കുന്ദമംഗലം ബ്ലോക്ക് പഞ്ചാലത്തിലെ തൊഴിലുറപ്പ് മേററുമാർക്കുള്ള പരിശീലനത്തിന് തുടക്കമായി

  • 26th November 2019
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും കിലയും ചേർന്ന് സംയുക്തമായി നടത്തുന്നതെഴിലുറപ്പ് മേറ്റു മാർക്കുള്ള പരീശീലന പ്രോഗ്രാമിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് വിജി മുപ്രമ്മൽ ഉൽഘാടനം നിർവ്വഹിച്ചു. ബി ഡി.ഒ ഹംസ സ്വാഗതം പറഞ്ഞു.പത്ത് ദിവസം നീണ്ടു നിൽക്കുന്ന ട്രൈനിംഗ് എട്ട് പഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കൂക ജില്ലാ ഫാക്കൽറ്റി നാരായണൻ, ഇഞ്ചിനിയർ അൻജന തുടങ്ങിയവർ പങ്കെടുത്തു.

ഭരണഘടനദിനം ആഘോഷിച്ചു

  • 26th November 2019
  • 0 Comments

ഭരണഘടനദിനാഘോഷത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം ജീവനക്കാർ വായിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ് ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ്് സിൻഹ സന്നിഹിതനായിരുന്നു.

കള്ളിക്കുന്നുമ്മൽ രാമൻ (95) നിര്യാതനായി

  • 26th November 2019
  • 0 Comments

കുന്ദമംഗലം: ചാത്തങ്കാവ് കള്ളിക്കുന്നുമ്മൽ രാമൻ (95) നിര്യാതനായി ഭാര്യ: പരേതയായ കാർത്ത്യായനി മക്കൾ: വിലാസിനി, സൗമിനി, രത്നാകരൻ (സി.പി.എം.ചാത്തങ്കാവ് നോർത്ത് ), പരേതയായ പങ്കജം, സുരേഷ് ബാബു (സി.പി.ഐ.എം കുന്ദമം ഗലം എൽ.സി.അംഗം) മരുമക്കൾ: ഭാസ്ക്കരൻ (മൂഴിക്കൽ), സ്മിത, ശുഭ സംസ്ക്കാരം: ഇന്ന് രാത്രി 8 ന് വീട്ടുവളപ്പിൽ

Kerala

തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍; ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്േ്രപ പ്രയോഗവും

  • 26th November 2019
  • 0 Comments

ശബരിമല ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ പ്രതിഷേധം. സംഘത്തിലുണ്ടായിരുന്ന ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗവും ഉണ്ടായി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് പുറത്തിറക്കി ബിന്ദുവിനെ മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്. ബിന്ദുവിന് നേരേയുണ്ടായ കൈയേറ്റവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃപ്തി ദേശായിയെയും സംഘത്തെയും തിരികെ അയക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കര്‍മസമിതി പ്രവര്‍ത്തകരുടെ നിലപാട്. ശബരിമലയില്‍ ആചാരലംഘനം അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാക്കളും അറിയിച്ചു.അതിനിടെ, പ്രതിഷേധത്തിനിടെ ഒരു കര്‍മസമിതി പ്രവര്‍ത്തകന്‍ […]

Local

അറിയിപ്പുകള്‍

  • 26th November 2019
  • 0 Comments

നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ ഉദ്ഘാടനം ഡിസംബര്‍ നാലിന്  സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരള’ം 90 ദിന തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ നാലിന് രാവിലെ 11 ന് ബാലുശ്ശേരി ഗോകുലം കോളേജില്‍ നടക്കും. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ, അംഗനവാടി, ആശാവര്‍ക്കര്‍മാര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, സാംസ്‌കാരിക […]

Kerala

പൊതുവിദ്യാഭ്യാസത്തെ പോറലേല്‍ക്കാതെ സംരക്ഷിക്കാന്‍ കൂട്ടായി ശ്രമിക്കണം- മന്ത്രി സി.രവീന്ദ്രനാഥ്

  • 26th November 2019
  • 0 Comments

കേരളത്തെ കേരളമാക്കി നിലനിര്‍ത്തുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തെ പോറലേല്‍ക്കാതെ കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പയ്യോളി ജി.വി.എച്ച്.എസ്.എസില്‍ പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഭാവി തലമുറക്ക് കൂടിയാണ്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള 141 വിദ്യാലയങ്ങളെയാണ് മികവിന്റെ കേന്ദങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ഇവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാവും.വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന വിദ്യാലയങ്ങള്‍ ഉള്‍പ്പടെ […]

കാരന്തൂരിൽ ഹോട്ടൽ അക്രമം ജീവനക്കാരുൾപെടെ നാല് പേർക്ക് പരിക്ക്

  • 26th November 2019
  • 0 Comments

കുന്ദമംഗലം: കാരന്തൂരിൽ ഹോട്ടലിൽ ഉണ്ടായ അക്രമത്തിൽ നാല് പേരെ വിവിധ സർർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുന്ദമംഗലം പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. അങ്ങാടിയിൽ പ്രവർത്തിക്കുന്ന ന്യൂ കേരള ഹോട്ടലിൽ ഒരു സംഘം ആളുകൾ എത്തി ജീവനക്കാരെയും ഹോട്ടലും അടടിച്ചു തകർക്കുകയായിരുന്നു. ഭക്ഷണത്തിന്റെ വിലയുമായി ബദ്ധപ്പെട്ട തർക്കമുണ്ടായിരുന്നു ഇതാണ് പിന്നീട് അക്രമത്തിന് കാരണമായത്.

സ്‌കൂൾ കലോത്സവം: ജീവനക്കാരും വിധികർത്താക്കളും വിജിലൻസ് നിരീക്ഷണത്തിൽ

  • 26th November 2019
  • 0 Comments

നവംബർ 28 മുതൽ കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരും വിധികർത്താക്കളും വിജിലൻസ് നിരീക്ഷണത്തിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇതിനായി കലോത്സവത്തിന്റെ നടത്തിപ്പിന് നിയോഗിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരുടെയും വിധികർത്താക്കളുടെയും മൊബൈൽ നമ്പരുകൾ വിജിലൻസ് വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിന്നോക്ക വികസന കോർപ്പറേഷൻ വായ്പ ഈ വര്‍ഷം 500 കോടിയാക്കും- മന്ത്രി എ.കെ.ബാലന്‍

  • 26th November 2019
  • 0 Comments

ആലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഈ വര്‍ഷം 500 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. കോർപ്പറേഷൻ ചേർത്തലയിൽ പുതുതായി ആരംഭിച്ച ഉപജില്ല ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ വര്‍ഷം 250 കോടി രൂപയായിരുന്നു വായ്പയായി നൽകിയിരുന്നത്. അതാണ് ഇപ്പോൾ 500 കോടി രൂപയിലേക്ക് ഈ വർഷം ഉയർത്തുന്നത്. അടുത്ത വര്‍ഷം 1000 കോടി […]

സ്‌റ്റോക്ക് യഥേഷ്ടം: അപ്പം-അരവണക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ദേവസ്വംബോര്‍ഡ്

  • 26th November 2019
  • 0 Comments

അയ്യപ്പസ്വാമിയുടെ ഇഷ്ടപ്രസാദമായ അപ്പം-അരവണ വില്‍പ്പനയ്ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തും മാളികപ്പുറത്തുമായി പത്ത് ക്യാഷ് കൗണ്ടറുകളാണ് അപ്പവും അരവണയും വില്‍ക്കാന്‍ ഒരുക്കിയിട്ടുള്ളത്. മൂന്ന് കൗണ്ടറുകളിലൂടെ ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കുള്ള വില്‍പ്പനയും നടക്കുന്നു. എ.ടി.എം. ഉപയോഗിച്ചും അരവണയും അപ്പവും വാങ്ങാന്‍ സൗകര്യമുണ്ട്. ഒരുദിവസം ശരാശരി ഒരുലക്ഷത്തി എണ്‍പതിനായിരത്തിലേറെ ടിന്‍ അരവണയും അറുപതിനായിരം കവര്‍ അപ്പവും വില്‍പ്പന നടക്കുന്നുണ്ടെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ അറിയിച്ചു. ഒരുകവറില്‍ ഏഴ് അപ്പമാണ് ഉണ്ടാവുക. ഇരുപത്തിയൊന്ന് ലക്ഷത്തി അറുന്നൂറ്റി അന്‍പത് ടിന്‍ അരവണയും […]

error: Protected Content !!