ഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ന്റെ ഔദ്യോഗിക പ്രകാശനം തിങ്കളാഴ്ച ദില്ലിയിൽ നടക്കും. വിജയ് അടക്കം പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സംഗമവേദികൂടിയാകും സോണിയഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങ്. പുസ്തകത്തെക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ സോണിയ ഗാന്ധി ചടങ്ങിൽ മറുപടി നൽകിയേക്കും.
ഈ മാസം 10ന് പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സോണിയഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമിട്ടിരുന്നു. കുടുംബത്തിന് അകത്തും പുറത്തും താൻ നേരിടേണ്ടി വന്ന വിഷയങ്ങൾ, കുടുംബാംഗങ്ങളുമായുള്ള ബന്ധം, പാർട്ടിക്ക് ഉള്ളിലും രാഷ്ട്രീയ എതിരാളികളിൽനിന്നും കേൾക്കേണ്ടി വന്ന വിദേശിയെന്ന വിളി, ഒരു കൈ അകലത്ത് വെച്ച് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ചത്, ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെ വധം, പിന്നലെ അനുഭവിക്കേണ്ടി വന്ന സംഘർഷങ്ങൾ തുടങ്ങിയവയെല്ലാം പുസ്തകത്തിൽ തുറന്നു പറയുന്നുണ്ട്.

