Kerala

ചിലർ E20 യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, ഈ പൊട്ടന്മാർക്ക് അതിന്റെ സയൻസ് അറിയില്ല: പരിഹാസവുമായി സുരേഷ് ഗോപി

തൃശൂർ: E 20 വിവാദത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചിലർ E20 യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, ഈ പൊട്ടന്മാർക്ക് അതിന്റെ സയൻസ് അറിയില്ല. ചില മഹാന്മാർ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തോ എന്ന് അറിയില്ല. അങ്ങനെയെങ്കിൽ സിബിഐ വരും, അപ്പോൾ സിബിഐക്കെ എതിരെ തിരിയും. എഥനോൾ ബ്ലെൻഡിങ് മെഷീൻ 20ശതമാനം വരുന്ന രീതിയിലാണ് കാലിബറേറ്റ് ചെയ്തിരിക്കുന്നത്.

20 ശതമാനം കടക്കുന്ന അവസ്ഥ ഇന്ത്യയില്ല. രജിസ്റ്റേഡ് പരാതികൾ ലഭിച്ചിട്ടില്ല, ഒരു ഇൻഷുറൻസ് കമ്പനികളും ക്ലേയ്മും നൽകിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴ കമ്മ്യൂണിസം കൊണ്ട് തുലഞ്ഞ ജില്ലയാണ്. അവിടെ എയിംസ് വരണം എന്നായിരുന്നു താൻ പറഞ്ഞത്. ഇപ്പോൾ തൃശൂർകാർ തെരഞ്ഞെടുത്തതുകൊണ്ട് തൃശൂർ വരണമെന്നാണ് ആഗ്രഹം.

തൃശ്ശൂർ സ്ഥലം തരുമോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് കേരളസർക്കാരാണ്. തനിക്ക് നിർദ്ദേശിക്കാൻ മാത്രമേ കഴിയൂ. കാർഷിക സർവകലാശാലയുടെ 450 ഏക്കർ ആണ് കിടക്കുന്നത്. അതിൽ എത്രയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവിടെ എത്ര ആയിരം ഹെക്ടർ ആണ് കോൽപ്പാടങ്ങളാണ് തരിശായി കിടക്കുന്നത്.

കോടതിയിൽ കൊണ്ടുപോയി കുത്തിത്തിരിപ്പ് കൊടുത്തു. കോടതിക്ക് മറുപടി മാത്രമേ വേണ്ടൂ. എയിംസ് വരുമോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി മറുപടി പറഞ്ഞതാണ്.കശ്മീരിൽ എയിംസ് വന്നെങ്കിൽ കേരളത്തിലും വന്നിരിക്കും.പാലിയേക്കര ടോൾ അവസാനിപ്പിക്കാൻ ആകില്ല. അങ്ങനെ അവസാനിപ്പിച്ചാൽ മോദി വീട്ടിൽ നിന്ന് കൊണ്ടുപോയി കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!