Local

ടൈലറിങ് മേഖലയില്‍ നിന്ന് ജീവിതം പടുത്തുയര്‍ത്തി മുകുന്ദന്‍

37 വര്‍ഷത്തോളമായി ടൈലറിംഗ്‌ രംഗത്ത് പ്രവര്‍ത്തിച്ച് ജീവിത വിജയം നേടിയ വ്യക്തിയാണ് ഉമ്മൂളിപ്പറമ്പത്ത് മുകുന്ദന്‍. നടപ്പാലം താഴെവയലില്‍ പ്രവര്‍ത്തിക്കുന്ന കട മറ്റു ടൈലര്‍കടകളെപ്പോലെയല്ല. ദിവസവും രാവിലെ 5 മണിക്ക് തുറന്ന് വൈകീട്ട് വരെ ഇദ്ദേഹം കട പ്രവര്‍ത്തിപ്പിക്കും.
മുപ്പത്തിയേഴ് വര്‍ഷത്തെ ജോലിക്കിടയില്‍ ടൈലറിംഗ്‌ രംഗത്ത് പല മാറ്റങ്ങളും വന്നതായും പഴയ ഫാഷനുകള്‍ തന്നെയാണ് ഇപ്പോഴും വരുന്നത് എന്ന കൗതുകവും ഇദ്ദേഹം പറയുന്നു. സൂഹാസിനി കഴുത്ത് ഐ നെക്ക് ആയതും ബോബ് കോളറ ചൈനീസ് കോളറ ആയതും ലിബര്‍ട്ടി കട്ട് സ്ലാക്ക് കട്ട് ആയതുമെല്ലാം പുതിയ കാല മാറ്റങ്ങളാണ്. ഇത്രയും കാലങ്ങളായി വലിയ മാറ്റം വരാത്തത് യൂനിഫോമുകള്‍ക്ക് മാത്രമാണെന്നാണ് ഇദ്ദേഹത്തിന്റെ ടൈലറിംഗ്‌ ജീവിതത്തില്‍ നിന്ന് മനസ്സിലായത്. അതിനിടയില്‍ പോലീസുകാരുടെ ട്രൗസര്‍ മാറി പാന്റിലേക്ക് മാറിയത് മാത്രം മാറ്റം.
ടൈലറിങ് മെഷീനുകളും ഇക്കാലത്ത് ഏറെ മാറി. പഴയകാല സിങ്കര്‍ മെഷീനുകളും സെനിറ്റ് മെഷീനുകളുമെല്ലാം വഴിമാറിയപ്പോള്‍ സിങ്കര്‍ മെറിറ്റ് എന്ന മെഷീനും ഇലക്ട്രോണിക് മെഷീനുകളും വന്നു. ഡിസൈനിങ്ങും മറ്റും കമ്പ്യൂട്ടറൈസ്ഡ് ആയി. കട്ടിങ്ങില്‍ പിഴവ് വന്നാല്‍ ഫാഷനാവും എന്നതാണ് ഈ കാലത്തെ ഏറ്റവും വലിയ ഗുണം ഇദ്ദേഹം പറയുന്നു.

കേരളത്തിന്റെ പുറത്തും ജോലി ചെയ്ത ഇദ്ദേഹത്തിന് നേവിയില്‍ കിട്ടിയെങ്കിലും തുടരാനായില്ല. ഡിഗ്രി കഴിഞ്ഞ കരാട്ടയിലും മറ്റും മികവു പുലര്‍ത്തുന്ന മകനെ എസ്ഐ ആക്കുകയാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഇദ്ദേഹത്തിന്റെ ഭാര്യ ബിന്ദു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ വൈശാഖ് ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!