Sports

മുംബൈ സിറ്റിയെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

  • 29th November 2019
  • 0 Comments

മുംബൈ: ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഐഎസ്എല്‍ ക്ലബായ മുംബൈ സിറ്റി എഫ്‌സിയെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ എട്ടാമത്തെ ക്ലബായി മാറി ഇതോടെ മുംബൈ സിറ്റി എഫ്‌സി. ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി (അമേരിക്ക), മെല്‍ബണ്‍ സിറ്റി എഫ്‌സി (ഓസ്‌ട്രേലിയ), യോക്കോഹാമ എഫ് മറീനോസ് (ജപ്പാന്‍), ഗിറോണ എഫ്‌സി (സ്‌പെയിന്‍), ക്ലബ് അത് ലറ്റിക്കോ ടോര്‍ഖ് (ഉറുഗുവായ്), സിച്ചുവന്‍ ജിയുനിയ (ചൈന), മാഞ്ചസ്റ്റര്‍ സിറ്റി (ഇംഗ്ലണ്ട്) […]

കുന്ദമംഗലം നിയോജകമണ്ഡലം സമ്മേളനത്തിന് പതാക ഉയർന്നു

  • 28th November 2019
  • 0 Comments

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ ഇന്ന് കുന്ദമംഗലത്ത് വെച്ച് നടക്കുന്ന നിയോജകമണ്ഡലം മുസ്ലീം യൂത്ത്ലീഗ് സമ്മേളനത്തിന്റെ നഗരിയിൽ പതാകഉയർന്നു.സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ കെ മൂസ്സ മൗലവി പതാക ഉയർത്തി.ചടങ്ങിൽ കെ.എ ഖാദർ മാസ്റ്റർ, ഖാലിദ് കിളിമുണ്ട, എ.ടി ബഷീർ, കെ.പി കോയ, സി മരക്കാരുട്ടി, ഒ ഉസ്സയിൻ, എ അലവി, അരിയിൽ മൊയ്‌തീൻഹാജി, അഹമ്മദ്കുട്ടി അരയങ്കോട്, എകെ ഷൗക്കത്തലി, ഒ സലീം, എം ബാബുമോൻ, ഒ. എം നൗഷാദ്, ഐ സൽമാൻ, സലീം കുറ്റിക്കാട്ടൂർ, […]

മാധവി അന്തർജനം (82) നിര്യാതയായി

  • 28th November 2019
  • 0 Comments

ചാത്തമംഗലം: ചാത്തമംഗലം ഒഴലൂർ പാതിരിശ്ശേരി ഇല്ലത്ത് പരേതനായ ഒ.പി.വിഷ്ണുനമ്പൂതിരിപ്പാടിന്റെ പത്നി മാധവി അന്തർജനം (82) നിര്യാതയായി. മക്കൾ:- ഒ.പി.ഉഷാദേവി( റിട്ട.ടീച്ചർ, എ.എം.എച്ച്.എസ്.എസ് പുവ്വമ്പായ്), പി.വി.ശ്രീകുമാർ( ഹെഡ്ക്ലാർക്ക്, കാരശ്ശേരി ഗ്രാമപഞ്ചായത്ത്), പി.വി.കൃഷ്ണൻ( ചിത്രകലാഅദ്ധ്യാപകൻ, കുന്ദമംഗലം എച്ച്.എസ്.എസ്). മകുമക്കൾ:- ആർ.കെ.സ്മിത( എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,താമരശ്ശേരി), എസ്.ശാലി(മഠത്തിൽ മന,ആലപുരം), പരേതനായ എൻ.ബി.ശങ്കരൻ നമ്പൂതിരിപ്പാട്(കരുമല).

Local

ക്ഷേമപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ പുതുക്കുന്നതില്‍ ആശങ്ക വേണ്ട- ജില്ലാ കലക്ടര്‍

  • 28th November 2019
  • 0 Comments

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡിസംബര്‍ 15 വരെ സമയമുള്ളതിനാല്‍ പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുകയോ തിരക്കു കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ജില്ലാ കലക്ടര്‍ സീറാം സംബശിവ റാവു അറിയിച്ചു.കോഴിക്കോട് ജില്ലയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ആണ് മസ്റ്ററിംഗ് നടത്താന്‍ അനുവദിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ മസ്റ്ററിംഗ് നടത്തുവാന്‍ ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം അക്ഷയ സംരംഭകരുടെ […]

News

അറിയിപ്പുകള്‍

  • 28th November 2019
  • 0 Comments

നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14 ന്  നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14 ന് കോഴിക്കോട് ജില്ലയില്‍ നടത്തും. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് കോടതിയുടെ പരിഗണനയില്‍ ഇല്ലാത്ത ചെക്ക് സംബന്ധമായ പരാതികള്‍, പണം തിരിച്ചു കിട്ടാനുള്ള പരാതികള്‍, തൊഴില്‍ത്തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ സംബന്ധമായ പരാതികള്‍  ചിലവിനു കിട്ടാനുള്ള പരാതികള്‍, മറ്റ് ക്രിമിനല്‍, സിവില്‍ പരാതികള്‍ എന്നിവ സമര്‍പ്പിക്കാം കോഴിക്കോട്, താമരശ്ശേരി താലൂക്കിലുള്ളവര്‍ കോഴിക്കോട് […]

News

സൗരോർജ്ജ പ്ലാൻറുകൾ, വിൻഡ് എനർജി മാപ്പിംഗ്: ധാരണാപത്രം ഒപ്പിട്ടു

  • 28th November 2019
  • 0 Comments

സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം. മണി സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഊർജ്ജരംഗത്ത് മുന്നോട്ടുപോകുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. അനർട്ട് സംഘടിപ്പിച്ച പാരമ്പര്യേതര ഊർജ്ജ വ്യവസായികളുടെയും സാങ്കേതിക വിദഗ്ധരുടേയും ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജലവൈദ്യുതി പദ്ധതികൾക്കുള്ള സാധ്യതകൾ ഇനി കുറവാണ്. താപനിലയവും ലാഭകരമല്ല. കൽക്കരിയിൽ നിന്നുള്ള ഊർജ്ജത്തിനും കേരളത്തിന്റെ ഭൂപ്രകൃതിയിൽ നടപ്പാനാവില്ല. അത്തരത്തിൽ പ്രശ്‌നങ്ങളൊന്നും സൗരോർജ്ജ ഉത്പാദനത്തിലില്ല.പുരപ്പുര പ്ലാൻറുകൾ അനവധി സ്ഥാപിക്കാനാകും. ഉപയോഗശൂന്യമായ ഭൂമി, സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ കെട്ടിടങ്ങൾ തുടങ്ങിയവയിൽ സൗരോർജ്ജ […]

Local

ലോക എയ്ഡ്‌സ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തും

  • 28th November 2019
  • 0 Comments

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. വിവിധ പരിപാടികളോടെ നവംബര്‍ 27 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് വാരാചരണം നടക്കുക. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എയ്ഡ്‌സ് ദിനാചരണം ഒരു ആഴ്ച മാത്രമായി ചുരുങ്ങാതെ വര്‍ഷം മുഴുവന്‍ നീളുന്ന വിധത്തില്‍ ആയിരിക്കണമെന്നും എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന പ്രശ്‌നങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ നീക്കങ്ങള്‍ ഉണ്ടാവണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ എയ്ഡ്‌സ് പ്രിവന്‍ഷന്‍ കണ്‍ട്രോല്‍ […]

Kerala

ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും കേരളവും സഹകരണം ശക്തിപ്പെടുത്തും

  • 28th November 2019
  • 0 Comments

ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും (സംസ്ഥാനം പോലെയുള്ള ഭരണ സംവിധാനം) കേരളവും തമ്മിൽ മത്സ്യബന്ധന-ജലവിഭവ വിനിയോഗ മേഖലകളിൽ സഹകരണമാവാമെന്ന് പടിഞ്ഞാറൻ ജപ്പാനിലെ മാറ്റ്‌സു സിറ്റിയിൽ ഷിമാനെ പ്രിഫെക്ചർ ഗവർണർ തത്സുയ മരുയാമ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. സാനിൻ റീജണിലെ ഒരു പ്രദേശമാണ് ഷിമാനെ പ്രിഫെക്ചർ. കേരളവും സാനിൻ റീജണും തമ്മിൽ വ്യാപാരം, നിക്ഷേപം, മാനവ വിഭവശേഷി സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാ പത്രം നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പിട്ടത് കേരള സർക്കാരും മറുഭാഗത്ത് ലേക്ക് […]

News

കൗതുകമായി കെണിയില്‍ കുടുങ്ങിയ വെള്ള എലി

  • 28th November 2019
  • 0 Comments

കൗതുകമായി കുന്ദമംഗലം മേലെ കണ്ണഞ്ചേരി അരവിന്ദന്റെ വീട്ടില്‍ കെണിയില്‍പെട്ട വെള്ള എലി. സാധാരണ രീതിയില്‍ എലിയെ പിടിക്കാന്‍വെച്ച കെണിയിലാണ് വെള്ള എലി കുടുങ്ങിയത്. കുടുങ്ങിയതിന് ശേഷം കൗതുകം തോന്നിയതിനാല്‍ എലിയെ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ തയ്യാറായിട്ടില്ല. എലിയെ വളര്‍ത്തണമെന്നാണ് മകന്‍ അഭിരാമിന്റെ ആഗ്രഹം.

News

കെഎസ്ഇബിയുടെ അനാസ്ഥ; കുട്ടികള്‍ക്ക് അപകട ഭീഷണിയായി ട്രാന്‍സ്‌ഫോര്‍മര്‍

  • 28th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം പഞ്ചായത്തിലെ ചൂലാംവയല്‍ മാക്കൂട്ടം എയുപി സ്‌കൂളിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍ കുട്ടികള്‍ക്ക് ഭീഷണിയാവുന്നു. യാഥൊരു സുരക്ഷ സംവിധാനങ്ങളും ഒരു വേലിപോലും ഇല്ലാതെയാണ് സ്‌കൂളിന് തൊട്ടുമുന്‍പിലെ ട്രാന്‍സ്‌ഫോര്‍മര്‍. തൊട്ടുമുന്‍പില്‍ ഹൈവെ ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്‌ഫോര്‍മറിനടുത്തുകൂടെ മാത്രമേ നടക്കുവാനും വഴിയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടത്തുനിന്നും 50 മീറ്ററെങ്കിലും മാറി മാത്രമേ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ പാടുള്ളു എന്നും സ്ഥാപിച്ചതിന് സുരക്ഷ മതില്‍ കെട്ടണമെന്നും കേരള ബാലാവകാശ കമ്മീഷന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും അതിന് വിപരീതമായാണ് മാക്കൂട്ടം സ്‌കൂളിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍. കുന്ദമംഗലം […]

error: Protected Content !!