Kerala

നവകേരള നിർമാണം: മുഖ്യമന്ത്രി എൻജിനിയർമാരുമായി കൂടിക്കാഴ്ച നടത്തി

  • 21st November 2019
  • 0 Comments

നവകേരള നിർമാണത്തിന് അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർവീസിലെ മുതിർന്ന എൻജിനിയർമാരും വിരമിച്ച എൻജിനിയർമാരുമായി കൂടിക്കാഴ്ച നടത്തി. പ്രധാന കുടിവെള്ള വിതരണ പദ്ധതികൾ തമ്മിൽ ബന്ധിപ്പിക്കണമെന്നും ഒരു പദ്ധതിക്ക് വ്യത്യസ്ത ഉറവിടങ്ങൾ ഉണ്ടാവണമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. പ്രളയം പോലെയുള്ള ദുരന്ത വേളകളിൽ കുടിവെള്ള വിതരണം തടസമില്ലാതെ നടത്തുന്നതിന് ഇത് അത്യാവശ്യമാണ്. പദ്ധതി ആവിഷ്‌കരിക്കുമ്പോൾ തന്നെ വ്യത്യസ്ത ഉറവിടം ഉറപ്പാക്കണം. ഡാമുകൾ കേന്ദ്രീകരിച്ചുള്ള ജലവിതരണ പദ്ധതികൾ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ടായി. പ്രളയ സാഹചര്യത്തിൽ കനാലുകൾ കൃത്യമായ ഇടവേളകളിൽ […]

Local

വ്യാപാര വ്യവസായ സമിതി; ജില്ലക്ക് പുതിയ ഭാരവാഹികള്‍

  • 21st November 2019
  • 0 Comments

കുന്ദമംഗലം; വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. കുന്ദമംഗലത്ത് വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സെക്രട്ടറിയായി ടി മരക്കാര്‍, പ്രസിഡന്റായി സൂര്യ ഗഫൂര്‍, ട്രഷററായി സി.കെ വിജയന്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഇന്ന് നടക്കുന്ന സമാപന സമ്മേളനം നാല് മണിക്ക് കാരന്തൂരില്‍ നിന്ന് പ്രകടനമായി ആരംഭിക്കും. തുടര്‍ന്ന് കുന്ദമംഗലം വലം വച്ച ശേഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജിലാണ് സമാപനം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വ്യാപാരി വ്യവസായി […]

News

ശബരിമല ക്രമീകരണങ്ങള്‍ തൃപ്തികരം: ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി. ആര്‍. രാമന്‍

  • 21st November 2019
  • 0 Comments

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും വളരെ തൃപ്തികരണമാണെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു. സന്നിധാനത്തും പരിസരത്തും നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഭക്തര്‍ക്ക് വളരെ സ്വതന്ത്രമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നുണ്ട്. അത് അവര്‍ക്ക് സന്തോഷവും സംതൃപ്തിയും പകരുന്നതാണ്. പുതിയ ഭണ്ഡാരം പരിശോധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പരമാവധി വൃത്തിയുള്ളതായി. അന്നദാനം വളരെ കൃത്യതയോടെ നടക്കുന്നുണ്ട്. കൂടാതെ ഭക്തര്‍ക്ക് വിരിവയ്ക്കാനും യഥേഷ്ടം സൗകര്യം ഏര്‍പ്പെടുത്തിയതായി ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പ്ലാസ്റ്റിക് […]

News

വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനം ഇന്ന് സമാപിക്കും

  • 21st November 2019
  • 0 Comments

ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി കോഴിക്കോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രളയ ബാധിതരായ വ്യാപാരികളെ സഹായിക്കണമെന്നും വികസനത്തിന്റെ പേരില്‍ ഹൈവേയില്‍ നിന്ന് കുടിയിറക്കപ്പെട്ട വ്യാപാരികള്‍ക്കുള്ള പാക്കേജ് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കുന്ദമംഗലം പൂഞ്ചോല പത്മനാഭന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സൂര്യ ഗഫൂര്‍ അദ്ധ്യക്ഷനായി. കെ.എം റഫീഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പഴയകാല നേതാക്കളായ പി.കെ ഗിരീഷ്, […]

Local

മികവിലേക്ക് ഒരു ചുവട്; ശ്രദ്ധ പദ്ധതിക്ക് ആരാമ്പ്രം ഗവ.സ്‌കൂളില്‍ തുടക്കമായി

  • 21st November 2019
  • 0 Comments

വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, പഠന മേഖലകളിലെ അടിസ്ഥാന ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരാമ്പ്രം ഗവ: സ്‌കൂളില്‍ നടപ്പാക്കുന്ന മികവിലേക്ക് ഒരു ചുവട് ശ്രദ്ധ പരിശീലന പദ്ധതിക്ക് ആരാമ്പ്രം ഗവ. സ്‌കൂളില്‍ തുടക്കമായി. മലയാളം, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക പഠന – പരിശീലനങ്ങള്‍ നല്‍കുന്നത്. പരിപാടി അബ്ദുള്ള കൊടോളി ഉദ്ഘാടനം ചെയ്തു. റിട്ട.എ.ഇ.ഒ മുഹമ്മദ് കൊടോളി പാരന്റിംഗ് ക്ലാസ് നടത്തി. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ വി.കെ.മോഹന്‍ദാസ്, സീനിയര്‍ […]

Local

കേരള ഗ്രാമീണ ബാങ്കിന്റെ വായ്പ മേള ഉദ്ഘാടനം ചെയ്തു

  • 20th November 2019
  • 0 Comments

കുന്ദമംഗലം; കേരള ഗ്രാമീണ ബാങ്കിന്റെ കുന്ദമംഗലം ക്ലസ്റ്ററിന്റെ വായ്പ മേള ബാങ്കിന്റെ കുന്ദമംഗലം ശാഖയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചീഫ് മാനേജര്‍ മുരളീധരന്‍, ശാഖാ മാനേജര്‍ ജോസ്‌ലിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Local

റോട്ടോ വാക്‌സിന്‍ കുട്ടികളുടെ ജന്മാവകാശം; ജില്ലാതല വിതരണോദ്ഘാടനം കലക്ടര്‍ നിര്‍വഹിച്ചു

  • 20th November 2019
  • 0 Comments

റോട്ടോ വൈറസ് വാക്‌സിന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ സീറാം സാംബശിവറാവു കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍വഹിച്ചു. റോട്ടോ വാക്‌സിന്‍ കുട്ടികളുടെ ജന്മാവകാശമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള കുപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണെമെന്നും കലക്ടര്‍ പറഞ്ഞു. നിലവില്‍  88 ശതമാനം മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്ന കുട്ടികളുടെ എണ്ണം. ഇത് 100 ശതമാനത്തിലേക്ക് എത്തിക്കലാണ് ലക്ഷ്യമെന്നും പൂര്‍ണപിന്തുണ ഉണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഒന്നടങ്കം നടത്തുന്ന ഈ പദ്ധതി മറ്റു […]

Local

അറിയിപ്പുകള്‍

  • 20th November 2019
  • 0 Comments

നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്/പെന്‍ഷന്‍ ഐ.ഡി സഹിതം അക്ഷയകേന്ദ്രങ്ങളില്‍ നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം. കിടപ്പിലായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗിനായി അപേക്ഷ 29 നകം ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് : തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നം. 071/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 […]

Local

അനധികൃത മത്സ്യബന്ധനം : കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

  • 20th November 2019
  • 0 Comments

ബേപ്പൂര്‍ ഫിഷറീസ് ഹാര്‍ബറില്‍ അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവു അറിയിച്ചു. അനധികൃത രീതികള്‍ ഉപയോഗിച്ചുള്ള  മത്സ്യബന്ധനം  തടയുവാന്‍  ഫിഷറീസ് മറൈന്‍  എന്‍ഫോഴ്സ്മെന്റ്  വിഭാഗത്തിന്റെ  പട്രോളിംങ്ങ്,  പരിശോധന   എന്നിവ വരും ദിവസങ്ങളില്‍  ശക്തിപ്പെടുത്തുവാനും  നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും  ജില്ലാ കലക്ടര്‍  നിര്‍ദേശം നല്‍കി.   എല്ലാ വിഭാഗം  യാനങ്ങള്‍ക്കും  അവരുടെ മത്സ്യം ബേപ്പൂര്‍ ഹാര്‍ബറില്‍  ഇറക്കുന്നതിനുള്ള  അനുവാദം  ഉണ്ടെന്നും  ഇത് തടസ്സപ്പെടുത്തരുതെന്നും യോഗത്തില്‍ തീരുമാനമെടുത്തു. അനധികൃത […]

Local

സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു

  • 20th November 2019
  • 0 Comments

ക്ലീന്‍ സിവില്‍ സ്റ്റേഷന്റെ ഭാഗമായി എഡിഎം റോഷ്നി നാരായണന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. അഞ്ച് ബ്ലോക്കുകളിലായി പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ചാണ് ശുചീകരണം നടത്തിയത്. പിആര്‍ടിസി വളണ്ടിയര്‍മാര്‍ക്കും സ്വാഭിമാന്‍ സംഘടന പ്രതിനിധികള്‍ക്കും ഒപ്പം കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി. കഴിഞ്ഞ ദിവസം  ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കുന്നതിന് തീരുമാനമെടുത്തത്. 18 നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഇതിനായി ചുമതല നല്‍കിയിരുന്നു. ശുചീകരണത്തിനാവശ്യമായ കയ്യുറകളും മാസ്‌കും മാലിന്യം ശേഖരിക്കുന്നതിന് […]

error: Protected Content !!