മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മലേഷ്യക്ക് പോകാനൊരുങ്ങി പന്തീര്‍പ്പാടം സ്വദേശി നാസര്‍

0
429

കുന്ദമംഗലം; 30 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിന്റെ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്കായി മലേഷ്യയിലേക്ക് പോകാനൊരുങ്ങി പന്തീര്‍പ്പാടം കാരക്കുന്നുമ്മല്‍ ഇമ്പിച്ചബാവയുടെ മകന്‍ നാസര്‍. ചെറുപ്പം മുതല്‍ സ്‌പോര്‍ട്‌സ് കൂടെയുള്ള നാസര്‍ നാട്ടില്‍ നിന്നും കേരളോത്സവത്തിലും മറ്റുമായി പങ്കെടുത്താണ് കായികരംഗത്തേക്ക് കടന്നുവരുന്നത്. മൂന്നുതവണ പഞ്ചായത്ത് തല വ്യക്തികത ചാമ്പ്യനായ ഇദ്ദേഹം രണ്ടാം തവണയാണ് മാസ്റ്റേഴ്‌സില്‍ പങ്കെടുക്കുന്നത്. 30 വയസ് മുതല്‍ 100 വയസ്സുവരെയുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുക.

തിരുവനന്തപുരത്ത് വെച്ച് നടന്ന സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 200, 400 മീറ്റര്‍ ഓട്ടം,പോള്‍ വോള്‍ട്ട്, ലോങ് ജംപ് എന്നിവയില്‍ നാസര്‍ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കിയിരുന്നു. തുടര്‍ന്ന് നാഷണല്‍ ലെവലില്‍ നാല് സ്വര്‍ണവും 1 വെള്ളിയും ഒരു വെങ്കലവും നേടി. ഇതോടെ ഇന്റര്‍നാഷണല്‍ മത്സരത്തിന് യോഗ്യത നേടുകയായിരുന്നു. മലേഷ്യയിലെ കുച്ചിങ്ങില്‍ വെച്ച് നടക്കുന്ന ഈ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 25 ഓളം രാജ്യങ്ങള്‍ പങ്കെടുക്കും. യാത്രക്കായി സാമ്പത്തികമാണ് നാസറിന് മുന്നില്‍ ഇപ്പോള്‍ പ്രതിസന്ധിയായിരിക്കുന്നത്. മീറ്റിന് പോകുന്നവര്‍ ചിലവ് സ്വന്തം കയ്യില്‍ നിന്നെടുക്കണം. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന നാസറിന് ഒപ്പം മത്സരത്തില്‍ പങ്കെടുക്കുന്നവരെല്ലാം വലിയ ഉദ്യാഗസ്ഥരും മറ്റുമാണ്. കാര്യമായ സഹായം കിട്ടിയാല്‍ മാത്രമാണ് നാസറിന്റെ യാത്ര സഫലമാവുക. ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്ക് തികച്ചും ആത്മവിശ്വാസത്തോടെയാണ് നാസര്‍ തയ്യാറാവുന്നത്. ഇത് കഴിഞ്ഞ് കാനഡയില്‍ വേള്‍ഡ് നാഷണല്‍ അത്‌ലറ്റിക് മീറ്റുമുണ്ട്.

10 ാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഫിദ് ഷെറിനും 6ാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ഫിദാഷിലൂടെയും തനിക്ക് കഴിയാത്തതെല്ലാം മക്കളിലൂടെ നേടിയെടുക്കാനാണ് നാസര്‍ പ്രയത്‌നിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here