‘നക്ഷത്രവനം’ ജൈവ വൈവിദ്യോദ്യാനം ഉദ്ഘാടനം ചെയ്തു

0
161

കുന്ദമംഗലം; കുന്ദമംഗലം എച്ചഎസ്എസ് എന്‍എസ്എസ് യൂണിറ്റ് ഗാന്ധിസ്മൃതി@150 യുടെ ഭാഗമായി നിര്‍മിക്കുന്ന ‘നക്ഷത്രവനം’ ജൈവ വൈവിദ്യോദ്യാനം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. വനമിത്രം അവാര്‍ഡ് ജേതാവ് ഗോപാലന്‍ പദ്ധതി വിശദീകരിച്ചു.

27 നക്ഷത്രങ്ങളുടെ പേരില്‍ ഓരോരോ മരങ്ങള്‍ നട്ടു ജൈവവൈവിധ്യ ശീലം കുട്ടികളില്‍ വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. തുടര്‍ന്ന് ദശപുഷ്പ വാടിക, ശാലഭോദ്യാനം എന്നിവയും നിര്മിക്കും. പ്രോഗ്രാം ഓഫീസര്‍ കൃഷ്ണന്‍ ഒ.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജയപ്രകാശ്, ഹെഡ് മാസ്റ്റര്‍ പ്രേമരാജന്‍, ഒ.സലിം എന്‍എസ്എസ് ലീഡര്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here