കുന്നമംഗലം; കുന്നമംഗലം എ. എം. എല്‍. പി സ്കൂള്‍ ഹെല്‍ത്ത് ക്ലബ് വിദ്യാര്‍ത്ഥികള്‍ ആനപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററിലേക്ക് ഗുളിക കവര്‍ നിര്‍മ്മിച്ചു നല്കി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹസീന കവറുകള്‍ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി നദീറ. എന്‍. പി സ്വാഗതവും, പി. ടി. എ പ്രസിഡന്റ് ശ്രീ. സക്കീര്‍ ഹുസൈന്. പി അധ്യക്ഷതയും വഹിച്ച പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി ടി. കെ സൗദ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, അധ്യാപകരായ മൈമൂന, പ്രിന്‍സി, അശ്വതി, ഷറിന്, അഭിഷേക് എന്നിവര്‍ സംസാരിച്ചു.