Local

കരുവട്ടൂരില്‍ അംഗനവാടി ഉദ്ഘാടനം ചെയ്തു

  • 19th November 2019
  • 0 Comments

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കവലയില്‍ അംഗനവാടി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അംഗനവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി  ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി വരികയാണെന്ന്  മന്ത്രി പറഞ്ഞു. കുട്ടികളുടെ  പ്രാഥമിക വിദ്യാഭ്യാസം നഴ്‌സറി സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തുടങ്ങേണ്ടത്.  അംഗനവാടികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവാണ് മുന്‍പ് ഉണ്ടായിരുന്നത്. അത്തരം അവസ്ഥകള്‍ക്ക് ഇപ്പോള്‍  മാറ്റം വന്നിട്ടുണ്ട്.  അര്‍ഹതപ്പെട്ട ആനുകൂല്യം അംഗനവാടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ  മാറ്റം തുടങ്ങേണ്ടത് വിദ്യാഭ്യാസ […]

Local

ബേപ്പൂര്‍: സ്വതന്ത്രമത്സ്യബന്ധനം സാധ്യമാക്കും; കലക്ടര്‍

  • 19th November 2019
  • 0 Comments

കോഴിക്കോട്ബേപ്പൂർ ഹാർബറിൽ ബോട്ടുകളും ചെറുതോണികളും  ഉള്‍പ്പെടെയുള്ള എല്ലാ യാനങ്ങള്‍ക്കും സ്വതന്ത്രമായി മീൻപിടിക്കാൻ സംവിധാനമൊരുക്കുമെന്ന്‌ കലക്ടർ. അതോടൊപ്പം കൃത്രിമപാര് ഉപയോഗിച്ചുള്ള മീൻപിടിത്തം നിരോധിക്കും.  വ്യക്തികളെയോ മറ്റു സംവിധാനങ്ങളെയോ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട്‌ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്  കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ചില ബോട്ടുടമകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്‌ ഒരു വിഭാഗം ഹാര്‍ബറിന്റെ  നിയന്ത്രണമേറ്റെടുത്തത്‌ തൊഴിലാളികള്‍ക്കിടയില്‍  അസംതൃപ്തിയുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ്‌  കലക്ടര്‍ സാംബശിവറാവു യോഗം […]

Kerala

ഇരുചക്രവാഹനങ്ങില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നര്‍ബന്ധം; ഹൈക്കോടതി

  • 19th November 2019
  • 0 Comments

ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് എത്രയും വേഗം ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. നാലു വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നാണ് വ്യവസ്ഥ. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സര്‍ക്കുലര്‍ തയ്യാറാക്കുകയാണെന്നും ഇത് ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തീയ്യറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി. ആഗസ്റ്റ് ഒമ്പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് […]

News

നിരസിയ സഹോദരനോടൊപ്പം സ്വദേശത്തേക്ക് മടങ്ങി

  • 19th November 2019
  • 0 Comments

കോഴിക്കോട് ജില്ലാസാമൂഹ്യ നീതി ഓഫീസറുടെ ഉത്തരവ് മുഖേന പുല്ലൂരാം പാറയിലെ ജോര്‍ദ്ദാന്‍ ആകാശപറവകള്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഇക്കഴിഞ്ഞ ആഗസ്റ്റ് 27 നാണ് കോഴിക്കോട് ഗവ. ഷോര്‍ട്ട്‌സ്റ്റേ ഹോമില്‍ മദ്ധ്യപ്രദേശ് സ്വദേശിയായ 61 വയസ്സുളള പൊന്നു എന്ന നിരസിയയെ പ്രവേശിപ്പിച്ചത്. ഹിന്ദി മാത്രം സംസാരിക്കുന്ന ഇവരുമായി സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തരവകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ എം.ശിവന്‍ സംസാരിച്ചപ്പോള്‍ ഇവര്‍ മദ്ധ്യപ്രദേശ് സ്വദേശിയാണെന്ന് മനസ്സിലാക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ ബഹരി പോലീസ് സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെട്ടാണ് ഇവരുടെ ബന്ധുക്കളെ കണ്ടെത്തിയത്. ആറുവര്‍ഷമായി […]

Culture Local

സ്‌കോര്‍ വളണ്ടിയര്‍മാരെ നാടിന് സമര്‍പ്പിച്ചു

  • 19th November 2019
  • 0 Comments

രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് യുവാക്കളുടെ കര്‍മശേഷി പ്രയോജനപ്പെടുത്തണം: ഇര്‍ഫാന്‍ അഹ്മദ് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനും സാമൂഹിക ശാക്തീകരണത്തിനും യുവാക്കളുടെ ക്രിയ ശേഷി പ്രയോജനപ്പെടുത്താന്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് ഇര്‍ഫാന്‍ അഹ്മദ് അഭിപ്രായപ്പെട്ടു.പഠന പരിശീലനങ്ങളും ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി യുവസമൂഹത്തെ സാമൂഹ്യ ഇടപെടലിന് സജ്ജരാക്കാന്‍ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കോര്‍ ഫൗണ്ടേഷന് കീഴില്‍ നൂറോളം സന്നദ്ധ സേവകരെ നാടിന് സമര്‍പിക്കുന്ന ചടങ്ങ് എന്‍.ഐ.ടി സ്‌കോര്‍ ഹെഡ്ക്വാട്ടേര്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ […]

Local

ആതുര സേവന രംഗത്ത് കൈത്താങ്ങായി കുട്ടികള്‍

  • 19th November 2019
  • 0 Comments

കുന്നമംഗലം; കുന്നമംഗലം എ. എം. എല്‍. പി സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ് വിദ്യാര്‍ത്ഥികള്‍ ആനപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററിലേക്ക് ഗുളിക കവര്‍ നിര്‍മ്മിച്ചു നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹസീന കവറുകള്‍ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി നദീറ. എന്‍. പി സ്വാഗതവും, പി. ടി. എ പ്രസിഡന്റ് ശ്രീ. സക്കീര്‍ ഹുസൈന്‍. പി അധ്യക്ഷതയും വഹിച്ച പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ടി. കെ സൗദ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, അധ്യാപകരായ മൈമൂന, പ്രിന്‍സി, […]

News

ഇതര സംസ്ഥാന തൊഴിലാളി ക്ഷേമ പദ്ധതികള്‍ദേശീയശ്രദ്ധ നേടി; മന്ത്രി ടി പി രാമകൃഷ്ണന്‍

  • 19th November 2019
  • 0 Comments

ആവാസ് പദ്ധതിയില്‍ സൗജന്യ ചികിത്സാ പരിധി 25,000 രൂപയാക്കി നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയിരിക്കുകയാണെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് തൊഴിലെടുക്കുന്ന ‘അതിഥി’ തൊഴിലാളികള്‍ക്കുള്ള സൗജന്യ സഹായകേന്ദ്രമായ ‘ശ്രമിക് ബന്ധു’ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും എറണാകുളത്തും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലയിലും സഹായകേന്ദ്രം ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ […]

News

ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ചലഞ്ച് ക്യാന്‍സര്‍’ 22 ന് കുന്ദമംഗലത്ത്

  • 19th November 2019
  • 0 Comments

ക്യാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം, ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് സാന്ത്വനമേകാം എന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ചലഞ്ച് ക്യാന്‍സര്‍’ ബോധവല്‍ക്കരണ സെമിനാര്‍ കുന്ദമംഗലത്ത് വെച്ച് നടക്കുന്നു. രോഗികള്‍ക്കുള്ള സംശയ നിവാരണവും ക്യാന്‍സര്‍ പ്രതിരോധവും ക്യാന്‍സറിനെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് മറുപടിയും വിദഗ്ദരായ ഡോക്ടര്‍മാര്‍ സെമിനാറില്‍ നല്‍കും. ക്യാന്‍സറിനെ അതിജീവിച്ചവരും പരിപാടിയില്‍ പങ്കെടുക്കും. ക്യാന്‍സര്‍ രോഗ വിദഗ്ദരായ മിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് സെമിനാറില്‍ ക്ലാസെടുക്കുക. ഏഷ്യാനെറ്റ് ന്യൂസും പാലക്കല്‍ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന പരിപാടി മര്‍ക്കസിന് സമീപം പാലക്കല്‍ പെട്രോളിയത്തിനടുത്ത് പ്രത്യേകം സജ്ജമാക്കിയ […]

News

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികള്‍; പി മോഹനന്‍

  • 19th November 2019
  • 0 Comments

ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു.താമരശ്ശേരിയില്‍ നടന്ന കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പി.മോഹനന്റെ പരാമര്‍ശങ്ങള്‍. അതേസമയം പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരില്‍ പിടികൂടാനുള്ള മൂന്നാമനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യുഎപിഎ […]

National

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സമരം ഇന്നും തുടരും; അധ്യാപകരും പ്രതിഷേധത്തില്‍

  • 19th November 2019
  • 0 Comments

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന സമത്തില്‍ ഇന്നലെ വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തിയിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടനകള്‍ ഇന്ന് ക്യാമ്പസില്‍ പ്രതിഷേധ യോഗം ചേരും. ഇന്നലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പോലും പോലീസ് തല്ലിച്ചതച്ചെന്ന് അധ്യാപകര്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റേയും ചോരയൊലിച്ചുനില്‍ക്കുന്ന സമരക്കാരുടേയുമൊക്കെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ടെലിവിഷന്‍ വാര്‍ത്തകളിലും നിറഞ്ഞിരുന്നു. […]

error: Protected Content !!