ഫാത്തിമയുടെ മരണം: അന്വേഷണത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പു വരുത്തും-മന്ത്രി

  • 16th November 2019
  • 0 Comments

”ഇനിയൊരു ഫാത്തിമ ഉണ്ടാവരുത് ” എന്ന ഒറ്റ ആവശ്യമേ മന്ത്രിയോട് ഉമ്മ സജിതയ്ക്ക് പറയാനുണ്ടായുരുന്നുള്ളു. ചെന്നൈ ഐ ഐ ടിയില്‍ മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ വീട്ടില്‍ മന്ത്രി കെ ടി ജലീലിന്റെ സന്ദര്‍ശ വേളയിലായിരുന്നു പ്രതികരണം. ഫാത്തിമയുടെ സഹോദരി അയിഷ മന്ത്രിയോട് സംഭവങ്ങള്‍ വിവരിച്ചു. മരണത്തിന് തലേദിവസവും ഫാത്തിമ വീട്ടിലേക്ക് വിളിച്ചിരുന്നു. വീഡിയോ കോളില്‍ മുഖം ദുഖഭാവത്തിലാണ് കണ്ടത്. പഠനവുമായി ബന്ധപ്പെട്ട ക്ഷീണമാണെന്നാണ് പറഞ്ഞത്. പക്ഷെ…. വാക്കുകള്‍ പൂര്‍ണമാക്കാന്‍ അയിഷക്ക് ആയില്ല. ഉമ്മ സജിത പിന്നെ കേട്ടിരിക്കാന്‍ കൂട്ടാക്കിയില്ല. മകളുടെ […]

മൊയ്തീൻ കുട്ടി (52) കോരങ്കണ്ടി നിര്യാതനായി

  • 16th November 2019
  • 0 Comments

മൊയ്തീൻ കുട്ടി (52) കോരങ്കണ്ടി നിര്യാതനായി. ഭാര്യ – ആമിന പി.പി മക്കൾ- അജ്മൽ പി.പി അസ്ലിയ പി.പി അഫീല പി.പി മരുമകൻ – റിഷാദ് കാക്കുർ മയ്യത്ത് നിസ്കാരം കുന്ദമംഗലം സുന്നി മഹൽ ജുമാമസ്ജിദിൽ വൈകുന്നേരം 4 മണിക്ക്.

ശബരിമല തീര്‍ഥാടനം: വിശുദ്ധി സേനയുടെ ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു

  • 16th November 2019
  • 0 Comments

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേനയുടെ ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതിക്കോവിലിനോട് ചേര്‍ന്നുള്ള ആഞ്ജനേയ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നടന്നത്.വിശുദ്ധി സേനാംഗങ്ങള്‍ എല്ലാവരും അയ്യപ്പന്റെ അതിഥികളാണെന്നും സേനാംഗങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമായാണ് അയ്യന്റെ പൂങ്കാവനം ഏറ്റവും ഭംഗിയായി നിലകൊള്ളുന്നതെന്നും അതിന്റെ അര്‍ഹത സേനക്ക്  മാത്രമുള്ളതാണെന്നും കളക്ടര്‍ പറഞ്ഞു. 900 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 205, നിലയ്ക്കല്‍ […]

നേപ്പാൾ അംബാസഡർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

  • 16th November 2019
  • 0 Comments

ഇന്ത്യയിലെ നേപ്പാൾ അംബാസഡർ നിലാംബർ ആചാര്യയും നേപ്പാളിലെ ഇന്ത്യ അംബാസഡർ മഞ്ജീവ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളവും നേപ്പാളും തമ്മിൽ ടൂറിസം മേഖലയിൽ കൂടുതൽ സഹകരിക്കുന്നതിനെപ്പറ്റി അംബാസഡർമാർ മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേരളത്തിന്റെ ആയുർവേദത്തിന് നേപ്പാളിൽ നല്ല സാധ്യതയുണ്ട്. നേപ്പാളിൽ സിനിമാ വ്യവസായം നല്ല നിലയിൽ വളരുകയാണ്. കടലും കായലും പുഴകളും നിറഞ്ഞ കേരളത്തിൽ സിനിമ ചിത്രീകരിക്കുന്നതിന് വലിയ സാധ്യതകളാണുള്ളതെന്നും അവർ പറഞ്ഞു. ബി.പി. കൊയ്‌രാള ഇന്ത്യ-നേപ്പാൾ ഫൗണ്ടേഷന്റെ പരിപാടിക്കായാണ് അംബാസഡർമാർ കേരളത്തിലെത്തിയത്.

ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്

  • 16th November 2019
  • 0 Comments

തിരുവനന്തപുരം: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഡിസംബര്‍ 3ന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയാണ് അവാര്‍ഡ് സമ്മാനിക്കുക. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന […]

Local

കേരള ഫുഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

  • 15th November 2019
  • 0 Comments

പെരിങ്ങളം; കേരള ഫുഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് മാതൃക ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്ത് പരിപാടിയുടെ ഭാഗമായി സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂഴക്കോട് എയുപി സ്‌കൂള്‍ ചാത്തമംഗലം, പെരിങ്ങളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. കോഴിക്കോട് ജില്ലയിലെ മറ്റ് 10 പഞ്ചായത്തുകളിലും ഡിസംബര്‍ 15 നകം പരിപാടി പൂര്‍ത്തിയാവും. കുന്ദമംഗലം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ അന എ.പി, തിരുവമ്പാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രഞ്ജിത് സി ഗോപി എന്നിവര്‍ ക്ലാസെടുത്തു.

Local

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നവംബര്‍ 19,20,21 തിയ്യതികളില്‍ കുന്നമംഗലത്ത്

  • 15th November 2019
  • 0 Comments

കുന്നമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. വ്യാപാരി വ്യവസായി സമിതി കുന്നമംഗലം മേഖല പ്രസിഡന്റ് ഒ. വേലായുധന്‍ പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് നീലറാമ്മല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സി.എം. ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. ദേവദാസന്‍, എന്‍. ഷൗക്കത്തലി, അക്ബര്‍ ഷാ, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പത്തൊമ്പതാം […]

Local

അറിയിപ്പുകള്‍

  • 15th November 2019
  • 0 Comments

വെള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കുംവെള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബര്‍ 16-ന് വൈകിട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. പി.ടി.എ റഹീം എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ സ്‌കൂളിന് അനുവദിച്ചുകിട്ടിയ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെയും പുതിയതായി രൂപീകരിച്ച ജെ.ആര്‍.സി യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. […]

Kerala

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി

  • 15th November 2019
  • 0 Comments

വടകര: മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്ന് വടകര പോലീസ് സ്റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്. പേരാമ്പ്ര എസ്.ഐ ഹരീഷിനെതിരെയും കത്തില്‍ ഭീഷണിയുണ്ട്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് […]

Local

‘നക്ഷത്രവനം’ ജൈവ വൈവിദ്യോദ്യാനം ഉദ്ഘാടനം ചെയ്തു

  • 15th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം എച്ചഎസ്എസ് എന്‍എസ്എസ് യൂണിറ്റ് ഗാന്ധിസ്മൃതി@150 യുടെ ഭാഗമായി നിര്‍മിക്കുന്ന ‘നക്ഷത്രവനം’ ജൈവ വൈവിദ്യോദ്യാനം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. വനമിത്രം അവാര്‍ഡ് ജേതാവ് ഗോപാലന്‍ പദ്ധതി വിശദീകരിച്ചു. 27 നക്ഷത്രങ്ങളുടെ പേരില്‍ ഓരോരോ മരങ്ങള്‍ നട്ടു ജൈവവൈവിധ്യ ശീലം കുട്ടികളില്‍ വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. തുടര്‍ന്ന് ദശപുഷ്പ വാടിക, ശാലഭോദ്യാനം എന്നിവയും നിര്മിക്കും. പ്രോഗ്രാം ഓഫീസര്‍ കൃഷ്ണന്‍ ഒ.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് […]

error: Protected Content !!