മികവിലേക്ക് ഒരു ചുവട്; ശ്രദ്ധ പദ്ധതിക്ക് ആരാമ്പ്രം ഗവ.സ്‌കൂളില്‍ തുടക്കമായി

0
170

വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, പഠന മേഖലകളിലെ അടിസ്ഥാന ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരാമ്പ്രം ഗവ: സ്‌കൂളില്‍ നടപ്പാക്കുന്ന മികവിലേക്ക് ഒരു ചുവട് ശ്രദ്ധ പരിശീലന പദ്ധതിക്ക് ആരാമ്പ്രം ഗവ. സ്‌കൂളില്‍ തുടക്കമായി. മലയാളം, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക പഠന – പരിശീലനങ്ങള്‍ നല്‍കുന്നത്.

പരിപാടി അബ്ദുള്ള കൊടോളി ഉദ്ഘാടനം ചെയ്തു. റിട്ട.എ.ഇ.ഒ മുഹമ്മദ് കൊടോളി പാരന്റിംഗ് ക്ലാസ് നടത്തി. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ വി.കെ.മോഹന്‍ദാസ്, സീനിയര്‍ അസിസ്റ്റന്റ് പി.കെ.സജീവന്‍ എസ്.ആര്‍.ജി കണ്‍വീനര്‍ കെ.ജി.ഷീജ, സ്റ്റാഫ് സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ശ്രദ്ധ കണ്‍വീനര്‍ കെ.ഷൈലജ ടീച്ചര്‍, പി.കെ.ഹരിദാസന്‍, പി.ജയപ്രകാശ്, പി.ആബിദ, എന്‍.റിജേഷ് കെ.സി.അബ്ദുല്‍ കരീം, ടി.സജ്‌നി, കെ.സുമ, ആമിന ബീഗം പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here