മുതിർന്ന പൗരൻമാരുടെ ക്ഷേമം: നിയമസഭാ സമിതി യോഗം 27ന് പമ്പയിൽ

  • 26th November 2019
  • 0 Comments

കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി നവംബർ 27ന് രാവിലെ 11ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.  യോഗത്തിൽ ശബരിമല ദർശനത്തിനെത്തുന്ന മുതിർന്ന പൗരൻമാർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. യോഗത്തിന് ശേഷം 2011-14 സമിതിയുടെ രണ്ടാമത് റിപ്പോർട്ടിലെയും 2016-19 ലെ ഒന്നാമത് റിപ്പോർട്ടിലെയും ഈ വിഷയവുമായി ബന്ധപ്പെട്ട ശിപാർശകൾ നടപ്പിലാക്കുന്നതിലെ പ്രവർത്തന പുരോഗതി സമിതി നേരിൽ വിലയിരുത്തും.

Local

കലാലയങ്ങളില്‍ ഇനി ഒരു ഷഹലയും അവര്‍ത്തിക്കപ്പെടരുത് : എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മറ്റി

  • 25th November 2019
  • 0 Comments

മാവൂര്‍ : വയനാട് ബത്തേരിയിലേ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ട ശഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ മരണ സംഭവത്തില്‍ എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധിഷേധ പരാതിപ്പെട്ടി സ്ഥാപിച്ചു. മാവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെച്ച നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ എംഎസ്എഫ് ന്റെ വൈസ് പ്രസിഡന്റ് ശാക്കിര്‍ പാറയില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് എംഎസ്എഫ ്പ്രസിഡന്റ് മുസമ്മില്‍ തെങ്ങിലക്കടവ് അധ്യക്ഷത വഹിച്ചു ജനറല്‍ സെക്ടറി നിസാം ചെറൂപ്പ സ്വാഗതവും […]

News

പെരുവയലിനെ കാന്‍സര്‍ മുക്തമാക്കാന്‍ മെഗാ കാമ്പയിന്‍

  • 25th November 2019
  • 0 Comments

പെരുവയല്‍ ഗ്രാമ പഞ്ചായത്തിനെ കാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷിക്കുന്നതിന് മെഗാ കാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതി പുവ്വാട്ടുപറമ്പ് യൂണിറ്റും മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്. പഞ്ചായത്തില്‍ കാന്‍സര്‍ രോഗം മൂലമുള്ള മരണം വ്യപകമായ സാഹചര്യത്തിലാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളില്‍ നിന്നും ആരോഗ്യപരമായ വിവരം ശേഖരിക്കുകയാണ് ഒന്നാം ഘട്ടം. ഇതിനായി 400 വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ വീടുകള്‍ കയറി പ്രത്യേക ഫോറത്തില്‍ വിവരം ശേഖരിക്കും. […]

Local

ഐഐഎം നു സമീപം ബൈക്ക് യാത്രക്കാരന് ബസ്സിടിച്ച് പരിക്കേറ്റു

  • 25th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ഐഐഎം നു സമീപം ബസ്സിടിച്ച് പരിക്കേറ്റു. പന്തീര്‍പ്പാടം കാരക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍(35) ആണ് പരിക്കേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

Local

ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷ പരിശോധന

  • 25th November 2019
  • 0 Comments

വയനാട് ജില്ലയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി  പാമ്പുകടിയേറ്റ്  മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കോഴിക്കോട്  ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇതനുസരിച്ച് ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ എല്ലാ വിദ്യാലയങ്ങളിലും മിന്നല്‍ പരിശോധന നടത്തി, സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് വിഘാതമായേക്കാവുന്ന എല്ലാ കാര്യങ്ങളും പരിശോധിച്ചു  ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ […]

News

ശ്രദ്ദേയമായി ഫാത്തിമ ജവാഹിറിന്റെ ചിത്രപ്രദര്‍ശനം

  • 25th November 2019
  • 0 Comments

കോഴിക്കോട്; ശ്രദ്ദേയമായി കാരന്തൂര്‍ സ്വദേശിനിയായ ഇന്റീരിയര്‍ ഡിസൈനര്‍ ഫാത്തിമ ജവാഹിറിന്റെ ചിത്രപ്രദര്‍ശനം. കോഴിക്കോട് മാവൂര്‍ റോഡിലെ യാഷ് ഹോട്ടലിന്‍ നടന്ന എക്‌സിബിഷനില്‍ നിരവധി ആളുകളാണ് ചിത്രങ്ങള്‍ കാണാനായി എത്തിയത്. പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ വാങ്ങുകയും ചെയ്തു. കാരന്തൂരിലെ മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ കാരന്തൂരിന്റെയും ഗസല്‍ഗായിക രഹന നാസർന്റെയും മകളാണ്.

Sports

മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മലേഷ്യക്ക് പോകാനൊരുങ്ങി പന്തീര്‍പ്പാടം സ്വദേശി നാസര്‍

  • 25th November 2019
  • 0 Comments

കുന്ദമംഗലം; 30 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിന്റെ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്കായി മലേഷ്യയിലേക്ക് പോകാനൊരുങ്ങി പന്തീര്‍പ്പാടം കാരക്കുന്നുമ്മല്‍ ഇമ്പിച്ചബാവയുടെ മകന്‍ നാസര്‍. ചെറുപ്പം മുതല്‍ സ്‌പോര്‍ട്‌സ് കൂടെയുള്ള നാസര്‍ നാട്ടില്‍ നിന്നും കേരളോത്സവത്തിലും മറ്റുമായി പങ്കെടുത്താണ് കായികരംഗത്തേക്ക് കടന്നുവരുന്നത്. മൂന്നുതവണ പഞ്ചായത്ത് തല വ്യക്തികത ചാമ്പ്യനായ ഇദ്ദേഹം രണ്ടാം തവണയാണ് മാസ്റ്റേഴ്‌സില്‍ പങ്കെടുക്കുന്നത്. 30 വയസ് മുതല്‍ 100 വയസ്സുവരെയുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുക. തിരുവനന്തപുരത്ത് വെച്ച് നടന്ന സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 200, 400 […]

Local

മടവൂര്‍ വിഷന്‍ പള്ളിത്താഴത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിച്ചു

  • 25th November 2019
  • 0 Comments

മടവൂര്‍ : ജില്ല ഉപജില്ല ശാസ്ത്രാല്‍സവം കായിക മേള കലാമേള തുടങ്ങി വിത്യസ്ത മേഖലയില്‍ ഉന്നത സ്ഥാനം നേടിയ വിഷന്‍ പള്ളിത്താഴത്തിന്റെ 50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ആദരം കൊടുവള്ളി ബ്ലോക് പ്രസിഡണ്ട് ശ്രീമതി മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു.പി സി സഹീര്‍ മാസ്റ്റര്‍ അധ്യക്ഷ്യം വഹിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള മെഡലുകള്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി പങ്കചാക്ഷന്‍ നല്‍കി .കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെബര്‍ ശ്രീമതി വി ഷക്കീല ടീച്ചര്‍ സര്‍ട്ടിഫികറ്റുകള്‍ വിതരണം ചെയ്തു […]

Local

എല്‍ഡിഎഫ് അംഗങ്ങള്‍ പങ്കെടുത്തില്ല; യുഡിഎഫ് അവിശ്വാസം ചര്‍ച്ചക്കെടുത്തില്ല

  • 25th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ പീഡിപ്പിക്കുകയും ജാതി വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തില്ല. 19 മെമ്പര്‍മാരില്‍ എല്‍ഡിഎഫ് മെമ്പര്‍മാരും ശിവദാസന്‍ നായരും അടക്കം പങ്കെടുക്കാതിരുന്നതിനാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ കഴിഞ്ഞില്ല. ഒന്നില്‍ പകുതി മെമ്പര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിയുകയുള്ളു. ജില്ല പഞ്ചായത്തിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്ദീപിനായിരുന്നു ഇതിന്റെ ചുമതല. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ […]

Local

ഹരിത കേരളം; വയലില്‍ ഞാറ് നട്ട് മാട്ടുവായ് പ്രദേശ നിവാസികള്‍

  • 25th November 2019
  • 0 Comments

താമരശ്ശേരി ; സമൂഹത്തില്‍ അന്യം നിന്ന് പോയ കാര്‍ഷിക സംസ്‌കാരംതിരികെ കൊണ്ടുവരുന്നതിനു വേണ്ടി ഹരിത കേരളത്തിന്റെ ഭാഗമായി മാട്ടുവായ് ജനകീയ സ്വയം സംഘം പ്രവര്‍ത്തകരും പഴയ കാല കര്‍ഷകരും ഗ്രാമപഞ്ചായത്തും, കൃഷി വകുപ്പും കൈകോര്‍ത്ത് താമരശ്ശേരി പഞ്ചായത്തിലെ ചെമ്പ്ര 14ാം വാര്‍ഡില്‍ മാട്ടുവായ് പ്രദേശത്ത് ഞാറ് നട്ട പ്രവൃത്തി ശ്രദ്ദേയമായി. കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരിപാടി കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരാന്‍ കാരണമായെന്ന് പരിപാടിയില്‍ എംഎല്‍എ പറഞ്ഞു.

error: Protected Content !!