
കുന്ദമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്താം ജില്ലാ സമ്മേളനം നവം.19,20,21 തിയ്യതികളിൽ കുന്ദമംഗലത്ത് നടക്കുമെന്ന് പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19ന് തൊട്ടിൽപ്പാലത്ത് നിന്നാരംഭിക്കുന്ന പതാകജാഥയും മുക്കത്ത് നിന്നാരംഭിക്കുന്ന കൊടിമരജാഥയും വൈകുന്നേരം അഞ്ച് മണിക്ക് കൊടുവള്ളിയിൽ സംഗമിക്കുകയും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കുന്ദമംഗലത്തേക്ക് ആനയിക്കും. 20ന് കുന്ദമംഗലം ശ്രീ പത്മം ഓഡിറ്റോറിയത്തിലെ പൂഞ്ചോല പത്മനാഭൻ നഗറിൽ രാവിലെ 9 മണിക്ക് പതാക ഉയർത്തും. പിന്നീട് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും.21 ന് നിശ്ചലദൃശ്യങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ കാരന്തൂരിൽ നിന്നാരംഭിക്കുന്ന റാലി കുന്ദമംഗലത്തെ സമ്മേളന നഗരിയിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മമേളനത്തിൽ മേഖലാപ്രസിഡണ്ട് ഒ.വേലായുധൻ, പ്രചരണകമ്മറ്റി ചെയർമാൻ വി.അനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി.ദേവദാസൻ, സ്വാഗതസംഘം ജനറൽ കൺവീനർ സി.യം.ബൈജു, ജില്ലാ കമ്മറ്റി അംഗം വി.കെ.ജയൻ, പി.രാജൻ, ബഷീർനീലാറമ്മൽ, എ.പി.മുരളീധരൻ, എം.ആർ.രാജൻ,എം.മനോജ് എന്നിവർ പങ്കെടുത്തു.

