മുംബൈ സിറ്റിയെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

0
150

മുംബൈ: ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഐഎസ്എല്‍ ക്ലബായ മുംബൈ സിറ്റി എഫ്‌സിയെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ എട്ടാമത്തെ ക്ലബായി മാറി ഇതോടെ മുംബൈ സിറ്റി എഫ്‌സി.

ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി (അമേരിക്ക), മെല്‍ബണ്‍ സിറ്റി എഫ്‌സി (ഓസ്‌ട്രേലിയ), യോക്കോഹാമ എഫ് മറീനോസ് (ജപ്പാന്‍), ഗിറോണ എഫ്‌സി (സ്‌പെയിന്‍), ക്ലബ് അത് ലറ്റിക്കോ ടോര്‍ഖ് (ഉറുഗുവായ്), സിച്ചുവന്‍ ജിയുനിയ (ചൈന), മാഞ്ചസ്റ്റര്‍ സിറ്റി (ഇംഗ്ലണ്ട്) കബ്ലുകള്‍ ഇതിനോടകം സിഎഫ്ജിയിലുണ്ട്. അബുദാബി രാജകുടുംബാംഗവും യുഎഇയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായെദ് അല്‍ നഹ്യാനാണ് സിഎഫ്ജിയില്‍ ഭൂരിഭാഗം ഓഹരിയുള്ളത്.

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ് മുംബൈ സിറ്റി എഫ്‌സിയുടെ നിലവിലെ സഹഉടമകളിലൊരാള്‍. മുംബൈ എഫ്‌സിയെ സിറ്റി ഏറ്റെടുത്തതോടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ മറ്റൊരു വിപ്ലവത്തിന് തുടക്കമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. . മുംബൈ കേന്ദ്രീകൃതമായ ഗ്ര

LEAVE A REPLY

Please enter your comment!
Please enter your name here