സ്‌കോര്‍ വളണ്ടിയര്‍മാരെ നാടിന് സമര്‍പ്പിച്ചു

0
127

രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് യുവാക്കളുടെ കര്‍മശേഷി പ്രയോജനപ്പെടുത്തണം: ഇര്‍ഫാന്‍ അഹ്മദ്

രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനും സാമൂഹിക ശാക്തീകരണത്തിനും യുവാക്കളുടെ ക്രിയ ശേഷി പ്രയോജനപ്പെടുത്താന്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് ഇര്‍ഫാന്‍ അഹ്മദ് അഭിപ്രായപ്പെട്ടു.പഠന പരിശീലനങ്ങളും ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി യുവസമൂഹത്തെ സാമൂഹ്യ ഇടപെടലിന് സജ്ജരാക്കാന്‍ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കോര്‍ ഫൗണ്ടേഷന് കീഴില്‍ നൂറോളം സന്നദ്ധ സേവകരെ നാടിന് സമര്‍പിക്കുന്ന ചടങ്ങ് എന്‍.ഐ.ടി സ്‌കോര്‍ ഹെഡ്ക്വാട്ടേര്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ഐ.പി.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.ആര്‍.പി.ഐ സെക്രട്ടറി ജനറല്‍ ഡോക്ടര്‍ രാജീവ് മേനോന്‍, നുസ്‌റത്ത് ജഹാന്‍, സ്‌കോര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അഹമ്മദ് കുട്ടി, പ്രൊഫസര്‍ നജ്മല്‍ ബാബു, കോര്‍ ഡയറക്ടര്‍മാരായ പി.അബ്ദുസ്സലാം, പുത്തൂര്‍ എം.പി.മൂസ മാസ്റ്റര്‍, ശുക്കൂര്‍ കോണിക്കല്‍, പി.ടി.അബ്ദുല്‍ മജീദ്, എം.ടി.അബ്ദുല്‍ മജീദ്, പി.എ.ആസാദ് മാസ്റ്റര്‍, വി.പി.മുജീബുറഹ്മാന്‍, എം.ടി. ഫരീദ ,യഹ്‌യ മലോറം പ്രസംഗിച്ചു.
കുന്ദമംഗലം, തിരുവമ്പാടി, കൊടുവള്ളി നിയോജക മണ്ഡല പരിധിയിലെ വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ സജീവ ഇടപെടല്‍ നടത്തുന്ന സ്‌കോര്‍ ഫൗണ്ടേഷന്‍ ടാലന്റ് നര്‍ച്ചറിംഗ് പ്രോഗ്രാം പി.എസ്‌സി പരിശീലനം, പ്രീ മാരിറ്റല്‍ കൗണ്‍സില്‍, പ0ന ക്ലാസുകള്‍ തുടങ്ങിയവ നടന്ന് വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here