Local

അറിയിപ്പുകള്‍

  • 28th November 2019
  • 0 Comments

പെൺകുട്ടികൾക്ക് സ്വയം രക്ഷാ കരാട്ടെ  പരിശീലനവുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ 13 പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായി കരാട്ടെ  പരിശീലനം ആരംഭിച്ചു. പരിശീലനത്തിന്റെ   ഉദ്ഘാടനം കക്കഞ്ചേരി എ .എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്തു  പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ നിർവ്വഹിച്ചു. പെൺകുട്ടികൾക്ക് സ്വയം രക്ഷ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.  വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി.കെ രാമൻകുട്ടി ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. ഭരണനിർവ്വഹണ ഉദ്യോസ്ഥൻ കെ.കെ അബ്ദുള്ള പദ്ധതി വിശദീകരിച്ചു. ഭാസ്കരൻ ഉള്ളിയേരിയാണ് പരിശീലകൻ. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.മുഹമ്മദ്, വാർഡ് […]

News

ആരോഗ്യമുള്ള ജനതയ്ക്കേ നാടിനെ വികസനത്തിലേക്ക് നയിക്കാൻ കഴിയൂ -മന്ത്രി ടി പി രാമകൃഷ്ണൻ

  • 28th November 2019
  • 0 Comments

 ആരോഗ്യമുള്ള ജനതയ്ക്കേ നാടിനെ വികസനത്തിലേക്ക് നയിക്കാൻ കഴിയുകയുള്ളൂവെന്ന് എക്സൈസ്, തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ശുചിത്വം -സുന്ദരം – എന്റെ മേപ്പയ്യൂർ പദ്ധതി പ്രഖ്യാപനവും എം.സി.എഫ് ഉദ്ഘാടനവും മേപ്പയ്യൂർ ടൗൺ പരിസരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾ മുൻകൈയെടുക്കണം. മാലിന്യ മുക്തപരിസരം പകർച്ച വ്യാധികളില്ലാത്ത കേരളം അതാണ് ലക്ഷ്യം. സുന്ദരമായ നമുടെ നാട് കാണാൻ അന്യദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്തണം. ജനുവരി ഒന്നു മുതൽ സർക്കാർ പ്ലാസ്റ്റിക് […]

National

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

  • 28th November 2019
  • 0 Comments

ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. ശിവസേനക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാര്‍ ഉണ്ടാവും. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും 13 മന്ത്രിമാരും, എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ് ഇപ്പോള്‍ മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്ന ധാരണ. എന്‍സിപിയിലേക്ക് മടങ്ങിവന്ന അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കുന്ന കാര്യത്തില്‍ ശിവസേനയും എന്‍സിപിയും തമ്മില്‍ ഇതുവരെ ധാരണ രൂപപ്പെട്ടിട്ടില്ല. അജിത്പവാര്‍ വിരുദ്ധ നിലപാട് ശിവസേനയുടെ സഞ്ജയ് […]

Kerala

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

  • 28th November 2019
  • 0 Comments

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാദന ചടങ്ങുകള്‍ നടന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, നടന്‍ ജയസൂര്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 28 വര്‍ഷത്തിന് ശേഷമാണ് കാസര്‍ഗോഡ് കലോത്സവത്തിന് വേദിയാകുന്നത്. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുക. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍. […]

News

വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നു

  • 28th November 2019
  • 0 Comments

വടകരയില്‍ ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്. അഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. നിയന്ത്രണ വിധേയമാണെന്നും അല്‍പസമയത്തിനകം തന്നെ ചോര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു. റോഡില്‍ പെട്രോള്‍ പരന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ച് വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.

News

ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡെയറില്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി മില്‍മ

  • 28th November 2019
  • 0 Comments

ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായി ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് മില്‍മയുടെ കോഴിക്കോട് ഡെയറിയില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. 25,26,27 തിയ്യതികളിലായി ആയിരക്കണക്കിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, വീട്ടമ്മമാരും ഡെയറി പ്ലാന്റ് സന്ദര്‍ശനം നടത്തി. സന്ദര്‍ശകര്‍ക്ക് ക്ഷീര കര്‍ഷകരുടെ ഉടമസ്ഥതയിലുളള സഹകരണ പ്രസ്ഥാനമായ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനും, ക്ഷീര സംഘങ്ങള്‍ മുഖേന കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല്‍, പാസ്ചുറൈസ് ചെയ്ത് വിവിധ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതടക്കമുളള കാര്യങ്ങള്‍ നേരിട്ട് കാണുവാനുമുളള സൗകര്യമൊരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ക്ഷീരമേഖയെക്കുറിച്ചുളള അറിവ് പകര്‍ന്ന് നല്‍കാനും, […]

News

ഇ.രാജന്‍ മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ ആദരിച്ചു

  • 28th November 2019
  • 0 Comments

വിദ്യാലയം പ്രതിഭകളോടൊപ്പം’ പരിപാടിയില്‍ ശാസ്ത്രാ ധ്യാപകനും എഴുത്തുകാരനും BSNL മാര്‍ക്കറ്റിംഗ് ഓഫീസറുമായ ഇ.രാജന്‍ മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ ആദരിച്ചു. യൂറിക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, കേരള ജൈവ വൈവിധ്യ ബോര്‍ഡ് റിസോഴ്‌സ് പേഴ്‌സണ്‍,ക്വിസ് മാസ്റ്റര്‍ , അവതാരകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം വ്യക്തിത്വ വികസന ക്ലാസുകള്‍, വിവിധ ശാസ്ത്ര ക്ലാസുകള്‍ എന്നിവയും നടത്തിവരുന്നു. BSNL മികച്ച സേവനത്തിന് 2013 ല്‍ സംസ്ഥാന അവാര്‍ഡായ വിശിഷ്ട സഞ്ചാര്‍ സേവാ പഥക് അവാര്‍ഡും കസ്റ്റമര്‍ കെയര്‍ സെന്ററിലെ […]

വേങ്ങോളി മമ്മുണ്ണി (55) നിര്യാതനായി

  • 28th November 2019
  • 0 Comments

ആരാമ്പ്രം: വേങ്ങോളി മമ്മുണ്ണി (55) നിര്യാതനായി. ഭാര്യ :ജമീല മക്കൾ :സജ്‌ന, ഷഫീക്, ഷഫീദ, ഷാഹിൻ മരുമക്കൾ :സലീം സൗദി, ജാസിർ മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1-15ന് ആരാമ്പ്രം വാരിപ്പുറം ജുമുഅ മസ്ജിദിൽ

കെ.ലക്ഷമിക്കുട്ടി അമ്മ (81) നിര്യാതയായി

  • 27th November 2019
  • 0 Comments

കുന്ദമംഗലം: ആനപ്പാറ ലക്ഷമി നിവാസിൽ ടി.കെ.മണിയൻ പിള്ളയുടെ ഭാര്യ കെ.ലക്ഷമിക്കുട്ടി അമ്മ (81) – റിട്ട. ആർ. ഡബ്ല്യു.ഡബ്ല്യ.ഒ.കുന്ദമംഗലം ബ്ലോക്ക്) നിര്യാതയായി .സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ട് വളപ്പിൽ . കോഴിക്കോട് ജില്ലയിലെ മികച്ച എൽ.വി.ഇ.ഒ ആയി മൂന്ന് തവണതെ രഞ്ഞെടുത്തിട്ടുണ്ട്. മക്കൾ: ഹരികുമാർ (അധ്യാപകൻ, എസ്. എസ്.എം.എച്ച്.എസ്.എസ് തെയ്യാലിങ്ങൽ), ശ്രീകുമാർ (ബിസിനസ്) മരുമക്കൾ: ഷീജ (അധ്യാപിക, വി.എം.യു.പി.എസ് കാവ ന്നുർ ), മിനിമോൾ (അധ്യാപിക, നവജ്യോതി എച്ച്.എസ്.എസ് കുന്ദമംഗലം) സഹോദരങ്ങൾ: കെ.മുരളീധരൻ നായർ (ആലപ്പുഴ), […]

കേരമിത്രം പദ്ധതി ബ്ലോക്ക് തല ഉദ്ഘാടനം 29 ന് ചാത്തമംഗലത്ത് ചാത്തമംഗലത്ത്

  • 27th November 2019
  • 0 Comments

കുന്ദമംഗലം: കേരമിത്രം സൊസൈറ്റി നടപ്പിലാക്കുന്ന കേരമിത്രം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചാത്തമംഗലത്തെ കേരമിത്രം ജില്ലാ ഓഫീസിൽ വെച്ച് അഡ്വ.പി.ടി.എ.റഹീം എം.എൽ.എ നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞ ‘. തെങ്ങ് കൃഷിക്കാരുടെ മൂല്യശോഷണംകൊണ്ട് തെങ്ങ് കൃഷി ഉപേക്ഷിച്ചവരെ തിരിച്ച് കൊണ്ട് വരുന്നതിനും പുതിയ തൈകൾവെച്ച് തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര വിള ഉൽപ്പാദന വർദ്ധനവിന് വേണ്ട പരിപാലനവും തേങ്ങയുടെ അനുബന്ധ ജോലികൾക്ക് പ്രദേശത്തെ നിലവിലെ ആളുകളെ കണ്ടെത്തി കൃത്യമായ ജോലി സംവിധാനം […]

error: Protected Content !!