കുന്നമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. വ്യാപാരി വ്യവസായി സമിതി കുന്നമംഗലം മേഖല പ്രസിഡന്റ് ഒ. വേലായുധന് പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് നീലറാമ്മല് ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സി.എം. ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. ദേവദാസന്, എന്‍. ഷൗക്കത്തലി, അക്ബര്‍ ഷാ, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പത്തൊമ്പതാം തിയ്യതി തൊട്ടില്‍പ്പാലത്തു നിന്ന് ആരംഭിക്കുന്ന പതാക ജാഥ, മുക്കത്ത് നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ എന്നിവ കൊടുവള്ളിയില്‍ സംഗമിച്ച് വൈകുന്നേരം 5 മണിക്ക് കുന്നമംഗലത്ത് സി.ടി. സുന്ദരന്‍ നഗറില്‍ എത്തിച്ചേര്‍ന്നു പതാക ഉയര്‍ത്തും. ഇരുപതാം തിയ്യതി ജില്ല പ്രതിനിധി സമ്മേളനം പൂഞ്ചോല പത്മനാഭന് നഗറില്‍ (ശ്രീപത്മം ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ഇരുപത്തൊന്നാം തിയ്യതി കാരന്തൂരില്‍ നിന്ന് ആരംഭിക്കുന്ന ശക്തി പ്രകടനം കുന്നമംഗലം സി.ടി. സുന്ദരന്‍ നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.