ചു.2015 മുതൽ വീണ്ടും ഐ.പി.എച്ച് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. പ്രഭാഷണ മേഖലയിലും മതസൗഹാർദ്ധ സംവാദങ്ങളിലും കേരളത്തിൽ സജീവ സാന്നിദ്ധ്യമായി. ഭാര്യ: ആമിന ഉമ്മു അയ്‌മൻ മക്കൾ: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്.

ഇസ്ലാമിക വിജ്ഞാനകോശം ഡയറക്ടർ , മീഡിയാവൺ ഡയറക്ടർ ബോർഡ് അംഗം, ഫാറൂഖ് കോളേജ് സ്റ്റുഡന്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ, കാരകുന്ന് ഇസ്ലാമിക് ട്രസ്റ്റ് ചെയർമാൻ, പറവണ്ണ വിദ്യാ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റ് മെമ്പർ, മഞ്ചേരി ഇശാഅത്തുദ്ദീൻ ട്രസ്റ്റ് ചെയർമാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് മെമ്പർ, മാധ്യമം ദിനപത്രം അഡൈ്വസറി ബോർഡ് മെമ്പർ, മജ്‌ലിസ് എഡുക്കേഷൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പർ, ചെയർമാൻ നീലഗിരി ചാരിറ്റബിൾ ട്രസ്റ്റ്, ഗൂഡല്ലൂർ, കാലിക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, കാലിക്കറ്റ് ധർമ്മധാര ട്രസ്റ്റ് മെമ്പർ, കേരള മസ്ജിദ് കൗൺസിൽ സ്റ്റേറ്റ് മെമ്പർ, ചെയർമാൻ, ആസ്പയർ ഫൗണ്ടേഷൻ,ചെയർമാൻ വിദ്യാനഗർ ട്രസ്റ്റ് മലപ്പുറം,ചെയർമാൻ കേരള മസ്ജിദ് കൗൺസിൽ ട്രസ്റ്റ്, മെമ്പർ ഇസ്ലാമിക് സർവീസ് ട്രസ്റ്റ്, കോഴിക്കോട്,വണ്ടൂർ വനിതാ ഇസ്ലാമിയ കോളേജ് കമ്മറ്റി അംഗം മുതലായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു. ഡി ഫോർ മീഡിയയുടെയും ആശ്വാസ് കൌൺസിലിങ് സെൻററിൻറെയും ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഏറ്റവും മികച്ച കൃതിക്കുള്ള അഞ്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഉമറുബ്നു അബ്ദിൽഅസീസ്, ഇസ്‌ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകൾ, 20 സ്ത്രീ രത്നങ്ങൾ, സ്നേഹസംവാദം എന്നിവയാണവ.വാണിദാസ് എളായാവൂരുമായി ചേർന്നെഴുതിയിട്ടുള്ള ഖുർ‌ആൻ ലളിതസാരം ത്തിന്റെ വെബ്സൈറ്റ്, ഓഡിയോ പതിപ്പ്, ആപ്പിക്കേഷൻ എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്. മതവേദികളിലും ബഹുമത സം‌വാദ വേദികളിലുംസജീവ സാന്നിധ്യമാണ്‌ ശൈഖ് മുഹമ്മദ്. ഏഴാമത് ഇൻറർഫൈത്ത് ഡയലോഗ്, ദോഹ; ഐ.എഫ്.എസ്.ഒ. ഏഷ്യൻ റീജ്യൻ ട്രെയിനിങ് ക്യാമ്പ്, ഇൻറർനാഷണൽ ഖുർആനിക് കോൺഫറൻസ് ദുബായ്, യു.എ.ഇ എന്നീ അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ശൈഖ് മുഹമ്മദ് കാരകുന്ന് മലയാളത്തിൽ 82 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ 14 പുസ്തകങ്ങൾ വിവർത്തന കൃതികളാണ്. ഉമർബിൻ അബ്ദുൽ അസീസ്, മായാത്ത മുദ്രകൾ , ഇസ്‌ലാമും മതസഹിഷ്ണുതയും, ദൈവം, മതം, വേദം സ്നേഹസംവാദം, 20 സ്ത്രീരത്നങ്ങൾ എന്നീ കൃതികൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈവാഹികജീവിതം ഇസ്‌ലാമിക വീക്ഷണത്തിൽ എന്ന പുസ്തകമാണ് തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതി. ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് ചില പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ആത്മകഥ
ഓർമ്മയുടെ ഓളങ്ങളിൽ
വ്യക്തിത്വ വികാസം

വ്യക്തിത്വ വികസനം ഇസ്ലാമിക വീക്ഷണത്തിൽ (4 ഭാഗം)
നന്മയുടെ പൂക്കൾ
വിജയത്തിൻറെ വഴി
മനശ്ശാന്തി തേടുന്നവർക്ക്

ഖുർആൻ ലളിതസാരം -സമ്പൂർണ്ണ ഖുർആൻ വിവർത്തനം
ഖുർആൻ മലയാള ഭാഷാന്തരം

മതത്തിന്റെ മാനുഷിക മുഖം
ഇസ്‌ലാമും മതസഹിഷ്ണുതയും
വിമോചനത്തിൻറെ പാത
അനന്തരാവകാശ നിയമങ്ങൾ ഇസ്‌ലാമിൽ
ഹജ്ജ്-ചര്യ, ചരിത്രം, ചൈതന്യം[18]
ഇസ്‌ലാം പുതുനൂറ്റാണ്ടിൻറെ പ്രത്യയശാസ്ത്രം
വെളിച്ചം
വഴിവിളക്ക്
പ്രവാചകന്മാരുടെ പ്രബോധനം
ഇസ്‌ലാം മാനവതയുടെ മതം
തെറ്റായ മതസങ്കൽപ്പവും താളം തെറ്റിയ മത നേതൃത്വവും
ഖുർ‌ആനിന്റെ യുദ്ധസമീപനം

യേശു ഖുർ‌ആനിൽ
ദൈവം,മതം,വേദം-സനേഹസം‌വാദം(1,2,3 ഭാഗങ്ങൾ)]
മുഹമ്മദ് നബിയും യുക്തിവാദികളും
പുനർജന്മ സങ്കൽപവും പരലോക വിശ്വാസവും
സർവ്വമത സത്യവാദം

മുഹമ്മദ് മാനുഷികത്തിൻരെ മഹാചാര്യൻ
പ്രകാശബിന്ദുക്കൾ (7 ഭാഗം)
ഫാറൂഖ് ഉമർ
ഉമറുബ്നു അബ്ദിൽ അസീസ്
അബൂഹുറയ്റ
ബിലാൽ
അബൂദർറിൽ ഗിഫാരി
യുഗപരുഷന്മാർ
ഇസ്ലാമിക ചരിത്രത്തിലെ മായാത്തമുദ്രകൾ
പാദമുദ്രകൾ
20 സ്ത്രീരത്നങ്ങൾ
ലോകാനുഗ്രഹി
ഹാജി സാഹിബ്
ഇസ്ലാമിക പ്രസ്ഥാനം-മുന്നിൽ നടന്നവർ
കമലാസുരയ്യ: സഫലമായ സ്നേഹാന്വേഷണം
കറുപ്പും വെളുപ്പും (ചരിത്രകഥകൾ)
ഖദീജ ബിവി: മക്കയുടെ മാണിക്യം
ഒളിമങ്ങാത്ത മുഖങ്ങൾ

ആത്മഹത്യ ഭൗതികത ഇസ്‌ലാം
വൈവാഹികജീവിതം ഇസ്‌ലാമിക വീക്ഷണത്തിൽ
ബഹുഭാര്യത്വം
വിവാഹമോചനം
വിവാഹമുക്തയുടെ അവകാശങ്ങൾ ഇന്ത്യൻ നിയമത്തിലും ഇസ്‌ലാമിലും
കുട്ടികളെ വളർത്തേണ്ടതെങ്ങിനെ?
സന്തുഷ്ട കുടുംബം
മാതാപിതാക്കൾ സ്വർവ്വവാതിൽക്കൽ
ഖുർആനിലെ സ്ത്രീ
മദ്യമുക്ത സമൂഹം സാധ്യമാണ്

മുഖാമുഖം
ജമാഅത്തെ ഇസ്‌ലാമിയും വിമർശകരും
ജമാഅത്തെ ഇസ്‌ലാമി ലഘുപരിചയം
തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി
വിവർത്തനം തിരുത്തുക
വഴിയടയാളങ്ങൾ
വിധിവിലക്കുകൾ
ഇസ്‌ലാം സവിശേഷതകൾ
ഇസ്‌ലാം
40 ഹദീസുകൾ
വ്യക്തി, രാഷ്ട്രം, ശരീഅത്ത്
മതം പ്രായോഗിക ജീവിതത്തിൽ
മതം ദുർബല ഹസ്തങ്ങളിൽ
ഇസ്‌ലാം നാളെയുടെ മതം
മുസ്‌ലിം വിദ്യാർഥികളും ഇസ്‌ലാമിക നവോത്ഥാനവും
ജിഹാദ്
അത്തൌഹീദ്
ഇസ്‌ലാമിക നാഗരികത ചില ശോഭനചിത്രങ്ങൾ
ഇബാദത്ത് പണ്ഡിതന്മാരുടെ വീക്ഷണത്തിൽ
മാർഗ്ഗദീപം

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തവ
God, religion and scripture: a dialogue (സ്നേഹസംവാദം)
Humane expression of religion (
Happy family
Mohammed: the great teacher of humanity
Suicide Meterialism Islam

തമിഴിലേക്ക് വിവർത്തനം ചെയ്തവ .
ഇസ്‌ലാത്തിൽ ഇല്ലാരം (വൈവാഹിക ജീവിതം ഇസ്‌ലാമിൽ)
മഗിഴ്ചിയാന കുടുംബം (സന്തുഷ്ട കുടുംബം )
തർകൊലൈ, ആൽവും തീര്വും ( ആത്മഹത്യ, ഭൌതികത, ഇസ്‌ലാം)

കന്നടയിലേക്ക് വിവർത്തനം ചെയ്തവ
ദാമ്പത്യ ജീവന ( വൈവാഹിക ജീവിതം ഇസ്‌ലാമിൽ)
മഹിളാ രത്നംഗളു ( 20 സ്ത്രീ രത്നങ്ങൾ)
ഇസ്ലാം മതുപറ ധർമ്മ സഹിഷ്ണുതേ ( ഇസ്‌ലാമും മതസഹിഷ്ണുതയും)
വിചാര ജ്യോതി (പ്രകാശബിന്ദുക്കൾ)
മാനവീയ ധർമ്മ (മതത്തിൻറെ മാനുഷികമുഖം)
തലാക്ക് (വിവാഹ മോചനം)
ജമാഅത്തെ ഇസ്ലാമി കിറു പരിചയ ( ജമാഅത്തെ ഇസ്‌ലാമി ലഘു പരിചയം)
ഹസ്രത് ബിലാൽ (ബിലാലുബ്നു റവാഹ) -2012
സംതൃപ്ത കുടുംബ (സന്തുഷ്ട കുടുംബം) -2010
ലോകാനുഗ്രഹി- പ്രവാദി മുഹമ്മദ് (ലോകാനുഗ്രഹി) -2015

ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തവ
സുഖേഷ് കുടുംബ് (സന്തുഷ്ട കുടുംബം.
മാർച്ച് 2018 ൽ കെ കരുണാകരൻ പുരസ്‌കാരം ശൈഖ് മുഹമ്മദ് കാരക്കുന്നിന് ലഭിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!