Kerala

വിവരാവകാശ അപേക്ഷകളില്‍ വ്യക്തവും പൂര്‍ണവുമായ മറുപടി നല്‍കണം- മുഖ്യ വിവരാവകാശ കമ്മീഷണര്‍

  • 22nd November 2019
  • 0 Comments

വിവരങ്ങള്‍ വേഗത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍ വേഗത്തില്‍ മറുപടി നല്‍കാന്‍ ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നും ജനാധിപത്യക്രമത്തില്‍ പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥര്‍ മാനിക്കമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു. ജില്ലയിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അപ്പലറ്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സിവില്‍ സ്‌റ്റേഷനിലെ പ്ലാനിങ് സെക്രട്ടറിയേറ്റ് സമ്മേളന ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് […]

Sports

പാറ്റേണ്‍ കാരന്തൂരിനൊരു പൊന്‍തൂവല്‍ കൂടി; ദേശീയ ടീമിലേക്ക് വീണ്ടും മലയാളികള്‍

  • 22nd November 2019
  • 0 Comments

ഇന്ത്യന്‍ വോളിബോള്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ അഖിന്‍, ജെറോം വിനീത്, അജിത്ത്, മുത്തുസ്വാമി എന്നിവര്‍ക്ക് പുറമേ പുതുതായി ക്യാമ്പിലേക്ക് രണ്ട് മലയാളികള്‍കൂടി. പാറ്റേണ്‍ കാരന്തൂരിന്റെ റഹീം, ഷോണ്‍ എന്നിവര്‍ക്കാണ് പുതുതായി ദേശീയ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയത്. കൂടാതെ ജിഷ്ണു, തീര്‍ത്ഥ, ആദിത് എന്നിവര്‍ കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് കേരള ടീമിനെ പ്രതിനിധീകരിച്ച് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

Kerala

വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്ക് എതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്

  • 22nd November 2019
  • 0 Comments

സക്ൂളില്‍ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ജില്ലാ ജഡ്ജി. ഇന്ന് ഉച്ചയ്ക്ക് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുവാന്‍ ജില്ലാ ജഡ്ജി സ്‌കൂളിലെ പ്രധാന അധ്യാപകന് നിര്‍ദേശവും നല്‍കി. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഷഹ്‌ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതുവരെ ക്ലാസില്‍ കയറില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് സമരം. […]

News

വാക്ക് പാലിച്ച് ടടാക്; ലക്കി ഡ്രോ വിജയികളെ തെരഞ്ഞെടുത്തു

  • 22nd November 2019
  • 0 Comments

കേരളത്തിലെ മുഴുവന്‍ ടയര്‍ ഡീലേഴ്‌സ് ആന്റ് വീല്‍ അലൈന്‍മെന്റ് സ്ഥാപന ഉടമകലെ സംഘടിപ്പിച്ചുകൊണ്ട് എറണാകുളത്ത് രൂപീകൃതമായ ടയര്‍ ടീലേഴ്‌സ് ആന്റ് വീല്‍ അലൈന്‍മെന്റ് അസോസിയേഷന്‍(ടടാക്) ലക്കി ഡ്രോ വിജയികളെ തെരഞ്ഞെടുത്തു. പ്രസ്തുത മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവകാശങ്ങളും മറ്റും നേടുന്നതിനും വേണ്ടി ആരംഭിച്ച ഈ സംഘടന കൂടുതല്‍ വിപുലമാക്കുന്നതിന് വേണ്ടിയും വ്യാപാര മുരടിപ്പിന് പരിഹരിക്കുന്നതിനും വേണ്ടിയും മറ്റുമാണ് ലക്കി ഡ്രോ സംഘടിപ്പിച്ചത്. ടയര്‍ ടീലേഴ്‌സ് ആന്റ് വീല്‍ അലൈന്‍മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിജു മേനോന്‍ (ബാല്‍ […]

Local

മുസ്ലിംയൂത്ത് ലീഗ് സമ്മേളനം; പതാകദിനം ആചരിച്ചു

  • 22nd November 2019
  • 0 Comments

കുന്ദമംഗലം; മുസ്ലിംയൂത്ത്‌ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. പതാകദിനത്തിന്റെ ഭാഗമായി കുന്ദമംഗലം ശാഖയില്‍ മുസ്ലിംലീഗ് പ്രസിഡന്റ് എം.കെ അമീന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി മൂഹമ്മദാലി, എന്‍.എം യൂസുഫ്, എന്‍.സദക്കത്തുള്ള, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു, ഐ.മുഹമ്മദ് കോയ, എം.കെ സഫീര്‍, ഷിജാസ്, തുടങ്ങിയവര്‍ പങ്കെടുത്തു

Local

ഓട്ടോ ഡ്രൈവറുടെ സത്യസന്ധത, നഷ്ടപ്പെട്ട പേഴ്‌സും മോതിരവും തിരികെ നല്‍കി

  • 22nd November 2019
  • 0 Comments

ഇന്നലെ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയായിരുന്നു കോരക്കണ്ടി നെല്ലിക്കല്‍ സുധീഷിന്റെ പേഴ്‌സും മോതിരവും നഷ്ടപ്പെട്ടത്. അമ്മക്ക് അസുഖം വന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുമ്പോള്‍ അമ്മയെ കാറില്‍ എടുത്തുവെക്കാന്‍ നേരം പേഴ്‌സ് വണ്ടിയുടെ മുകളില്‍ വെച്ചതായിരുന്നു. എന്നാല്‍ ധൃതിയില്‍ പേഴ്‌സ് എടുക്കാന്‍ മറന്നു. പിന്നീട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. വണ്ടിയുടെ മുകളില്‍ നിന്ന് പേഴ്‌സ് എടുക്കാന്‍ മറന്നതിനെത്തുടര്‍ന്ന് പേഴ്‌സ് വഴിയരികില്‍ വീണ വിവരം സുധഷ് അറിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇതുവഴി […]

Local

വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനത്തിന് സമാപനം

  • 21st November 2019
  • 0 Comments

കുന്ദമംഗലം; വ്യാപാരി വ്യവസായ സമിതിയുടെ 10ാം ജില്ല സമ്മേളനത്തിന് സമാപനം. ഇന്നലെ ജില്ല പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ പതാക ഉയര്‍ത്തി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്ത് ആരംഭിച്ച സമ്മേളനത്തിന് ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പൊതുസമ്മേളനത്തോടെയാണ് സമാപനമായത്. പൊതുസമ്മേളനത്തിന്റെ ഭാഗമായി കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെ ശിങ്കാരിമേളവും ബാന്റ്‌മേളവും അകമ്പടി ചാര്‍ത്തി ജില്ലയിലെ ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ജാഥയും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാര […]

Local

പ്രതിഭകള്‍ക്കൊപ്പം പരിപാടിയില്‍ രവീന്ദ്രന്‍ മാസ്റ്ററെ ആദരിച്ചു

  • 21st November 2019
  • 0 Comments

കുന്ദമംഗലം: കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ”പ്രതിഭകള്‍ക്കൊപ്പം’ പരിപാടിയില്‍ കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം കുന്ദമംഗലത്തെ കലാ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന രവീന്ദ്രന്‍ മാസ്റ്ററെ ആദരിച്ചു. കുന്ദമംഗലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് ബൊക്കെ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. പരിപാടിയില്‍ മര്‍കസ് ഗേള്‍സ് ഹൈസ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ ആയിഷ ബിവി ടീച്ചര്‍ പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. 34 വര്‍ഷത്തെ അധ്യാപന […]

News

‘ചലഞ്ച് ക്യാന്‍സര്‍’ പ്രോഗ്രാം സംഘടിപ്പിച്ചു

  • 21st November 2019
  • 0 Comments

ഏഷ്യാനെറ്റ് ന്യൂസും സെന്റ് ജോസഫ് കോളേജ് ദേവഗിരിയും, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്നുകൊണ്ട് ദേവഗിരി കോളേജ് പിടിഎ ഓഡിറ്റോറിയത്തില്‍ ക്യാന്‍സര്‍ ചലഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിന്‍സിപ്പള്‍ ജോസ് ജോണ്‍ മല്ലികശ്ശേരി അദ്ധ്യക്ഷനായ ചടങ്ങില്‍ കേരള സ്റ്റേറ്റ് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഗഫൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പ്രതിനിധി രാജ്കുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ സിബ്ഗത്തുള്ള എന്നിവര്‍ സംബന്ധിച്ചു. ആസ്റ്റര്‍ മിംസ് റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് സതീഷ് പത്മനാഭന്‍, ഒബ്‌സ്‌ടെട്രിസ് ആന്റ് […]

News

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ വിജയികള്‍ക്ക് സ്വീകരണം നല്‍കി

  • 21st November 2019
  • 0 Comments

63-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മെഡലുകള്‍ നേടിയ കട്ടിപ്പാറയുടെ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ സുവര്‍ണ്ണ താരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൗരാവലി സ്വീകരണം നല്‍കി. താമരശ്ശേരി കാരാടിയില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്ഥിരംസമിതി അംഗങ്ങളായ പി.സി തോമസ്, ബേബി ബാബു, വാര്‍ഡ് മെമ്പര്‍ ഇന്ദിര ശ്രീധരന്‍, ഹെഡ്മാസ്റ്റര്‍ എം എ അബ്രാഹം തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.  ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും […]

error: Protected Content !!