News

വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനം ഇന്ന് സമാപിക്കും

ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി കോഴിക്കോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രളയ ബാധിതരായ വ്യാപാരികളെ സഹായിക്കണമെന്നും വികസനത്തിന്റെ പേരില്‍ ഹൈവേയില്‍ നിന്ന് കുടിയിറക്കപ്പെട്ട വ്യാപാരികള്‍ക്കുള്ള പാക്കേജ് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കുന്ദമംഗലം പൂഞ്ചോല പത്മനാഭന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സൂര്യ ഗഫൂര്‍ അദ്ധ്യക്ഷനായി. കെ.എം റഫീഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പഴയകാല നേതാക്കളായ പി.കെ ഗിരീഷ്, കെ.എം കുഞ്ഞവറാന്‍, കെകെ ഗോപാലന്‍, ബി.കെ കോയ, കെ. ശ്രീധരന്‍ എന്നിവരെ ആദരിച്ചു. സെക്രട്ടറി സി.കെ വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഗഫൂര്‍ രാജധാനി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എസ് ദിനേശന്‍, ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. പി. പ്രദീപ് കുമാര്‍, സി.എച്ച് പ്രദീപന്‍, ആസ്യ കൃഷ്ണകുമാര്‍, സുധ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ വിനോദ് കുമാര്‍ സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.

ഇന്ന് നടക്കുന്ന സമാപന സമ്മേളനം നാല് മണിക്ക് കാരന്തൂരില്‍ നിന്ന് പ്രകടനമായി ആരംഭിക്കും. തുടര്‍ന്ന് കുന്ദമംഗലം വലം വച്ച ശേഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജിലാണ് സമാപനം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി ടി മരക്കാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!