മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മലേഷ്യക്ക് പോകാനൊരുങ്ങി പന്തീര്‍പ്പാടം സ്വദേശി നാസര്‍
കുന്ദമംഗലം; 30 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിന്റെ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്കായി മലേഷ്യയിലേക്ക് പോകാനൊരുങ്ങി പന്തീര്‍പ്പാടം കാരക്കുന്നുമ്മല്‍ ഇമ്പിച്ചബാവയുടെ മകന്‍ നാസര്‍. ചെറുപ്പം മുതല്‍ സ്‌പോര്‍ട്‌സ് കൂടെയുള്ള നാസര്‍ നാട്ടില്‍ നിന്നും കേരളോത്സവത്തിലും മറ്റുമായി പങ്കെടുത്താണ് കായികരംഗത്തേക്ക് കടന്നുവരുന്നത്. മൂന്നുതവണ പഞ്ചായത്ത് തല വ്യക്തികത ചാമ്പ്യനായ ഇദ്ദേഹം രണ്ടാം തവണയാണ് മാസ്റ്റേഴ്‌സില്‍ പങ്കെടുക്കുന്നത്. 30 വയസ് മുതല്‍ 100 വയസ്സുവരെയുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുക. തിരുവനന്തപുരത്ത് വെച്ച് നടന്ന സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 200, 400 […]
