Kerala kerala kerala politics

അയയാതെ രമേശ് ചെന്നിത്തല; മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കരുത്, പരിഗണിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുനയ നീക്കങ്ങളില്‍ അയയാതെ രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന് ചെന്നിത്തല അറിയിച്ചു. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്നാണ് പ്രധാന ആവശ്യം. അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ തുടങ്ങിയവരെ ഒഴിവാക്കരുതെന്നും മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കണമെന്നുമാണ് ആവശ്യം. കൂടാതെ ടി ജെ വിനോജ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഒഴിവാക്കിയാല്‍ മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതില്‍ പിന്നെ രമേശ് ചെന്നിത്തല ഇടഞ്ഞു തന്നെയാണ്. അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെങ്കിലും ഇതുവരെയും ചെന്നിത്തല അയഞ്ഞിട്ടില്ല. ഹൈക്കമാന്റ് ഉള്‍പ്പടെ ഇടപെടലുകള്‍ നടത്തി വരികയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു.

ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയായിരുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയെ കഴിഞ്ഞ ദിവസം വി ഡി സതീശന്‍ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിസഭയില്‍ അംഗമാകണമെന്ന് സതീശന്‍ ചെന്നിത്തലയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന് ചെന്നിത്തല നിലപാട് അറിയിച്ചതായാണ് വിവരം. എന്നാല്‍ മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നതിലും അതൃപ്തി ഉയരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!