Local

വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനത്തിന് സമാപനം

കുന്ദമംഗലം; വ്യാപാരി വ്യവസായ സമിതിയുടെ 10ാം ജില്ല സമ്മേളനത്തിന് സമാപനം. ഇന്നലെ ജില്ല പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ പതാക ഉയര്‍ത്തി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്ത് ആരംഭിച്ച സമ്മേളനത്തിന് ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പൊതുസമ്മേളനത്തോടെയാണ് സമാപനമായത്. പൊതുസമ്മേളനത്തിന്റെ ഭാഗമായി കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെ ശിങ്കാരിമേളവും ബാന്റ്‌മേളവും അകമ്പടി ചാര്‍ത്തി ജില്ലയിലെ ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ജാഥയും നടന്നു.


ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാര വ്യവസായ സമിതി ജില്ല പ്രസിഡന്റും മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനുമായ സൂര്യ അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗവും ജില്ല ട്രഷററുമായ സി.കെ വിജയന്‍, ജില്ല ജോയിന്റെ സെക്രട്ടറി സി.വി ഇക്ബാല്‍, ജില്ല വൈസ് പ്രസിന്റെ കെ.എം റഫീഖ്, മഹിള വിങ് ജില്ല സെക്രട്ടറി ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!