Trending

‘ആശുപത്രികളിൽ ചത്ത എലിയും പൂച്ചകളും’; ഡിഎംഒമാരുടെ പ്രവർത്തനത്തിൽ അതൃപ്തിയുമായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിൽ കടുത്ത അമർഷം. ഡിഎംഒ.മാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിൽ ചത്ത എലിയും പൂച്ചകളും ബെഡിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ സംഭവത്തെത്തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ കർശന നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

വീഴ്ചകൾ സംഭവിച്ചതിനുശേഷം ഇടപെടുന്നതിന് പകരം അത്തരം സാഹചര്യങ്ങൾ ഉണ്ടാവാതെ മുൻകൂട്ടി ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകിയിട്ടുള്ള പ്രധാന നിർദ്ദേശം. മന്ത്രിയുടെ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കുന്നില്ലെന്ന ആക്ഷേപവും വകുപ്പിലുണ്ട്. പല ജില്ലകളിലെയും ഉദ്യോഗസ്ഥർ ഫീൽഡ് തല പരിശോധനകൾ നടത്താതെ കസേരകളിൽ മാത്രമിരുന്ന് ജോലി ചെയ്യുന്നുവെന്നും വകുപ്പ് കുറ്റപ്പെടുത്തുന്നു.

ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഡി.എം.ഒമാർ കൃത്യമായി വിലയിരുത്തണമെന്നും, പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുമായി കൂടിയാലോചിച്ച് ഉടൻ പരിഹാരം കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വകുപ്പ് നൽകുന്ന നിർദ്ദേശങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും, വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!