Trending

മർക്കസ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു സൗഹൃദം പങ്കുവെച്ചു

കുന്ദമംഗലം:  മർക്കസ് ഹയർ സെക്കന്ററി സ്കൂൾ 2008 – 13 വര്‍ഷങ്ങളില്‍പഠിച്ചവർ ഒത്തുകൂടി. വിവിധ ബാച്ച് കളിലായി പഠിക്കുകയും ദേശീയ ഹരിത സേന എൻ.ജി.സി (പ്രകൃതി-പരിസ്ഥിതി പഠന) ക്ലബ്ബ് അംഗം ആവുകയും ചെയ്ത പൂർവവിദ്യാർഥികളാണ് ഒത്തുചേര്‍ന്നത്.

പത്ത് വര്‍ഷത്തിന് ശേഷം ഒരുമിച്ചു കൂടിയപ്പോൾ പഴയ കലാലയ അനുഭവങ്ങളും പ്രകൃതി പഠന ക്യാമ്പ് അനുഭവങ്ങളും പങ്കുവെച്ചു, അത് ജീവിതത്തിൽ സൃഷ്ടിച്ച സ്വാധീനവുമൊക്കെ വൈകാരികമായി ചർച്ച ചെയ്താണ്ട്സംഗമം അവസാനിച്ചത്.

അകാലത്തിൽ മരണപ്പെട്ട ബോട്ടണി അധ്യാപകൻ ജലീൽ മാഷിന്റെ സ്മരണയ്ക്കായി എൻ.ജി .സി പൂർവവിദ്യാർഥികൾ അൻപത് വൃക്ഷത്തൈകൾ നട്ട് വളർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം  പ്രിന്‍സിപ്പല്‍ ടി.പി അബ്ദുസ്സമദ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എന്‍.പി സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.പി അബ്ദുസ്സമദ് . പഴയകാല അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. പരിസ്ഥിതി ക്വിസ് മത്സരം, പഴയ നേച്ചര്‍ ക്യാമ്പ് ഫോട്ടോ പ്രദര്‍ശനം പരിപാടിയുടെ ആവേശം ഉയർത്തി.
കെ.എം ഫിറോസ് ബാബു, മുഹമ്മദ് ഷെരീഫ് കെ, സുബൈർ എം.പി, കെ.വി ജ്യോതിഷ് സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ഭക്തിയാർ കെ.സി സ്വാഗതവും മർകസ് സെന്റ്രൽ അലുംനി സെക്രട്ടറി നസ്‌ലി സുഹൈൽ ഇ.കെ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!