കൊച്ചി: സംസ്ഥാനത്തെ തിയറ്ററുകളില്‍ ഇന്നു മുതല്ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. സാധാരണ ടിക്കറ്റിന് 130 രൂപവരെ ആയേക്കും.വിവിധ ക്ലാസുകളില്‍ ടിക്കറ്റ് നിരക്കില്‍ 10 രൂപ മുതല്‍ 30 രൂപ വരെയാണ് ഉയരുക. ടിക്കറ്റുകളിന്മേല് ഏര്‍പ്പെ ടുതിയ ജിഎസ്പിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതി കൂടി ചുമത്തിയ സര് ക്കാര് തീരുമാനത്തിനോട് യോജിക്കാനാണ് തിയേറ്റര്‍ സംഘടനകള്‍ തത്കാലം തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് സാധാരണ ടിക്കറ്റിന്റെ വില 95 രൂപയായിരുന്നു. ഇതിന്റെ കൂടെ 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപ അടിസ്ഥാന വിലയും ഇതിന്റെ കൂടെ 12 ശതമാനം ജിഎസ്ടിയും 1 ശതമാനം പ്രളയസെസും ചേര്‍ത്ത് ടിക്കറ്റിന്റെ അടിസ്ഥാന വില 113 രൂപയായിരുന്നു.
ചില തിയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി. ജിഎസ്ടി നടപ്പായപ്പോള്‍, 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളില്‍ 28% എന്നു തീരുമാനിച്ചിരുന്നു. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സമ്മര്‍ദത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവു വരുത്തുകയും യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയും ചെയ്തു.