പെരിങ്ങളം; കേരള ഫുഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് മാതൃക ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്ത് പരിപാടിയുടെ ഭാഗമായി സ്കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂഴക്കോട് എയുപി സ്കൂള്‍ ചാത്തമംഗലം, പെരിങ്ങളം ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്.
കോഴിക്കോട് ജില്ലയിലെ മറ്റ് 10 പഞ്ചായത്തുകളിലും ഡിസംബര്‍ 15 നകം പരിപാടി പൂര്‍ത്തിയാവും. കുന്ദമംഗലം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ അന എ.പി, തിരുവമ്പാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രഞ്ജിത് സി ഗോപി എന്നിവര്‍ ക്ലാസെടുത്തു.