News

ശബരിമല തീര്‍ഥാടനം: ഭക്ഷണത്തിന്റെ വില നിശ്ചയിച്ചു

  • 19th November 2019
  • 0 Comments

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11 രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ 10 രൂപയുമാണ് വില. കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് ഒന്‍പതു രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ എട്ട് രൂപയുമാണ് വില. ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കാപ്പി/ ബ്രൂ/ നെസ്‌കഫേ […]

Kerala

ഇടമണ്‍-കൊച്ചി പവര്‍ഹൈവേ 800 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിച്ചതിന് തുല്യം: മുഖ്യമന്ത്രി

  • 19th November 2019
  • 0 Comments

ഇടമണ്‍-കൊച്ചി പവര്‍ഹൈവേ യഥാര്‍ഥ്യമായതോടെ സംസ്ഥാനത്ത് 800 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിച്ച പ്രതീതിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടൂര്‍ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്ത് നിലവില്‍ നാലായിരം മെഗാ വാട്ടിലധികം വൈദ്യുതിയാണ് ആവശ്യമുള്ളത്. ഇതില്‍ മൂവായിരം മെഗാവാട്ടും പുറത്തുനിന്നാണു കൊണ്ടുവരുന്നത്. ഇടമണ്‍-കൊച്ചി പവര്‍ഹൈവേ യഥാര്‍ഥ്യമായതോടെ 800 മെഗാവാട്ട് വൈദ്യുതി കൊണ്ടുവരാനുള്ള ശേഷിയാണു ലഭ്യമാകുന്നത്. ഇത് അര്‍ഥമാക്കുന്നത് 800 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിച്ചതിന് തുല്യമാണെന്നാണ്.പ്രസരണനഷ്ടം […]

News

സ്വച്ച് നിര്‍മല്‍ തട് അഭിയാന്‍ 2019 ന്റെ സമാപന സമ്മേളനം നടത്തി

  • 18th November 2019
  • 0 Comments

കോവിക്കോട്; കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ജല വിഭവ വികസന വിനിയോഗ കേന്ദ്രവും സംയുക്തമായി നവംബര്‍ 11 മുതല്‍ 18 വരെയുള്ള തിയ്യതികളില്‍ കോഴിക്കോട് വിവിധ ബാച്ചുകളില്‍ നടത്തിയ സ്വച്ഛ് നിര്‍മല്‍ തട് അഭിയാന്‍ 2019 ന്റെ ഔദ്യോഗിക ചടങ്ങ് കോഴിക്കോട് കോര്‍പ്പരേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 18 ന് രാവിലെ 10 മണിക്ക് ഗുജറാത്തി വിദ്യാലയ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ […]

Local

പരിസ്ഥിതി സുരക്ഷയില്‍ കുടുംബിനികളുടെ പങ്ക് നിര്‍ണ്ണായകം: എം.ജി.എം പരിസ്ഥിതി ചര്‍ച്ച

  • 18th November 2019
  • 0 Comments

പ്രകൃതി സുരക്ഷക്കും പരിസ്ഥിതി സൗഹൃദ നടപടികള്‍ക്കും കുടുംബിനികള്‍ക്ക് നിര്‍ണ്ണായക പങ്ക് നിര്‍വഹിക്കാന്‍ കഴിയുമെന്ന് നരിക്കുനി നന്‍മ നിലയത്തില്‍ കൊടുവള്ളി വെസ്റ്റ് മണ്ഡലം എം.ജി.എം സംഘടിപ്പിച്ച പരിസ്ഥിതി ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. എല്ലാ വീടുകളിലും ഹരിത പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ സ്ത്രീ സമൂഹം മുന്നില്‍ നിന്നാല്‍ സാധ്യമാകും. ജൈവകൃഷി പരിപാലനം, പ്ലാസ്റ്റിക് കവര്‍ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ പാലനം എന്നിവയില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ ഏകോപിപ്പിച്ച് പ്രകൃതി സൗഹൃദ സമീപനം കൊണ്ട് വരാന്‍ സ്ത്രീ സമൂഹം മുന്നോട്ടു വരണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ശുക്കൂര്‍ […]

Kerala

നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

  • 18th November 2019
  • 0 Comments

തിരുവനന്തപുരം: സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു. സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരം വീണ്ടും ചർച്ച നടത്താമെന്ന് ബസുടമകൾക്ക് മന്ത്രി ഉറപ്പ് നൽകി. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്. ആവശ്യങ്ങൾ പഠിക്കാൻ കഴിഞ്ഞവർഷം […]

News

സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബർ 19 മുതൽ

  • 18th November 2019
  • 0 Comments

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും  ഏറ്റവും മികച്ച കരകൗശലമേള കളിൽ ഒന്നായ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഒമ്പതാമത് എഡിഷൻ ഡിസംബർ 19 മുതൽ ജനുവരി ആറുവരെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ രണ്ട് ലക്ഷത്തിൽപരം സന്ദർശകരെ ആകർഷിക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ അവാർഡ് ജേതാക്കൾ ഉൾപ്പെടെ 500 കരകൗശല വിദഗ്ധർ പങ്കെടുക്കും. ഇറാൻ, കിർഗ്ഗിസ്ഥാൻ, മൗറീഷ്യസ്, നേപ്പാൾ, ഉഗാണ്ട,  ഉസ്ബെക്കിസ്ഥാൻ, സിംബാബ്‌വേ തുടങ്ങിയ […]

Kerala

സിനിമ ടിക്കറ്റിന് വിലകൂടും; സാധാരണ ടിക്കറ്റിന് 130 രൂപ

  • 18th November 2019
  • 0 Comments

കൊച്ചി: സംസ്ഥാനത്തെ തിയറ്ററുകളില്‍ ഇന്നു മുതല്‍ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. സാധാരണ ടിക്കറ്റിന് 130 രൂപവരെ ആയേക്കും.വിവിധ ക്ലാസുകളില്‍ ടിക്കറ്റ് നിരക്കില്‍ 10 രൂപ മുതല്‍ 30 രൂപ വരെയാണ് ഉയരുക. ടിക്കറ്റുകളിന്മേല്‍ ഏര്‍പ്പെ ടുതിയ ജിഎസ്പിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതി കൂടി ചുമത്തിയ സര്‍ ക്കാര്‍ തീരുമാനത്തിനോട് യോജിക്കാനാണ് തിയേറ്റര്‍ സംഘടനകള്‍ തത്കാലം തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് സാധാരണ ടിക്കറ്റിന്റെ വില 95 രൂപയായിരുന്നു. ഇതിന്റെ കൂടെ 3 രൂപ ക്ഷേമനിധി തുകയും […]

Local

ടൈലറിങ് മേഖലയില്‍ നിന്ന് ജീവിതം പടുത്തുയര്‍ത്തി മുകുന്ദന്‍

  • 18th November 2019
  • 0 Comments

37 വര്‍ഷത്തോളമായി ടൈലറിംഗ്‌ രംഗത്ത് പ്രവര്‍ത്തിച്ച് ജീവിത വിജയം നേടിയ വ്യക്തിയാണ് ഉമ്മൂളിപ്പറമ്പത്ത് മുകുന്ദന്‍. നടപ്പാലം താഴെവയലില്‍ പ്രവര്‍ത്തിക്കുന്ന കട മറ്റു ടൈലര്‍കടകളെപ്പോലെയല്ല. ദിവസവും രാവിലെ 5 മണിക്ക് തുറന്ന് വൈകീട്ട് വരെ ഇദ്ദേഹം കട പ്രവര്‍ത്തിപ്പിക്കും. മുപ്പത്തിയേഴ് വര്‍ഷത്തെ ജോലിക്കിടയില്‍ ടൈലറിംഗ്‌ രംഗത്ത് പല മാറ്റങ്ങളും വന്നതായും പഴയ ഫാഷനുകള്‍ തന്നെയാണ് ഇപ്പോഴും വരുന്നത് എന്ന കൗതുകവും ഇദ്ദേഹം പറയുന്നു. സൂഹാസിനി കഴുത്ത് ഐ നെക്ക് ആയതും ബോബ് കോളറ ചൈനീസ് കോളറ ആയതും ലിബര്‍ട്ടി […]

Kerala

യുഎപിഎ കേസ്; മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്

  • 18th November 2019
  • 0 Comments

പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച വിഷയത്തില്‍ മൂന്നാമനെ തിരിച്ചറിഞ്ഞു. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായാണ് പോലീസ് വ്യക്തമാക്കിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍ ആണ് മൂന്നാം പ്രതിയെന്ന് പൊലീസ് അറിയിച്ചു. അലനെയും താഹയെയും കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഉസ്മാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്നാമന്‍ ഉസ്മാന്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത് എന്നാണ് വിവരം.

Local

അറിയിപ്പുകള്‍

  • 18th November 2019
  • 0 Comments

ലിഫ്റ്റ് ഇറക്ടര്‍ ഹ്രസ്വകാല കോഴ്സ്:  അപേക്ഷ ക്ഷണിച്ചു കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ലിഫ്റ്റ് ഇറക്ടര്‍ ഹ്രസ്വകാല കോഴ്സിന്റെ ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ പൂര്‍ത്തിയായ, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന ശമ്പളത്തില്‍ സ്വദേശത്തും വിദേശത്തും തൊഴില്‍ സാധ്യതയുള്ള കോഴ്സിന് വിദഗ്ധരുടെ കീഴില്‍ പരിശീലനം ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: 9061899611. സോഷ്യല്‍ വര്‍ക്കര്‍ നിയമനം;സന്നദ്ധസംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് കോഴിക്കോട് ജില്ലയിലെ എന്‍ജിഒകളില്‍ […]

error: Protected Content !!