Local

അറിയിപ്പുകള്‍

  • 23rd November 2019
  • 0 Comments

വടകര പാര്‍ലമെന്റ് മണ്ഡലം;പ്രാദേശിക വികസന പദ്ധതി അവലോകന യോഗംവടകര പാര്‍ലമെന്റ് മണ്ഡലം എം. പി കെ മുരളീധരന്‍, മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കെ മുരളീധരന്‍ എംപി അനുവദിച്ച പ്രവൃത്തികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്ത് അനുവദിച്ച 80 […]

Kerala

കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നില്‍ക്കും; എന്‍സിപി കേരള ഘടകം

  • 23rd November 2019
  • 0 Comments

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ എന്‍സിപി ജി.ജെ.പിയുമായി സര്‍ക്കാറുണ്ടാക്കിയത് കേരളത്തിലെ ഇടതുമുന്നണിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന്് എന്‍.സി.പി കേരള ഘടകം. അജിത്ത് പവാറിനെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംഭരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പിണറായി സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അട്ടിമറിയ്ക്കുത്തരവാദി കോണ്‍ഗ്രസാണെന്ന് തോമസ് ചാണ്ടി ആരോപിച്ചു. കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്കെതിരെയും മുനവെച്ചുള്ള വിമര്‍ശനമുണ്ടായി. തീരുമാനത്തെ മാണി സി കാപ്പനും അപലപിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കും കേരളത്തില്‍ […]

Kerala

സംസ്ഥാനത്തെ സ്‌കൂൾ പരിസരം അടിയന്തരമായി വൃത്തിയാക്കാൻ നിർദ്ദേശം

  • 23rd November 2019
  • 0 Comments

പാദരക്ഷകൾ വിലക്കരുത്* സ്‌കൂൾ പരിസരത്തെ പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം വയനാട് ഗവൺമെന്റ് സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഷഹല ഷെറീൻ പാമ്പ് കടിയേറ്റ് മരണമടഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിൽ വരുത്തിയിട്ടുണ്ടെന്ന് ഡിസംബർ 10ന് വൈകിട്ട് നാല് മണിക്കകം വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. എല്ലാ സ്‌കൂളുകളിലും 30നകം പി.ടി.എ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ […]

Local

വിദ്യാര്‍ത്ഥിനിയുടെ മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി- വിദ്യാഭ്യാസമന്ത്രി

  • 23rd November 2019
  • 0 Comments

മരിച്ച ഷഹ്‌ല ഷെറീന്റെ കുടംബാംഗങ്ങളെ സന്ദര്‍ശിച്ചു ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറീന്റെ സുല്‍ത്താന്‍ ബത്തേരിയിലെ  വീട്ടിലെത്തി കുടംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച്ച രാവിലെ മന്ത്രി വി.എസ്. സുനില്‍ കുമാറിനൊപ്പമാണ് മന്ത്രി സി.രവീന്ദ്രനാഥ് ഷഹലയുടെ വീട് സന്ദര്‍ശിച്ചത്. ഷഹലയുടെ മാതാപിതാക്കളെയും കുടംബാംഗങ്ങളെയും മന്ത്രിമാര്‍ ആശ്വസിപ്പിച്ചു.  കുടുംബത്തിന്  നേരിട്ട വേദനയില്‍ പങ്കുചേരുന്നതായി […]

Local

പ്രതിഭകള്‍ക്കൊപ്പം: മാധ്യമ പ്രവര്‍ത്തകനുമായി അനുഭവങ്ങള്‍ പങ്ക് വെച്ച് ആരാമ്പ്രം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

  • 23rd November 2019
  • 0 Comments

കൊടുവള്ളി: പ്രതിഭകള്‍ക്കൊപ്പം വിദ്യാലയം പരിപാടിയുടെ ഭാഗമായി ആരാമ്പ്രം ഗവ: എം യു .പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സീനിയര്‍ മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം കൊടുവള്ളി ലേഖകനുമായ ബഷീര്‍ ആരാമ്പ്രത്തിന്റെ വസതിയിലെത്തി മാധ്യമ രംഗത്തെ അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കി. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ അനുഭവങ്ങളും വിജയചരിത്രവും മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഭകള്‍ക്കൊപ്പം പരിപാടി സംഘടിപ്പിച്ചു വരുന്നത്.ഇതിന്റെ രണ്ടാം ഘട്ടമായാണ് ബഷീര്‍ ആരാമ്പ്രത്തിന്റെ വീട്ടിലെത്തി വിദ്യാര്‍ത്ഥികള്‍ പൂച്ചെണ്ട് സമ്മാനിച്ച ശേഷം തങ്ങളുടെ മാധ്യമ രംഗവുമായി […]

News

കുന്ദമംഗലം മണ്ഡലത്തിലെ റോഡ് പ്രവര്‍ത്തികള്‍ക്ക് 110 ലക്ഷം രൂപയുടെ ഭരണാനുമതി

  • 23rd November 2019
  • 0 Comments

കുന്ദമംഗലം മണ്ഡലത്തിലെ വിവിധ റോഡ് പ്രവര്‍ത്തികള്‍ക്കായി എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 110 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാട്ടുമ്മല്‍ മീത്തല്‍ റോഡ് – 10 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നമ്പിപറമ്പ് തേനയില്‍ എരഞ്ഞിപറമ്പ് റോഡ്- 10 ലക്ഷം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കുഴിപള്ളി പനച്ചിങ്ങല്‍ താഴം റോഡ്- 10 ലക്ഷം, പാറക്കോട്ടുതാഴം പാറക്കോട്ടുമീത്തല്‍ റോഡ് 17.5 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കീഴ്വീട്ടില്‍ അംഗന്‍വാടി റോഡ് – […]

Local

അറബി സംഘഗാനത്തില്‍ വീണ്ടും കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍

  • 23rd November 2019
  • 0 Comments

കുന്ദമംഗലം: ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി നാലാം തവണയും അറബി സംഘഗാനത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കള്‍. സബ് ജില്ലയില്‍ നിന്ന് അപ്പീലിലൂടെയാണ് ഇവര്‍ ജില്ലയിലെത്തിയത്. പ്രശസ്ഥ ഗാനരചയിതാവായ സലാം കരുവമ്പൊയില്‍ രചിച്ച സല്‍മാനള്ള എന്ന ഗാനമാണ് ഇവര്‍ ആലപിച്ചത്. സ്‌കൂളിലെ അറബി അധ്യാപിക ആമിന ടീച്ചറുടെയും അഷ്‌റഫ് മാസ്റ്ററുടെയും നിരന്തരമായ പരിശീലനത്തിലൂടെയാണ് കുട്ടികള്‍ ഈ നേട്ടം കരസ്ഥമാക്കിയത്.

Local

മഞ്ഞവര പ്രചരണ പരിപാടിയുടെ ഭാഗമായി വിളംബര റാലി നടത്തി

  • 23rd November 2019
  • 0 Comments

മടവൂര്‍ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, എക്‌സ് സൈസ്, പോലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കേന്ദ്ര പുകയില ഉല്‍പ്പന്ന നിയന്ത്രണ നിയമത്തിന്റെ (COTPA-2003)ഭാഗമായി മടവൂര്‍ ചക്കലക്കല്‍ ഹൈസ്‌കൂള്‍ പരിസരത്ത് നിന്നും ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എക്‌സ്സൈസ്, പോലീസ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ JRC, SPC, Scouts & Guides, ആശാ വര്‍ക്കര്‍മാ ര്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ഞവര പ്രചരണ പരിപാടിയുടെ ഭാഗമായി വിളംബര റാലി നടത്തി. തുടര്‍ന്ന് നടത്തിയ പൊതു […]

Local

പ്രതിഭകള്‍ക്കൊപ്പം പരിപാടി; ജിതിനം രാധാകൃഷ്ണന്റെ ഭവനം സന്ദര്‍ശിച്ചു

  • 23rd November 2019
  • 0 Comments

കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ”പ്രതിഭകള്‍ക്കൊപ്പം’ പരിപാടിയില്‍ മലയമ്മ എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യപകര്‍ക്കൊപ്പം പുരാവസ്തു ഗവേഷകനും , സംരക്ഷകനുമായ ജിതിനം രാധാകൃഷ്ണന്റെ ഭവനം സന്ദര്ശിച്ചു. ജിതിനം രാധാകൃഷ്ണന്‍ കുട്ടികള്‍കു പുരാവസ്തുകളെ കുറിച്ച് പറഞ്ഞു കൊടുക്കുകയും , പരിചയപ്പെടുത്തുകയും ചെയ്യ്തു. അതിനു ശേഷം ജിതിനം രാധാകൃഷ്ണനെ ആദരിക്കല്‍ ചടങ്ങ് നടന്നു. കുട്ടികള്‍ക്കു പുരാതന വസ്തുക്കള്‍ കാണാനും പഠിക്കാനും കഴിഞ്ഞതില്‍ സന്തോഷം രേഖപ്പെടുത്തി. പ്രധാന അദ്ധ്യാപകന്‍ രാജേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു സംസാരിച്ചു.ബീന. എന്‍, സുജിത് ടിജെ, […]

National

മഹാരാഷ്ട്രയും പിടിച്ചെടുത്ത് ബിജെപി; സര്‍ക്കാര്‍ രൂപീകരിച്ചു

  • 23rd November 2019
  • 0 Comments

തെരഞ്ഞെടുപ്പ കഴിഞ്ഞ് ഏറെ ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ ബി.ജെ.പി – എന്‍.സി.പി സഖ്യ സര്‍ക്കാര്‍. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയുടെ അജിത് പവാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ നടത്തി വന്നിരുന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് എന്‍.സി.പിയിലെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു. ജനഹിതത്തിന് വിരുദ്ധമായി സംസ്ഥാനത്ത് ഭരണം നേടാനാണ് ശിവസേന ശ്രമിച്ചതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി […]

error: Protected Content !!