News

പെരുവയലിനെ കാന്‍സര്‍ മുക്തമാക്കാന്‍ മെഗാ കാമ്പയിന്‍

പെരുവയല്‍ ഗ്രാമ പഞ്ചായത്തിനെ കാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷിക്കുന്നതിന് മെഗാ കാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതി പുവ്വാട്ടുപറമ്പ് യൂണിറ്റും മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്. പഞ്ചായത്തില്‍ കാന്‍സര്‍ രോഗം മൂലമുള്ള മരണം വ്യപകമായ സാഹചര്യത്തിലാണ് കാമ്പയിന്‍ ആരംഭിക്കുന്നത്.
പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളില്‍ നിന്നും ആരോഗ്യപരമായ വിവരം ശേഖരിക്കുകയാണ് ഒന്നാം ഘട്ടം. ഇതിനായി 400 വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ വീടുകള്‍ കയറി പ്രത്യേക ഫോറത്തില്‍ വിവരം ശേഖരിക്കും. ഈ ഫോറങ്ങള്‍ പരിശോധിച്ച് രോഗലക്ഷണങ്ങള്‍ കണ്ടെത്തുവരെ ക്യാമ്പില്‍ എത്തിച്ച് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധന നടത്തും. രോഗം കണ്ടെത്തുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. കാമ്പയിനിന്റെ ഒന്നാം ഘട്ടത്തില്‍ ഈ പ്രവര്‍ത്തനമാണ് നടക്കുക. തുടര്‍ന്ന് കാന്‍സറിനിടയാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണം നടക്കും. അയല്‍ സഭ, അങ്ങാടികള്‍ ,സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ തയ്യാറാക്കിയത്. നവമാധ്യമങ്ങളിലൂടെയും പ്രചരണം ശക്തമാക്കും.
കാമ്പയിന്‍ ഉദ്ഘാടനം കുറ്റിക്കാട്ടുരില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വ്വഹിച്ചു. പെരുവയലിലെ കാമ്പയിന്‍ ജില്ലാ ഭരണകൂടം നിരീക്ഷിക്കുമെന്നും ഫലപ്രദമായാല്‍ ജില്ലയിലുടനീളം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി .കെ.ബാപ്പു ഹാജി ലേഗോ ഏറ്റുവാങ്ങി. ഡോ. അജയകുമാര്‍ ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല, സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. ഷറഫുദ്ദീന്‍ ,സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, ഡോ.എം.കെ. അപ്പുണ്ണി, സി.ടി.സുകുമാരന്‍ ,പൊതാത്ത് മുഹമ്മദ് ഹാജി, അനിഷ് പാലാട്ട്, ടി.പി മാധവന്‍ ,ബിജു കല്ലട, പി.കോയ ഹാജി, മാമുക്കുട്ടി വെള്ളക്കാട്ട്, ടി.പി.സുലൈമാന്‍, അനീസ് മുണ്ടോട്ട് പ്രസംഗിച്ചു.
പദ്ധതി കോ ഓര്‍ഡിനേറ്റര്‍ പി.വി.കെ.മജീദ് സ്വാഗതവും കണ്‍വീനര്‍ സിദ്ധീഖ്.എന്‍ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!